For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഋഷഭ് പന്തിന്റെ പുറത്താകല്‍ ആഘോഷിച്ച ബ്രോഡിന് അതേ നാണയത്തില്‍ ഇന്ത്യയുടെ യാത്രയയപ്പ്

By Lekhaka

ലണ്ടന്‍: ടെന്റ് ബ്രിഡ്ജില്‍ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ താരങ്ങള്‍ തമ്മിലുള്ള പുറത്താകല്‍ ആഘോഷങ്ങളും വൈറലാകുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഋഷഭ് പന്ത് പുറത്താകുന്നത് ഇംഗ്ലീഷ് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡ് ആഘോഷിച്ചിരുന്നു. പുറത്തേക്കു പോവുകയായിരുന്ന ഋഷഭിനോട് പിറുപിറുക്കാനും ബ്രോഡ് മടിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ ബ്രോഡ് പുറത്തായപ്പോള്‍ ഇന്ത്യയും അതേ നാണയത്തില്‍ മറുപടി നല്‍കി.

stuart-broad

മത്സരത്തിന്റെ രണ്ടാം ദിവസമായിരുന്നു ബ്രോഡിന്റെ മോശം പെരുമാറ്റമുണ്ടായത്. മികച്ചരീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് 24 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പന്തിനോട് മോശം വാക്കുകള്‍ പറയുകയും ആഗ്യം കാണിക്കുകയും ചെയ്യുകയായിരുന്നു ബ്രോഡ്. സംഭവം മാച്ച് റഫറി റിപ്പോര്‍ട്ട് ചെയ്തതോടെ താരത്തിന് മത്സര ഫീയുടെ 15 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഇതിന് പകരം വീട്ടാന്‍ കാത്തിരുന്ന ഇന്ത്യയ്ക്ക് ബ്രോഡിനെ കൈയ്യില്‍ കിട്ടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബ്രോഡ് സ്ലിപ്പില്‍ പിടികൊടുത്ത് മടങ്ങവെ ചുണ്ടില്‍ നിശബ്ദ ആഗ്യം കാട്ടിയാണ് ബൗളര്‍ ജസ്പ്രീത് ബുംമ്ര മറുപടി നല്‍കിയത്. ഇന്നിങ്‌സില്‍ ബുംമ്രയുടെ അഞ്ചാം വിക്കറ്റ് കൂടിയായിരുന്നു അത്. 29 പന്തില്‍ ബ്രോഡ് 20 റണ്‍സെടുത്തിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍വിയുടെ വക്കിലാണ്. 521 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 311ന് ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ്. 62 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ 169 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഉയര്‍ത്തി ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്ക്‌സും രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, പുതിയ പന്തില്‍ ബുംമ്ര ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ട് മത്സരം കൈവിട്ടു.

Story first published: Wednesday, August 22, 2018, 12:16 [IST]
Other articles published on Aug 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+