Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ ഇന്ത്യ പേടിക്കണം, നോക്കൗട്ടില്‍ കോലിയും രോഹിത്തും ഭയപ്പെടേണ്ട താരം, കണക്കുകള്‍ ഇങ്ങനെ

കോലിയും രോഹിത്തും കിവീസിന്റെ ആ വില്ലനെ പേടിക്കണം | Oneindia Malayalam

ലണ്ടന്‍: ഇന്ത്യന്‍ ടീം സെമി ഫൈനലിന് ഇറങ്ങുകയാണെങ്കിലും ഉള്ളിലൊരു ആശങ്കല ടീമിനുണ്ട്. ന്യൂസിലന്റ് ചിരിച്ച് കൊണ്ട് എല്ലാവരെയും വീഴ്ത്തുന്ന ടീമാണ്. അവരുടെ ബൗളിംഗ് നിരയാണ് ഇന്ത്യ ഗൗരവമായി കാണേണ്ടതും ഭയപ്പെടേണ്ടതും. ട്രെന്‍ഡ് ബൂള്‍ട്ടാണ് അതിന് കാരണം. ബൂള്‍ട്ടിന്റെ റെക്കോര്‍ഡ് ഇന്ത്യക്കെതിരെ അതിഗംഭീരമാണ്. മറ്റൊരു താരത്തിനും അടുത്ത കാലത്ത് ഇന്ത്യക്കെതിരെ ഇത്ര മികച്ച ട്രാക്ക് റെക്കോര്‍ഡുമില്ല. ഇന്ത്യന്‍ മുന്നേറ്റ നിര തകര്‍ന്നാല്‍ പിന്നെ ടീമിന് പിടിച്ച് നില്‍ക്കാനാവില്ല എന്നത് തുറന്നുകാണിക്കപ്പെട്ടതാണ്.

1

ഇന്ത്യയുടെ ബാറ്റിംഗിനെ പ്രധാനമായും നയിക്കുന്നത് മുന്നേറ്റ നിരയാണ്. രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി ഇവരാണ് ഇന്ത്യയുടെ മികച്ച സ്‌കോറര്‍മാര്‍. ഇന്ത്യയുടെ മുന്‍നിരയ്‌ക്കെതിരെ ട്രെന്‍ഡ് ബൂള്‍ട്ടിന് മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. പ്രത്യേകിച്ച് രോഹിത് ശര്‍മയ്‌ക്കെതിരെ വീര്യം കൂടുതലാണ്. പുതിയ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ബൂള്‍ട്ടിനെതിരെ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാകും. മാഞ്ചസ്റ്ററിലെ പിച്ചും കണക്കിലെടുക്കുമ്പോള്‍ രോഹിത് വലിയൊരു ഇന്നിംഗ്‌സ് കളിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

രോഹിത്തിനെ കരിയറില്‍ നാല് തവണ പുറത്താക്കിയിട്ടുണ്ട് ബൂള്‍ട്ട്. വേഗമേറിയ പന്തുകള്‍ സ്വിംഗ് ചെയ്ത് പുറത്തേക്ക് പോകുമ്പോള്‍ രോഹിത്തിന് കടുത്ത പ്രശ്‌നമാണ്. ഇത് ബൂള്‍ട്ടിന് അറിയാം. രോഹിത്തിന്റെ ദൗര്‍ബല്യം നന്നായി മുതലെടുക്കാന്‍ അറിയാവുന്ന താരമാണ് ബൂള്‍ട്ട്. മുമ്പുള്ള മത്സരങ്ങളില്‍ ക്യാച്ച് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത് പോലെ കിവീസിനെതിരെ നടക്കാന്‍ സാധ്യതയില്ല. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഫീല്‍ഡര്‍മാരാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത് ബൂള്‍ട്ടാണ്. നാല് വിക്കറ്റെടുത്തിരുന്നു താരം. രോഹിത്, ധവാന്‍, രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെയാണ് പുറത്താക്കിയത്.

അടുത്തിടെ ഇന്ത്യ ഏകദിന പരമ്പര ന്യൂസിലന്റില്‍ കളിച്ചപ്പോള്‍ 12 വിക്കറ്റുമായി ബൂള്‍ട്ട് മുന്നിലെത്തിയിരുന്നു. വിട്ടുകൊടുത്ത റണ്‍സ് ശരാശരി നാല് റണ്‍സില്‍ താഴെയായിരുന്നു. ലോകകപ്പില്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി 37 വിക്കറ്റാണ് ബൂള്‍ട്ട് നേടിയത്. ഇത് മിച്ചല്‍ സ്റ്റാര്‍ക്കിന് മാത്രം പിന്നിലാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരങ്ങളിലും ബൂള്‍ട്ട് മുന്നിലാണ്. കോലിയടക്കമുള്ള ബാറ്റ്‌സ്മാന്‍മാരെ ഏറ്റവുമധികം വിഷമിപ്പിക്കാന്‍ പോകുന്നത് ബൂള്‍ട്ടിന്റെ പന്തുകളാണ്.

Story first published: Monday, July 8, 2019, 21:35 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+