Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇവര്‍ നാല് പേരും ഉറപ്പിച്ചു, ഇന്ത്യ തോല്‍വി അറിയില്ല, മഴ വന്നാല്‍ നോക്കൗട്ട് ഇങ്ങനെ

ഈ ടീമുകൾ സെമി ഫൈനൽ ഉറപ്പിച്ചു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ പോരാട്ടങ്ങള്‍ക്ക് കടുപ്പമേറി വരികയാണ്. പക്ഷേ മഴയാണ് മത്സരങ്ങളുടെ ഏറ്റവും വലിയ വില്ലന്‍. അതിനിടയില്‍ സെമി ഫൈനലിലേക്ക് ഏതൊക്കെ ടീമുകള്‍ മുന്നേറുമെന്ന് ഏകദേശം സൂചനയായിട്ടുണ്ട്. ഇപ്പോഴത്തെ പോയിന്റ് പട്ടിക മാറാന്‍ ഒരു തരത്തിലും സാധ്യതയില്ലെന്നാണ് മനസ്സിലാവുന്നത്. അതേസമയം ഇന്ത്യക്ക് വന്‍ സാധ്യതയാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഇത്തവണ ഭാഗ്യം ഏറ്റവുമധികം ലഭിക്കുകയും ഇന്ത്യക്കാണ്.

അതേസമയം പ്രതിസന്ധി നേരിടുന്ന ടീമുകള്‍ ശ്രീലങ്ക, പാകിസ്താന്‍ എന്നിവയാണ്. നാലില്‍ താഴെയുള്ള ടീമുകളില്‍ ഏറ്റവുമധികം പ്രതീക്ഷ ഉയര്‍ത്തുന്നത് വെസ്റ്റിന്‍ഡീസാണ്. അവര്‍ എല്ലാവരെയും ഞെട്ടിച്ച് മുന്നേറ്റം നടത്തിയാല്‍ മാത്രമേ ആദ്യ നാലില്‍ പ്രതീക്ഷ ഉണ്ടാവാന്‍ ഇടയുള്ളൂ. ഇന്ത്യക്ക് പാകിസ്താന്‍ കഴിഞ്ഞാല്‍ നേരിടാനുള്ളതെല്ലാം ദുര്‍ബല ടീമുകളാണ്. എന്നാല്‍ മറ്റുള്ള ടീമുകള്‍ക്ക് അങ്ങനെയല്ല.

സെമി ഫൈനലിസ്റ്റുകള്‍ ഇവര്‍

സെമി ഫൈനലിസ്റ്റുകള്‍ ഇവര്‍

ഇന്ത്യ, ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരായിരിക്കും ഇപ്പോഴത്തെ നിലയില്‍ സെമി ഫൈനലില്‍ എത്തുക. ഗ്രൂപ്പ് ഘട്ടത്തിലെ ഇനിയുള്ള ഭൂരിഭാഗം മത്സരങ്ങളിലും കനത്ത മഴ തന്നെ ഉണ്ടാവും. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ വേനല്‍ക്കാലമാണ്, പക്ഷേ കാലം തെറ്റിയാണ് മഴ പെയ്യുന്നത്. അതാണ് ഇപ്പോഴുള്ള എല്ലാ ടീമുകളെും സമ്മര്‍ദത്തിലാക്കാനുള്ള പ്രധാന കാരണം. നിലവില്‍ മൂന്ന് മത്സരം ജയിച്ച ന്യൂസിലന്റാണ് മുന്നിലുള്ളത്. ഒാസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ബാക്കിയുള്ള ടീമുകള്‍ രണ്ടില്‍ കൂടുതല്‍ തോല്‍വി വഴങ്ങിയതാണ് മഴയുടെ സാന്നിധ്യം ഇവര്‍ക്ക് തിരിച്ചടിയാവുമെന്ന് സൂചിപ്പിക്കുന്നത്.

ഇന്ത്യക്ക് വന്‍ പ്രതീക്ഷ

ഇന്ത്യക്ക് വന്‍ പ്രതീക്ഷ

ഇന്ത്യക്കാണ് ഏറ്റവും വലിയ പ്രതീക്ഷയുള്ളത്. ടൂര്‍ണമെന്റില്‍ ഇനി ഇന്ത്യ നേരിടാനുള്ളതെല്ലാം ദുര്‍ബല ടീമുകളാണ്. ന്യൂസിലന്റിനെതിരെയുള്ള മത്സരം ഒഴിവാക്കുന്നതിലൂടെ ഇന്ത്യക്ക് ഒരു പോയിന്റ് ലഭിക്കും. പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അവിടെയും മഴ പെയ്യുമെന്ന് ഉറപ്പാണ്. പിന്നെയുള്ളത് ഇംഗ്ലണ്ടാണ്. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡ്. ഇതില്‍ വിജയിച്ചാല്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകളെ എളുപ്പത്തില്‍ ജയിച്ച് ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. ഇന്ത്യക്ക് 16 പോയിന്റ് ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ നിലവാരം സൂചിപ്പിക്കുന്നത്. തോല്‍വിയറിയാനും സാധ്യതയില്ല.

വെസ്റ്റിന്‍ഡീസ് കുതിപ്പിന്

വെസ്റ്റിന്‍ഡീസ് കുതിപ്പിന്

ന്യൂസിലന്റ് ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയ ന്യൂസിലന്റിനോടും തോല്‍ക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോടും പരാജയപ്പെടും. ഇതോടെ മൂന്ന് സ്ഥാനങ്ങള്‍ക്ക് അസ്ഥിരതയുണ്ടാവും. പാകിസ്താന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ തോല്‍വി വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്ക്കും പാകിസ്താനും മഴ കാരണം മത്സരങ്ങള്‍ നഷ്ടപ്പെട്ടത് വന്‍ തിരിച്ചടിയാണ്. ഇവിടെ വെസ്റ്റിന്‍ഡീസിന് സാധ്യതയുണ്ട് ഇംഗ്ലണ്ട്, ന്യൂസിലന്റ്, ഇന്ത്യ എന്നിവരെ പരാജയപ്പെടുത്തിയാല്‍ അപ്രതീക്ഷിതമായി ആദ്യ നാലിലെത്താം. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ട്, ന്യൂസിലന്റ് ടീമുകളിലൊന്ന് പുറത്ത് പോവാനാണ് സാധ്യത. ഇവര്‍ വമ്പന്‍ ടീമുകളോട് വിജയിച്ചിട്ടില്ല.

ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ

ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ

ഇന്ത്യ തുടക്കത്തില്‍ തന്നെ രണ്ട് വലിയ ടീമുകളെ നേരിട്ടതാണ് ഏറ്റവും വലിയ നേട്ടമായി മാറുക. ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനാണ് നിലവിലുള്ള പ്രകടനം സൂചിപ്പിക്കുക. അങ്ങനെ വന്നാല്‍ സെമിയില്‍ ഇന്ത്യയായിരിക്കും അവരുടെ എതിരാളി. സെമിയില്‍ മഴ പെയ്താല്‍ കളിച്ച മത്സരത്തിലെ ഫലം കാരണം ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. ഇതിന് 50 ശതമാനം സാധ്യതയുണ്ട്. റിസര്‍വ് ദിനങ്ങളുണ്ടെങ്കിലും തുടര്‍ച്ചയായി മഴ പെയ്താല്‍ ഇതിനെ ആശ്രയിക്കേണ്ടി വരും. ഇന്ത്യക്ക് ചെറിയ ടീമുകളെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്.

Story first published: Thursday, June 13, 2019, 17:45 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+