Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കിടു ബാറ്റിങ് ലൈനപ്പ്, ബൗളര്‍മാരുടെ ഉറക്കം കളയും ഇവര്‍... ഡെയ്ഞ്ചറസ് ടീമുകള്‍

മുംബൈ: ഐസിസിയുടെ ഏകദിന ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ഒരു മാസത്തില്‍ താഴെ ദിവസങ്ങള്‍ മാത്രം. ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും ഇനി ഇംഗ്ലണ്ടിലേക്കാവും. 10 മുന്‍നിര ടീമുകള്‍ മാത്രം അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പെന്ന നിലയില്‍ ഈ ലോകകപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. മുന്‍ ലോകകപ്പുകള്‍ പോലെ അസോസിയേറ്റ് ടീമുകളില്ലാത്തതിനാല്‍ തന്നെ ഓരോ മല്‍സരം തീപാറുമെന്നുറപ്പാണ്.

നിരവധി മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബാറ്റിങ് മികവില്‍ എതിരാളികള്‍ സൂക്ഷിക്കേണ്ട ചില ടീമുകളുണ്ട്. ബൗളര്‍മാരുടെ പേടിസ്വപ്‌നമായ ഈ ഡെയ്ഞ്ചറസ് ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

ഇത്തവണ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ഇല്ലെങ്കിലും മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഭയക്കേണ്ടിയിരിക്കുന്നു. കാരണം അത്രയും മികച്ച ബാറ്റിങ് ലൈനപ്പാണ് വിന്‍ഡീസിനുള്ളത്. വിന്‍ഡീസിന്റെ ഓപ്പണിങ് സഖ്യം ക്രിസ് ഗെയ്ല്‍- എവിന്‍ ലൂയിസ് എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ എതിര്‍ ടീമുകളുടെ കാര്യം കഷ്ടത്തിലാവും. ഒറ്റയ്ക്കു കളി മാറ്റി മറിക്കാന്‍ ശേഷിയുള്ള ആന്ദ്രെ റസ്സലും വിന്‍ഡീസ് നിരയിലുണ്ട്. ഇവര്‍ മാത്രമല്ല ഡാരന്‍ ബ്രാവോ, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ വമ്പനടിക്കാര്‍ കൂടി ചേരുന്നതോടെ വിന്‍ഡീസിനെ പിടിച്ചുകെട്ടുക ദുഷ്‌കരമായി മാറും. റസ്സലിനെക്കൂടാതെ ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറും മാച്ച് വിന്നിങ് ഓള്‍റൗണ്ടറാണ്.

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡിനും ശക്തമായ ബാറ്റിങ് നിരയുണ്ട്. കന്നിക്കിരീടം തേടിയാണ് കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന കിവീസ് ലോകകപ്പില്‍ ഇറങ്ങുന്നത്. ന്യൂസിലാന്‍ഡിനു വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങുക വെടിക്കെട്ട് താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയുമാണ്.
മധ്യനിരയില്‍ വില്ല്യംസണിനെക്കൂടാതെ റോസ് ടെയ്‌ലര്‍, ടോം ലാതം എന്നിവരുണ്ട്. വാലറ്റത്ത് കോളിന്‍ ഡി ഗ്രാന്‍ഡോം, ജിമ്മി നീഷാം തുടങ്ങിയവരും വമ്പന്‍ ഷോട്ടുകള്‍ക്കു പേര് കേട്ടവരാണ്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

നിലവിലെ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു ശക്തമായ ബാറ്റിങ് നിരയുണ്ട്. ഒരു വര്‍ഷത്തെ വിലക്കിനു ശേഷം മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മടങ്ങിയെത്തിയത് ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്. വാര്‍ണറിനൊപ്പം മറ്റൊരു വെടിക്കെട്ട് താരവും ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് ഷോണ്‍ മാര്‍ഷ്, സ്മിത്ത്, ഉസ്മാന്‍ ഖ്വാജ തുടങ്ങിയ മികച്ച താരങ്ങള്‍ ഇറങ്ങും. ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്ണിസ് തുടങ്ങിയവരും അതിവേഗം റണ്ണെടുക്കാന്‍ മിടുക്കരാണ്.

ഇന്ത്യ

ഇന്ത്യ

ലോക രണ്ടാം റാങ്കുകാരും മുന്‍ ചാംപ്യന്‍മാരുമായ ടീം ഇന്ത്യ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ എന്നിവരുള്‍പ്പെടുന്ന ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. മൂന്നാമായി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലിയാണ് ഇറങ്ങുക.
നാലാം നമ്പറില്‍ വിജ് ശങ്കര്‍, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാളെയാവും ഇന്ത്യയിറക്കുക. എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ സാന്നിധ്യവും ഇന്ത്യന്‍ ബാറ്റിങിന് കരുത്തേകും.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ആതിഥേയരും ഈ ലോകകപ്പിലെ കിരീടഫേവറിറ്റുകളുമായ ഇംഗ്ലണ്ടിന് ശക്തായ ടീമാണ് ഇത്തവണയുള്ളത്. ജാസണ്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇംഗ്ലണ്ടിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. സ്വന്തം നാട്ടില്‍ ഇരുവര്‍ക്കും മികച്ച റെക്കോര്‍ഡാണുള്ളത്.
ജോ റൂട്ട്, ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ എന്നീ മിന്നും താരങ്ങളാണ് മധ്യനിരയില്‍. ബട്‌ലറും മോര്‍ഗനും മാച്ച് വിന്നര്‍മാരാണ്. വാലറ്റത്ത് ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കെറ്റ് എന്നീ മികച്ച താരങ്ങളും ഇംഗ്ലണ്ടിനൊപ്പമുണ്ട്.

Story first published: Thursday, May 2, 2019, 14:48 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+