പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ അറസ്റ്റില്‍
ധാക്ക: പതിനൊന്നുവയസ് മാത്രം പ്രായമുള്ള വീട്ടുജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചതിന് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം കളിക്കാരന്‍ ഷഹദത്ത് ഹുസൈന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസമായി ഒളിവില്‍ കഴിയുകയായിരുന്ന നൃറ്റോ ഷഹദത്തിനെ ഒരു ബന്ധുവീട്ടില്‍ നിന്നാണ് ഉന്നത പോലീസ് സംഘം പിടികൂടിയത്.
സപ്തംബര്‍ ആറിനാണ് മഹ്ഫുസ അക്തര്‍ ഹാപ്പി എന്ന പെണ്‍കുട്ടി ഷഹദത്തിനും ഭാര്യയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയത്. ശരീരത്തില്‍ മുറിവുകളേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുമായി പെണ്‍കുട്ടിയെ ഒരു തെരുവില്‍ നിന്നും നാട്ടുകാരാണ് കണ്ടെടുത്തത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഇതിനു പിന്നാലെ ക്രിക്കറ്റ് താരവും ഭാര്യയും ഒളിവില്‍ പോവുകയും ചെയ്തു. കേസില്‍ നിന്നും മുക്തനാകുന്നതുവരെ ഷഹദത്തിനെ ബംഗ്ലാദേശ് ടീമില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഷഹദത്തും ഭാര്യയും ചേര്‍ന്ന് കുട്ടിക്കുനേരെ ക്രൂരമായ പീഡനമാണ് നടത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകള്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഷഹദത്ത് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിനുവേണ്ടി 38 ടെസ്റ്റ് മത്സരങ്ങളും 51 ഏകദിനങ്ങളും കളിച്ച താരമാണ് ഷഹദത്ത്. ബംഗ്ലാദേശിന്റെ മറ്റൊരു കളിക്കാരനെതിരെ നേരത്തെ ലൈംഗിക പീഡനക്കേസുണ്ടായിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications