വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്കു മുന്നറിയിപ്പ്.... നിലം തൊടീക്കില്ല!! രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് പേസര്‍

ഒന്നാം ടെസ്റ്റില്‍ പത്തു വിക്കറ്റിനു ഇന്ത്യ തോറ്റിരുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കിവീസ് പേസര്‍ നീല്‍ വാഗ്നറുടെ മുന്നറിയിപ്പ്. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യന്‍ ഇലവന്റെ ക്യാപ്റ്റനാര്? കോലിയാവില്ല!! കാരണമുണ്ട്, ഇവരിലൊരാള്‍ക്ക് സാധ്യതഏഷ്യന്‍ ഇലവന്റെ ക്യാപ്റ്റനാര്? കോലിയാവില്ല!! കാരണമുണ്ട്, ഇവരിലൊരാള്‍ക്ക് സാധ്യത

Neil Warner's Warning To Virat Kohli and Co. | Oneindia Malayalam

വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങിയത്. രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു 200 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന വാഗ്നര്‍ രണ്ടാം ടെസ്റ്റിലൂടെ ടീമിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ്.

പേസും ബൗണ്‍സുമുള്ള പിച്ച്

വെള്ളിയാഴ്ച മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. രണ്ടാം ടെസ്റ്റിലും തങ്ങള്‍ ഇതേ തന്ത്രം തന്നെ ആവര്‍ത്തിക്കുമെന്നു വാഗ്നര്‍ വ്യക്തമാക്കി.
പേസും ബൗണ്‍സുമുള്ള ഇവിടുത്തെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പിടിച്ചുനില്‍ക്കുക ദുഷ്‌കരമായിരിക്കുമെന്നും പേസര്‍ ചൂണ്ടിക്കാട്ടി.

എളുപ്പമല്ല

ന്യൂസിലാന്‍ഡില്‍ കളിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇവിടുത്തേതു പോലെ പേസും ബൗണ്‍സും ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് ഇവിടെ പുതിയ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഇന്ത്യ പതറുന്നതെന്നും വാഗ്നര്‍ അഭിപ്രായപ്പെട്ടു.
ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കുമെന്ന് പറഞ്ഞ വാഗ്നര്‍ കിവീസ് ആദ്യ ടെസ്റ്റിലെ അതേ പ്രകടനം ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ശക്തമായി തിരിച്ചുവരുമെന്നു കോച്ച്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് തങ്ങളും പ്രതീക്ഷിക്കുന്നതെന്നു ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു. ആദ്യ ടെസ്റ്റിനെപ്പോലെ മികച്ച ബൗളിങിലൂടെ ഇന്ത്യയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കാനായിരിക്കും തങ്ങളുടെ ശ്രമം. അതില്‍ വിജയിക്കുകയാണെങ്കില്‍ രണ്ടാം ടെസ്റ്റിലും കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമായി മാറുമെന്നും കോച്ച് വിശധമാക്കി.

സമയമെടുക്കും

ഈ ടെസ്റ്റ് പരമ്പരയ്ക്കു ദൈര്‍ഘ്യം കുറവാണ്. അതുകൊണ്ടു തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയുടെ പക്കല്‍ സമയവും കുറവാണെന്നു സ്റ്റെഡ് ചൂണ്ടിക്കാട്ടി.
വിദേശത്തു ചിലപ്പോള്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഒന്നോ, രണ്ടോ ടെസ്റ്റുകള്‍ക്കു ശേഷം മാത്രമേ ടീമിനു സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയൂ. എങ്കിലും ഇന്ത്യ അടുത്ത ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 26, 2020, 13:57 [IST]
Other articles published on Feb 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X