വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാന പന്തില്‍ സിക്‌സര്‍... തുടക്കമിട്ടത് കാര്‍ത്തികല്ല, സമാന ത്രില്ലറുകള്‍ നേരത്തേയും!!

ട്വന്റി20യില്‍ അവസാന പന്തില്‍ സിക്‌സര്‍ പായിച്ച് ടീം ജയിച്ച മല്‍സരങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്

അവസാന പന്തിലെ 'സിക്സർ' വിജയങ്ങൾ തുടക്കമിട്ടത് കാർത്തിക്കല്ല | Oneindia Malayalam

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയവും കിരീടവും സമ്മാനിച്ച ദിനേഷ് കാര്‍ത്തിക് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹീറോയായി മാറിക്കഴിഞ്ഞു. എന്നാല്‍ ട്വന്റി20 ക്രിക്കറ്റിലെ ആദ്യത്തെ ലാസ്റ്റ് ബോള്‍് ഹീറോയല്ല കാര്‍ത്തിക്.
സമാനമായ പ്രകടനങ്ങള്‍ ട്വന്റി20 ചരിത്രത്തില്‍ നേരത്തേയുമുണ്ടായിട്ടുണ്ട്. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സറിലേക്കു പായിച്ച് ടീമിന്റെ ഹീറോയായി മാറിയിട്ടുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഡാരന്‍ ബ്രാവോ

ഡാരന്‍ ബ്രാവോ

വെസ്റ്റ് ഇന്‍സീഡ് ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോയും നേരത്തേ ഇത്തരമൊരു ഹീറോയിസം കാണിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണിലായിരുന്നു ഇത്. ട്രിനിഡാഡ് ആന്റ് ടൊബാഗോ റെഡ് സ്റ്റീലും ഗയാന വാരിയേ്‌സും തമ്മിലുള്ള മല്‍സരത്തിലായിരുന്നു ഇത്്. ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 175 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി.
മറുപടി ബാറ്റിങില്‍ നാലോവര്‍ ആവുമ്പോഴേക്കും റെഡ് സ്റ്റീല്‍ മൂന്നു വിക്കറ്റിന് 13 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ നാലാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോയും സഹോദരന്‍ ഡ്വയ്ന്‍ ബ്രാവോയും ചേര്‍ന്നു 131 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ റെഡ്‌സ്റ്റീലിനെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. 17ാം ഓവറിലാണ് ഡ്വയ്ന്‍ ബ്രാവോ പുറത്താവുന്നത്്. റെഡ് സ്റ്റീലിന് ജയിക്കാന്‍ അപ്പോള്‍ 21 പന്തില്‍ 36 റണ്‍സ് വേണമായിരുന്നു.
അവസാന പന്തില്‍ റെഡ് സ്റ്റീലിന്റെ വിജയലക്ഷ്യം ഒമ്പത് റണ്‍സായിരുന്നു. എന്നാല്‍ റോണ്‍സ്‌ഫോര്‍ഡ് ബീറ്റണ്‍ തന്റെ ആദ്യ അഞ്ചു പന്തില്‍ വെറും മൂന്നു റണ്‍സാണ് വഴങ്ങിയത്. ഇതോടെ അവസാന പന്തില്‍ റെഡ് സ്റ്റീലിന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. എന്നാല്‍ അവസാന പന്ത് ബ്രാവോ കൂറ്റന്‍ സിക്‌സറിലേക്ക് പറത്തി റെഡ് സ്റ്റീലിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു.
മല്‍സരത്തില്‍ 49 പന്തില്‍ പുറത്താവാതെ 69 റണ്‍സ് നേടിയ ബ്രാവോ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കുകയും ചെയ്തു.

