
കിങ്‌സ് ഇലവന്‍ പഞ്ചാബ്
രവിചന്ദ്രന്‍ അശ്വിന്‍-7.6 കോടി, അടിസ്ഥാന വില രണ്ടു കോടിയുണ്ടായിരുന്ന അശ്വിനെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ ചെന്നൈയും അശ്വിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു.
ഡേവിഡ് മില്ലര്‍-3 കോടി, ഒന്നരകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മില്ലറെ വീണ്ടും കിങ്‌സ് ഇലവന്‍ ടീമിലെത്തിക്കുകയായിരുന്നു. 2013,14,15 സീസണുകളില്‍ പഞ്ചാബിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു മില്ലര്‍.
മാര്‍ക്കസ് സ്റ്റോയിനിസ്-6 കോടി, ആസ്‌ത്രേലിയന്‍ താരമായ സ്‌റ്റോയിനിസിനെ കടുത്ത പോരാട്ടത്തിലാണ് പഞ്ചാബ് സ്വന്തമാക്കിയത്.
യുവരാജ് സിങ്- 2 കോടി-അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് യുവരാജിനെ പഞ്ചാബ് വീണ്ടും ടീമിലെത്തിച്ചത്.
മായങ്ക് അഗര്‍വാള്‍-ഒരു കോടി നല്‍കിയാണ് താരത്തെ സ്വന്തമാക്കിയത്
കരുണ്‍ നായര്‍-5.6, മലയാളി താരം കൂടിയായ കരുണിനെ വമ്പന്‍ തുകയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 50 ലക്ഷമായിരുന്നു അടിസ്ഥാന വില.
ലോകേഷ് രാഹുല്‍-11 കോടി, അടിസ്ഥാന വില രണ്ടു കോടിയുണ്ടായിരുന്ന രാഹുലിനെ റെക്കോര്‍ഡ് തുകയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്.
ആരോണ്‍ ഫിഞ്ച്-6.2 കോടി, അടിസ്ഥാന വില 1.5 കോടിയായിരുന്ന ഫിഞ്ചിനെ മികച്ച പോരാട്ടത്തിലൂടെയാണ് ടീം സ്വന്തമാക്കിയത്.


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ദിനേഷ് കാര്‍ത്തിക്-7.4 കോടി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക്കിന് രണ്ടു കോടിയായിരുന്നു അടിസ്ഥാന വില. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന കാര്‍ത്തിക് കഴിഞ്ഞ രണ്ടു സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്ത്.
മിച്ചല്‍ സ്റ്റാര്‍ക്-9.4 കോടി, അടിസ്ഥാന വില രണ്ടു കോടിയായിരുന്ന ആസ്‌ത്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് വമ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്നു. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന 34 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
ക്രിസ് ലിന്‍-9.6 കോടി, അടിസ്ഥാന വില രണ്ടു കോടിയുണ്ടായ ക്രിസ് ലിന്നിനെ കടുത്ത പോരാട്ടത്തിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഏഴു മത്സരങ്ങളില്‍ നിന്ന് 295 റണ്‍സായിരുന്നു കഴിഞ്ഞ തവണ താരത്തിന്റെ സമ്പാദ്യം.
റോബിന്‍ ഉത്തപ്പ-6.4 കോടി, ഐപിഎല്ലില്‍ ഒരു സീസണ്‍ പോലും മോശമാക്കാതിരുന്ന താരമാണ് ഉത്തപ്പ. എല്ലാ സീസണിലും 400നടുത്ത് റണ്‍സും താരം സ്വന്തമാക്കാറുണ്ട്. കൊല്‍ത്തയുടെ ഏറ്റവും വിശ്വസ്തനായ ഓപണര്‍ കൂടിയാണ് താരം. റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെയാണ് ഉത്തപ്പ വീണ്ടും കൊല്‍ക്കത്തയിലെത്തിയത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
കോളിന്‍ മണ്‍റോ-1.9 കോടി, ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ കോളിന്‍ മണ്‍റോയെ ടി20 മികച്ച പ്രകടനത്തെ തുടര്‍ന്ന് ഡല്‍ഹി സ്വന്തം പാളയത്തിലെത്തിച്ചത്. 50 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അന്താരാഷ്ട്ര ടി20യില്‍ മൂന്നു സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് മണ്‍റോ.
ഗ്ലെന്‍ മാക്‌സ്‌വെല്‍-9 കോടി, ആസ്‌ത്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും സ്വന്തമാക്കി ഡല്‍ഹി മറ്റൊരു മികച്ച കളിക്കാരനെ കൂടി ടീമിലെത്തിച്ചു. അടിസ്ഥാന വില രണ്ടു കോടിയായിരുന്നു.
ഗൗതം ഗംഭീര്‍-2.8 കോടി, അടിസ്ഥാന വിലയായ രണ്ടു കോടിയില്‍ വലിയ വ്യത്യാസമില്ലാത്ത തുകയ്ക്കാണ് ഗംഭീറിനെ ഡല്‍ഹി സ്വന്തമാക്കിയത്. നേരത്തെ ഡല്‍ഹിക്ക് വേണ്ടി കളിച്ചിരുന്ന താരത്തിന്റെ മടങ്ങിവരവ് കൂടിയാണിത്.
ജേസന്‍ റോയ്-1.5 കോടി, അടിസ്ഥാന വിലയായ ഒന്നരകോടിക്ക് തന്നെയാണ് ജേസന്‍ റോയിയെ ഡല്‍ഹി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ അത്ര മികവൊന്നും റോയിക്ക് അവകാശപ്പെടാനില്ല. മൂന്നു മത്സരങ്ങളില്‍ നിന് 59 റണ്‍സാണ് സമ്പാദ്യം.
മുഹമ്മദ് ഷമി-3 കോടി, അടിസ്ഥാന വില ഒരുകോടിയുണ്ടായിരുന്ന ഷമിയെ ഡല്‍ഹി വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് താരത്തെ ടീം സ്വന്തമാക്കിയത്.
കഗിസോ റബാദ-4.2 കോടി, റബാദയെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി തന്നെയാണ് ഡല്‍ഹി സ്വന്തമാക്കിയത്. ഒന്നരക്കോടിയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് ആറുവിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
കെയ്ന്‍ വില്യംസണ്‍- 3 കോടി, ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ താരമായ വില്യംസണ്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ മികവ് പ്രകടിപ്പിക്കാറുണ്ട്. അടിസ്ഥാന വില ഒന്നരക്കോടിയുണ്ടായിരുന്ന വില്യംസണിനെ അതിന്റെ ഇരട്ടി നല്‍കിയാണ് ഹൈദരാബാദ് സ്വന്തമാക്കിയിരിക്കുന്നത്.
വൃദ്ധിമാന്‍ സാഹ-5 കോടി, ഇത്തവണ ഹൈദരാബാദ് സ്വന്തം പാളയത്തിലെത്തിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സാഹ. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സാഹയ്ക്ക് മികച്ച തുകയാണ് ലേലത്തില്‍ ലഭിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ കഴിഞ്ഞ നാലു സീസണിലും മികച്ച പ്രകടമാണ് സാഹ കാഴ്ച്ചവച്ചത്. 2014ല്‍ പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് സാഹയാണ്.
ശിഖര്‍ ധവാന്‍-5.2 കോടി, അടിസ്ഥാന വില രണ്ടു കോടിയുണ്ടായിരുന്ന ശിഖര്‍ ധവാന് വേണ്ടി പോരാട്ടം നടന്നെങ്കിലും റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഹൈദരാബാദ് തന്നെ സ്വന്തമാക്കുകയായിരുന്നു. എല്ലാ സീസണിലും ഗംഭീര പ്രകടനം നടത്തുന്ന ഐപിഎല്ലിലെ മികച്ച ഓപണര്‍ കൂടിയാണ് ധവാന്‍. കഴിഞ്ഞ രണ്ടു സീസണിലും 450ലേറെ റണസ് നേടാനും ധവാന് സാധിച്ചിരുന്നു.
മനീഷ് പാണ്ഡെ-11 കോടി, അടിസ്ഥാന വില ഒരു കോടിയുണ്ടായിരുന്ന പാണ്ഡെയ്ക്ക് വേണ്ടി കടുത്ത പോരാട്ടമാണ് ലേലത്തില്‍ നടന്നത്. ഒടുവില്‍ ഹൈദരാബാദ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ സ്ഥിരതയുള്ള താരം കൂടിയാണ് പാണ്ഡെ. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 396 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
യൂസഫ് പത്താന്‍-1.9 കോടി, 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന യൂസഫിനെ വലിയ വെല്ലുവിളികളില്ലാതെയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ അതിവേഗ സെഞ്ച്വറികള്‍ സ്വന്തമാക്കിയ യൂസുഫിന് ഫോമില്ലായ്മയാണ് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 143 റണ്‍സേ താരം നേടിയിട്ടുള്ളൂ.
കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്-2 കോടി, അടിസ്ഥാന വില ഒരുകോടിയായിരുന്നു. അപ്രതീക്ഷിതമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാനുള്ള കഴിവാണ് ഹൈദരാബാദ് പരിഗണിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടു സീസണിലും ഐപിഎല്ലില്‍ കളിച്ച ബ്രാത്ത്‌വൈറ്റ് നിരാശപ്പെടുത്തിയിരുന്നു.
ഷാകിബ് അല്‍ ഹസന്‍-2 കോടി, അടിസ്ഥാന വില ഒരു കോടി. ഓള്‍ റൗണ്ട് മികവാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കാന്‍ കാരണം. ഐസിസിയുടെ മികവുറ്റ താരങ്ങളുടെ പട്ടികയിലുണ്ടെങ്കിലും ഐപിഎല്ലില്‍ ഇതുവരെ മികവിലേക്കുയര്‍ന്നിട്ടില്ല. 43 മത്സരങ്ങളില്‍ നിന്ന് 498 റണ്‍സാണ് ആകെ സമ്പാദ്യം.
റാഷിദ് ഖാന്‍-9 കോടി-അഫ്ഗാനിസ്ഥാന്‍ താരമായ റാഷിദ് ഖാനെ പൊന്നും വില കൊടുത്താണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വിലയാണ് റാഷിദിനുണ്ടായിരുന്നത്. എന്നാല്‍ മത്സരം കടുത്തപ്പോള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് ടീം റാഷിദിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയതും താരത്തിന് ഗുണം ചെയ്തു.


Click it and Unblock the Notifications











