
ഏകദിന ലോകകപ്പ്
ഏകദിന ലോകകപ്പിലെ കണക്ക് നോക്കിയാല്‍ മുന്‍ ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യയാണ് കേമന്‍. ഏകദിന ലോകകപ്പില്‍ ഒരു തവണ പോലും പൂജ്യത്തിന് പുറത്താവാതെ 1165 റണ്‍സ് മുന്‍ നായകന്‍ കൂടിയായ ജയസൂര്യ നേടിയിട്ടുണ്ട്. 445 ഏകദിനങ്ങളില്‍ നിന്ന് 13430 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. ഏകദിന ലോകകപ്പില്‍ ഒരു തവണപോലും ഡെക്കാകാതെ 1030 റണ്‍സ് കോലി നേടിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ കണക്ക് നോക്കിയാല്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് തലപ്പത്ത്. ടൂര്‍ണമെന്റില്‍ ഒരു തവണ പോലും പൂജ്യത്തിന് പുറത്താകാത്ത ജയവര്‍ധന 742 റണ്‍സാണ് നേടിയത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ജയവര്‍ധന 448 ഏകദിനത്തില്‍ നിന്ന് 12650 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ ശിഖര്‍ ധവാനാണ്. 701 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. 142 ഏകദിനത്തില്‍ നിന്ന് 5977 റണ്‍സാണ് ധവാന്റെ സമ്പാദ്യം.

ടി20 ലോകകപ്പ്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതുവരെ പൂജ്യത്തിന് പുറത്തായിട്ടില്ല. നേടിയത് 777 റണ്‍സും. വരാനിരിക്കുന്ന ടി20 ലോകകപ്പിലും കോലിക്ക് പൂജ്യത്തിന് പുറത്താവാതെ ശ്രദ്ധിച്ചാല്‍ ഈ റെക്കോഡിലെ റണ്‍സ് ഉയര്‍ത്താനാവും. 89 ടി20യില്‍ നിന്ന് 3159 റണ്‍സാണ് കോലി നേടിയത്. രണ്ടാം സ്ഥാനത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ്. 717 റണ്‍സ് എബിഡി സ്വന്തമാക്കിയിട്ടുണ്ട്. 78 ടി20യില്‍ നിന്ന് 1672 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു തവണപോലും ഡെക്കിന് പുറത്താവാതെ കൂടുതല്‍ റണ്‍സ് നേടിയത് ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ്. 1675 റണ്‍സ് നേടിയ ലബ്യൂഷെയ്ന്‍ തന്നെയായിരുന്നു പരമ്പരയിലെ താരമായതും. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ രോഹിത് ശര്‍മയാണ്. 1094 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണര്‍മാരിലെ ടോപ് സ്‌കോററും രോഹിതായിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമടക്കം ഓപ്പണറായി ഇറങ്ങിയിട്ടും രോഹിത് ഒരു തവണപോലും പൂജ്യത്തിന് പുറത്തായിട്ടില്ല.


Click it and Unblock the Notifications