പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ന്യൂസീലന്‍ഡിന് കടുത്ത തിരിച്ചടി നല്കി പരിക്ക്. ഒന്നാം ടെസ്റ്റില്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബോള്‍ട്ട് കളിച്ചേക്കില്ലെന്ന വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. പരിക്കേറ്റ ബോള്‍ട്ട് പൂര്‍ണകായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ല. അതിന് ഇനിയും സമയമെടുക്കും. അദ്ദേഹം നിരീക്ഷണത്തിലാണ്. പരിശീലനത്തില്‍ തൃപ്തി തോന്നിയാല്‍ ബോള്‍ട്ട് കളിച്ചേക്കും.
എന്നാല്‍ അതിനുള്ള സാധ്യത കുറവാണ് - ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പറഞ്ഞു. പരിചയസമ്പന്നനായ ബോള്‍ട്ടിന്റെ അഭാവം കരുത്തരായ ഓസീസിനെതിരേ ന്യൂസീലന്‍ഡിന് കടുത്ത തിരിച്ചടിയാണ്. ബോള്‍ട്ടിനെക്കൂടാതെ മറ്റ് ചില താരങ്ങളും പരിക്കിന്റെ പിടിയിലാണ്. നായകന് വില്യംസണ് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്കെത്തിയിട്ടില്ല.
റാഷിദ് ഖാന്റെ സ്ഥാനം തെറിച്ചു; അസ്ഗര്‍ അഫ്ഗാന് വീണ്ടും അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍
വെറ്ററല്‍ താരം റോസ് ടെയ്ലറിന്റെ അവസ്ഥയും സമാനമാണ്. പരിക്കേറ്റ താരം ഓസീസിനെതിരേ കളിക്കുമെന്നാണ് വിവരം. മധ്യനിരയിലെ വിശ്വസ്തന് കോളിന് ഡി ഗ്രാന്റ്ഹോമിനേറ്റ പരിക്കും കിവീസിനെ ആശങ്കപ്പെടുത്തുന്നു. ലോക്കി ഫെര്ഗൂസന് ബോള്‍ട്ടിന്റെ അഭാവം നികത്താന്‍ കെല്‍പ്പുള്ളവനാണെന്നും പെര്‍ത്തിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിയുമെന്നും അതിനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും വില്യംസണ് അഭിപ്രായപ്പെട്ടു.