For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ്, ഇന്ത്യന്‍ താരങ്ങളുടെ ടോപ് ത്രീ ഇതാ

സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പരമ്പര ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര അഭിമാന പോരാട്ടമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. ബാറ്റിങ് നിരയുടെ പ്രകടനമാണ് പ്രശ്‌നം. ബൗണ്‍സും വേഗവും നിറഞ്ഞ പിച്ചില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ബുദ്ധിമുട്ടുമെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടില്‍ രാഹുല്‍ ദ്രാവിഡ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കോലി എന്നിവര്‍ക്കെല്ലാം മികച്ച പ്രകടനം തന്നെ അവകാശപ്പെടാം. എന്നാല്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാരാണ്? ടോപ് ത്രീയെ പരിചയപ്പെടാം.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് മത്സരങ്ങളില്‍ നിന്ന് 602 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ ശക്തമായ പേസ് നിരയെ പക്വതയോടെ നേരിട്ട ദ്രാവിഡിന്റെ ശരാശരി 100ന് മുകളിലായിരുന്നു. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ദ്രാവിഡ് ഈ പരമ്പരയില്‍ നേടി. 217 റണ്‍സായിരുന്നു മികച്ച സ്‌കോര്‍. എന്നാല്‍ വിദേശ പരമ്പരയിലെ ദ്രാവിഡിന്റെ ഏറ്റവും മികച്ച പ്രകടനം ഇതല്ല. 2003-2004ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് മത്സരത്തില്‍ നിന്ന് അദ്ദേഹം നേടിയത് 619 റണ്‍സാണ്.

വിരാട് കോലി

വിരാട് കോലി

2018ലെ ടെസ്റ്റ് പരമ്പര വിരാട് കോലിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായിരുന്നു. മികച്ച പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒരുങ്ങി ഇറങ്ങിയ വിരാട് കോലി 593 റണ്‍സാണ് നേടിയത്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 59.30 ശരാശരിയിലായിരുന്നു കോലിയുടെ പ്രകടനം. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിരാട് കോലിയുടെ വിദേശ പിച്ചിലെ ഏറ്റവും മികച്ച പ്രകടനം ഓസ്‌ട്രേലിയയിലാണ്. 2014-15ലെ പരമ്പരയില്‍ നാല് മത്സരത്തില്‍ നിന്ന് 692 റണ്‍സാണ് കോലി നേടിയത്.ഇതില്‍ നാല് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഗവാസ്‌കറാണ്. 1979ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 542 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് ഇന്നിങ്‌സില്‍ 77.42 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 221 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശ ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് സുനില്‍ ഗവാസ്‌കറിന്റെ പേരിലാണ്. 1970-71ല്‍ നടന്ന പരമ്പരയില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 774 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Tuesday, June 29, 2021, 13:40 [IST]
Other articles published on Jun 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+