അവര്‍ ലോകകപ്പോ ആഷസോ നേടട്ടെ.... പക്ഷേ ഞാനുണ്ടാകില്ല, ഇംഗ്ലണ്ട് കോച്ച് പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്‌ലിസ് പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹമില്ലെന്നാണ് ബെയ്‌ലിസ് പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ട് ലോകകപ്പോ ആഷസ് പരമ്പരയോ നേടിയാലും താന്‍ പരിശീലക സ്ഥാനത്ത് തുടരില്ലെന്നും പടിയിറങ്ങുമെന്നും ബെയ്‌ലിസ് പറയുന്നു. ബെയ്‌ലിസിന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുകയാണ്.

ആഷസ് പരമ്പരയ്ക്ക് ശേഷമാകും ബെയ്‌ലിസ് സ്ഥാനമൊഴിയുക. നാലോ അഞ്ചോ വര്‍ഷങ്ങള്‍ വലിയ കാലഘട്ടമാണ്. അതും ഒരു ടീമിനൊപ്പം നില്‍ക്കുക എന്നതിന്റെ പരമാവധി കാലയളവാണിത്. അതില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. നിങ്ങള്‍ ഈ കാലയളവില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കിലും മോശമായി പോകുകയാണെങ്കിലും ഇത്രയും വലിയൊരു കാലയളവിന് ശേഷം ടീമില്‍ തുടരുന്നത് ശരിയല്ലെന്നും ബെയ്‌ലിസ് പറഞ്ഞു.
ഇംഗ്ലണ്ട് ടീമിനും കളിക്കാര്‍ക്കും പുതിയൊരു കോച്ചിനെ അന്വേഷിക്കേണ്ട സമയമാണ്. ഇംഗ്ലണ്ടിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാവുന്നയാളെ കണ്ടെത്തേണ്ടതുണ്ട്. എന്റെ സമയം ഇവിടെ അവസാനിക്കുകയാണെന്നും ബെയ്‌ലിസ് പ റഞ്ഞു. അതേസമയം സെമി ഫൈനലില്‍ വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് കോച്ച് പറഞ്ഞു. ഫൈനലില്‍ നേരിടുന്ന ടീം ചില്ലറക്കാരല്ലെന്നും ബെയ്‌ലിസ് പറഞ്ഞു.
നാല് വര്‍ഷം മുമ്പുള്ള ലോകകപ്പ് നല്ല അനുഭവമല്ലായിരുന്നു. എന്നാല്‍ ടീം ഒരുമിച്ചിരുന്ന് പ്രവര്‍ത്തിച്ചാണ് തിരിച്ചുവന്നത്. ഇംഗ്ലണ്ട് ഇതുവരെ യാതൊന്നും നേടിയിട്ടില്ലെന്ന തോന്നലുണ്ട്. ഇംഗ്ലണ്ടാണ് ഫേവറിറ്റുകള്‍ എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ നാല് വര്‍ഷമായി കളിക്കുന്ന ആക്രമണകരമായ ക്രിക്കറ്റ് കളിക്കാനാണ് ഫൈനലിലും ശ്രമിക്കുക. കിരീടം നേടുകയാണ് ലക്ഷ്യം. അതിന് വലിയ കടമ്പ കടക്കേണ്ടതുണ്ടെന്നും ബെയ്‌ലിസ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications