Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനിടെ ധോണിക്ക് ട്രക്കിംഗും മീന്‍പിടുത്തവും!

പെര്‍ത്ത്: ത്രിരാഷ്ട്ര കപ്പില്‍ ഒരു കളി പോലും ജയിക്കാതെ നാണംകെട്ട് പുറത്തായിരിക്കുകയാണ് ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം. ലോകകപ്പില്‍ ഇനി ഈ ടീമിനെയും വെച്ചുകൊണ്ട് എന്ത് ചെയ്യും എന്ന് ആലോചിച്ച് ഇരിക്കേണ്ട സമയത്ത് ക്യാപ്റ്റന്‍ ധോണി മീന്‍ പിടിച്ചുകളിക്കുകയാണ്. ട്രക്കിംഗും ഫിഷിംഗും ബോട്ടിംഗുമായി സാഹസിക യാത്ര നടത്തി അടിച്ചുപൊളിക്കുകയാണ് ധോണി ഓസ്‌ട്രേലിയയില്‍.

പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സ്റ്റാന്‍ഡ് ബൈ താരം മോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമാണ് ക്യാപ്റ്റന്‍ ധോണി 2 ദിവസത്തെ സാഹസിക യാത്രയ്ക്ക് പോയത്. ടീമിലെ മറ്റുള്ളവര്‍ ധോണിക്കൊപ്പം പോയില്ല. ചിലരൊക്കെ പുറത്തുപോയി ബന്ധുക്കളെയും പരിചയക്കാരെയും കണ്ട് മടങ്ങി. ശിഖര്‍ ധവാന്‍ മെല്‍ബണില്‍ പോയി ഭാര്യയും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു.

dhoni

സിഡ്‌നിയിലെ മൂത്ത സഹോദരിയെ കാണാനാണ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി സമയം ചെലവഴിച്ചത്. ബാക്കി ചിലര്‍ ഹോട്ടലില്‍ വെറുതെ ഇരുന്ന് സമയം കളഞ്ഞു. ചിലര്‍ ജിമ്മില്‍ പോയി. ചിലരാകട്ടെ നീന്തല്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ നിന്നും ഒരു ബ്രേക്ക് വേണമെന്ന് ധോണി തോല്‍വിക്ക് ശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അഡിലെയ്ഡില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരത്തായിരുന്നു ധോണിയും കൂട്ടരും പോയ അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്. ട്രക്കിംഗും ഫിഷിംഗും ബോട്ടിംഗുമൊക്കെയാണ് ഇവിടത്തെ പരിപാടികള്‍. ധോണിയും ഇഷാന്തും ഭുവിയും മോഹിതും രണ്ട് ദിവസം ഇവിടെ ചെലവഴിച്ച് ഫെബ്രുവരി അഞ്ചിന് മാത്രമേ ടീമിനൊപ്പം എത്തൂ.

Story first published: Wednesday, February 4, 2015, 12:17 [IST]
Other articles published on Feb 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+