
2011ലെ ലോകകപ്പ് ഫൈനലിലെ ടോസ് വിവാദം
ഇന്ത്യ കിരീടം നേടിയ 2011ലെ ഏകദിന ലോകകപ്പില്‍ രണ്ട് തവണ ടോസ് ഇട്ടു എന്നത് അധികമാരും ഓര്‍ക്കാത്ത സംഭവമാണ്. ആദ്യം ടോസ് ഇട്ടപ്പോള്‍ സംഗക്കാര പറഞ്ഞത് വളരെ പതുക്കെയാണ്. റഫറി ഇത് ശരിക്കും കേട്ടില്ല. ഇതോടെയാണ് രണ്ടാമതും ടോസ് ഇടേണ്ടി വന്നത്. ആദ്യം സംഗക്കാര ടോസ് വിളിച്ചത് ഇന്ത്യക്ക് അനുകൂലമായിരുന്നു. അതിനാല്‍ത്തന്നെ സംഗക്കാരയുടെ ചതിയെന്ന നിലയില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ താരങ്ങള്‍ക്കിടയില്‍ രോഷം ഉയര്‍ന്നു. എന്നാല്‍ ഇത്തരമൊരു നിര്‍ണ്ണായക മത്സരത്തില്‍ ശ്രദ്ധ തിരിയരുതെന്നും അതിനെ വിട്ടുകളയാനുമുള്ള സച്ചിന്റെ ഉപദേശമാണ് താരങ്ങളാണ് ശാന്തരാക്കിയത്.

ടീമില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ഭയന്ന സച്ചിന്‍
90കളില്‍ ക്രിക്കറ്റില്‍ ഒത്തുകളി സജീവമായിരുന്നു. ഇന്ത്യയുടെ പല താരങ്ങളും ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടിട്ടുമുണ്ട്. ഗാംഗുലി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ ശേഷമുള്ള ഒരു ഏകദിന മത്സരത്തില്‍ ഒത്തുകളി നടത്താന്‍ പദ്ധതിയിട്ടുണ്ടോയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സംശയം. ഇക്കാര്യം സച്ചിന്‍ ഗാംഗുലിയുമായി ചര്‍ച്ച ചെയ്യുകയും എന്ത് വിലകൊടുത്തും മത്സരം ജയിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ഇരുവരും ആ മത്സരത്തില്‍ സെഞ്ച്വറി നേടുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു.

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഞെട്ടിയ സഹതാരങ്ങള്‍
ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ടെസ്റ്റില്‍ നിന്ന് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഡ്രസിങ് റൂമില്‍ വലിയ നിരാശയുണ്ടാക്കിയ സംഭവമാണ്. 2014ല്‍ മെല്‍ബണില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സഹതാരങ്ങളിലെ ഒട്ടുമിക്ക താരങ്ങളും കണ്ണീരണിഞ്ഞു. ധോണിയുടെ പരിമിത ഓവര്‍ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവും അപ്രതീക്ഷിതമായിരുന്നു.

ഗാംഗുലിയെ പ്രാങ്ക് ചെയ്ത് കരയിച്ച സഹതാരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ വീരനായ നായകനാണ് ഗംാംഗുലി. വിട്ടുവീഴ്ച്ചയില്ലാത്ത ബംഗാള്‍ രാജവംശത്തിന്റെ പാരമ്പര്യമുള്ള ഗാംഗുലി വളരെ ധൈര്യശാലികൂടിയാണ്. ഒരിക്കല്‍ സഹതാരങ്ങളെല്ലാം കൂടി ഗാംഗുലിയെ പ്രാങ്ക് ചെയ്തു. യുവരാജും നെഹ്‌റയും തങ്ങളെ അപമാനിച്ചെന്നും താങ്കള്‍ക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നും ഗാംഗുലിയോട് പറഞ്ഞു. ടീമിനെ അത്രമാത്രം സ്‌നേഹിക്കുന്ന ഗാംഗുലി താന്‍ നായകസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. നിറ കണ്ണുകളോടെയായിരുന്നു ഗാംഗുലി ഇത് പറഞ്ഞത്. പ്രാങ്ക് അതിരുവിട്ടതോടെ ദ്രാവിഡ് കബളിപ്പിക്കാനായി പറഞ്ഞതാണെന്ന സത്യം ഗാംഗുലിയോട് പറഞ്ഞു. അന്ന് യുവരാജിനെയും നെഹ്‌റയേയും ഡ്രസിങ് റൂമിലൂടെ ഓടിച്ചിട്ട് ഗാംഗുലി ബാറ്റുകൊണ്ടടിച്ചു.


Click it and Unblock the Notifications