അരുണ്‍ കാര്‍ത്തിക്

അരുണ്‍ കാര്‍ത്തിക്

2011ലെ ചാംപ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലും സമാനമായ പ്രകടനം കണ്ടിണ്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയ റെഡ് ബാക്‌സിനെതിരേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അരുണ്‍ കാര്‍ത്തികാണ് അപ്രതീക്ഷിത ഹീറോയായത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റെഡ് ബാക്‌സ് രണ്ടു വിക്കറ്റിന് 214 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഡാനിയേല്‍ ഹാരിസിന്റെ (100) തകര്‍പ്പന്‍ സെഞ്ച്വറിയാണ് അവരെ വന്‍സ് സ്‌കോറിലെത്തിച്ചത്. സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്.
സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും തിലകരത്‌നെ ദില്‍ഷനും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അവസാന അഞ്ചോവറില്‍ എട്ടു വിക്കറ്റ് ബാക്കി നില്‍ക്കെ ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടത് 50 റണ്‍സായിരുന്നു.
എന്നാല്‍ ഷോണ്‍ ടെയ്റ്റിന്റെ (4-0-35-5) ഉജ്ജ്വല ബൗളിങില്‍ ബാംഗ്ലൂരിന്റെ മധ്യനിര തകര്‍ന്നു. ഇതോടെ അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. ഡാന്‍ ക്രിസ്റ്റിയനാണ് നിര്‍ണായക ഓവര്‍ എറിഞ്ഞത്. ഒരു വിക്കറ്റടക്കം ആദ്യ അഞ്ചു പന്തില്‍ എട്ടു റണ്‍സാണ് ക്രിസ്റ്റ്യന്‍വിട്ടുകൊടുത്തത്. ഇതോടെ അവസാന പന്തില്‍ ബാംഗ്ലൂരിനു ജയിക്കാന്‍ ആറു റണ്‍സ് വേണമായിരുന്നു. ക്രിസ്റ്റ്യന്റെ വേഗം കുറഞ്ഞ പന്ത് മിഡ് വിക്കറ്റിലൂടെ സിക്‌സറിലേക്ക് പറത്തി അരുണ്‍ കാര്‍ത്തിക് ബാംഗ്ലൂരിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ ബാംഗ്ലൂര്‍ സെമി ഫൈനലില്‍ കടക്കുകയും ചെയ്തു.
അരുണിന് സമാനമായ പ്രകടനം പിന്നീട് ആവര്‍ത്തിക്കാനായില്ല. ഈയൊരു സിക്‌സറിന്റെ പേരിലാണ് താരം ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത്.

അസര്‍ മഹമ്മൂദ്

അസര്‍ മഹമ്മൂദ്

പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അസര്‍ മഹമ്മൂദാണ് പട്ടികയിലുള്ള മറ്റൊരു ഹീറോ. 20 വര്‍ഷത്തോളം നീണ്ട കരിയറില്‍ പാകിസ്താനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് മഹമ്മൂദ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ആഭ്യന്തര ടൂര്‍ണമെന്റുകളിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. പന്തില്‍ വരുത്തുന്ന വാരിയേഷന്‍ കൊണ്ടു മാത്രമല്ല മികച്ച ഫിനിഷറായും മഹമ്മൂദ് തിളങ്ങിയിരുന്നു.
2015ലെ നാറ്റ്‌വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ ഗ്ലോകെസ്റ്റര്‍ഷെയറും സറേയും തമ്മിലുള്ള മല്‍സരത്തിലാണ് മഹമ്മൂദ് സറേയ്ക്ക് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഗ്ലോകെസ്റ്റര്‍ഷെയര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 154 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടി. ജാസണ്‍ റോയിയും കുമാര്‍ സങ്കക്കാരയും സറേയ്ക്ക് തരക്കേടില്ലാത്ത തുടക്കം നല്‍കിയെങ്കിലും ഇരുവരുടെയും പുറത്താവല്‍ റണ്‍റേറ്റ് കുറച്ചു. അവസാന നാലോറില്‍ 40 റണ്‍സാണ് സറേയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരോവില്‍ 10 റണ്‍സ് ശരാശരിയില്‍ നേടിയാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കൂവെന്ന നിലയിലുള്ളപ്പോഴാണ് മഹമ്മൂദ് ക്രീസിലെത്തിയത്.
അവസാന ഓവറില്‍ സറേയ്ക്ക് ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ്. ആദ്യ അഞ്ചു പന്തില്‍ മൂന്നു റണ്‍സേ സറേയ്ക്കു നേടാനായുള്ളൂ. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് സിക്‌സര്‍. ക്രെയ്ഗ് മൈല്‍സിന്റെ പന്ത് ഡീപ്പ് സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയിലൂടെ സിക്‌സറിലേക്കു പായിച്ച് മഹമ്മൂദ് സറേയ്ക്ക് ആവേശോജ്വല ജയം നേടിക്കൊടുക്കുകയായിരുന്നു.

കാര്‍ത്തികിന്റെ കരിയര്‍ മാറ്റിമറിച്ചത് ആ സംഭവം!! അഭിഷേകിന് നന്ദി, രണ്ടു വര്‍ഷം മുമ്പ് നടന്നത്...കാര്‍ത്തികിന്റെ കരിയര്‍ മാറ്റിമറിച്ചത് ആ സംഭവം!! അഭിഷേകിന് നന്ദി, രണ്ടു വര്‍ഷം മുമ്പ് നടന്നത്...

കൊച്ചിയെ 'കൊല്ലരുത്'... ഈ തീരുമാനം ശരിയല്ല, കൊച്ചിയിലെ പിച്ചിനെ രക്ഷിക്കണമെന്ന് വിനീത്കൊച്ചിയെ 'കൊല്ലരുത്'... ഈ തീരുമാനം ശരിയല്ല, കൊച്ചിയിലെ പിച്ചിനെ രക്ഷിക്കണമെന്ന് വിനീത്

Story first published: Tuesday, March 20, 2018, 10:53 [IST]
Other articles published on Mar 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X