Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മികച്ച 10 നായകന്‍മാര്‍ ആരൊക്കെ? പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

മുംബൈ: ആധുനിക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിന് ലഭിക്കുന്നത്. യുവതാരങ്ങളുടെ വളര്‍ച്ചയ്ക്കും വലിയ പങ്ക് ഫ്രാഞ്ചൈസി ക്രിക്കറ്റ് വഹിക്കുന്നുണ്ട്. ഐപിഎല്‍,ബിബിഎല്‍,പിഎസ്എല്‍,ബിപിഎല്‍,സിപിഎല്‍ തുടങ്ങിയവയെല്ലാം വ്യത്യസ്ത ക്രിക്കറ്റ് ബോര്‍ഡിന് കീഴില്‍ നടക്കുന്ന ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരാണ്?ടോപ് 10നെ പരിശോധിക്കാം.

നായകന്‍

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് ഒന്നാമന്‍. ടീമിനെ മൂന്ന് ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ച നായകനാണ് അദ്ദേഹം. 12 സീസണ്‍ ഐപിഎല്‍ കളിച്ചപ്പോള്‍ 11 തവണയും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചുവെന്നത് ചെറിയ നേട്ടമല്ല.

 നായകന്‍

കീറോണ്‍ പൊള്ളാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനും വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ നായകനുമായ പൊള്ളാര്‍ഡ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ2020 സീസണില്‍ ഒറ്റമത്സരം പോലും തോല്‍ക്കാതെ ടികെആറിനെ കിരീടത്തിലെത്തിച്ചു. 2014ല്‍ ബാര്‍ബഡോസ് ട്രിഡന്റ്‌സിനൊപ്പവും നായകനെന്ന നിലയില്‍ പൊള്ളാര്‍ഡ് കിരീടം നേടി.

നായകന്‍

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് തവണ മുംബൈയെ ഐപിഎല്ലില്‍ കിരീടം ചൂടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എട്ട് സീസണില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. ഐപിഎല്ലിലെ ഏറ്റവും വിജയം കണ്ട നായകനും രോഹിതാണ്. നാലാം സ്ഥാനത്ത് ഡ്വെയ്ന്‍ ബ്രാവോയാണ്.2015ലും 2017ലും സിപിഎല്ലില്‍ ടികെആറിന്റെ നായകനായിരുന്നു ബ്രാവോ. രണ്ട് തവണയും ടീം കിരീടത്തിലെത്തുകയും ചെയ്തു.ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് ബ്രാവോ.

നായകന്‍

ഗൗതം ഗംഭീറാണ് അഞ്ചാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലെത്തിക്കാന്‍ ഗംഭീറിന് സാധിച്ചു. ഈ രണ്ട് തവണ മാത്രമാണ് കെകെആറിന് കിരീടം നേടാനായത്. മോയിസസ് ഹെന്റിക്വസാണ് ആറാം സ്ഥാനത്ത്.ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ നായകനാണ് അദ്ദേഹം. രണ്ട് തവണ ടീമിനെ കിരീടത്തിലെത്തിക്കാന്‍ ഹെന്റിക്വസിനായി.

നായകന്‍

ബംഗ്ലാദേശ് താരം മഷറഫെ മൊര്‍ത്താസയാണ് ഏഴാം സ്ഥാനത്ത്. ബിപിഎല്ലില്‍ കോമില വിക്ടോറിയന്‍സിന്റെ നായകനാണ് അദ്ദേഹം.2015-16 സീസണില്‍ ടീമിനെ കിരീടത്തിലെത്തിക്കാന്‍ മൊര്‍ത്താസയ്ക്കായി. 86 മത്സരത്തില്‍ 62 ശതമാനം വിജയനിരക്ക് മൊര്‍ത്താസയുടെ പേരിലുണ്ട്. എട്ടാം സ്ഥാനത്ത് സര്‍ഫ്രാസ് അഹമ്മദാണ്. പിഎസ്എല്ലില്‍ ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ നായകനാണ് അദ്ദേഹം. 2019ല്‍ ടീമിനെ കിരീടത്തിലെത്തിക്കാന്‍ സര്‍ഫ്രാസിന് സാധിച്ചു. സൈമന്‍ കാറ്റിച്ചാണ് ഒമ്പതാം സ്ഥാനത്ത്. ബിബിഎല്ലില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ നായകനായ അദ്ദേഹം 2013-14 സീസണില്‍ കിരീടം നേടിയിരുന്നു. ബിബിഎല്ലില്‍ 100 മത്സരത്തില്‍ നിന്ന് 30 ശരാശരിയില്‍ 2500 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

നായകന്‍

ഷുഹൈബ് മാലിക്കാണ് 10ാം സ്ഥാനത്ത്. സിപിഎല്ലില്‍ ഗുയാന ആമസോണിന്റെ നായകനാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ട് തവണ ടീമിനെ ഫൈനലിലെത്തിക്കാനും മാലിക്കിനായി.സിയാല്‍കോട്ട് സ്റ്റാലിയന്‍സിനെ പാകിസ്താന്‍ കപ്പില്‍ എട്ട് തവണ ജേതാക്കളാക്കാനും മാലിക്കിനായി.

Story first published: Saturday, May 15, 2021, 12:59 [IST]
Other articles published on May 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+