ടെസ്റ്റില്‍ കൂടുതല്‍ ട്രിപ്പിള്‍ സെഞ്ച്വറി, ടോപ് ഫോര്‍ ഇതാ; വീരേന്ദര്‍ സെവാഗും പട്ടികയില്‍
ടെസ്റ്റ് ക്രിക്കറ്റില്‍ 300 എന്ന മാജിക്കല്‍ സംഖ്യ ഒറ്റക്ക് നേടിയെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ക്ഷമയും പ്രതിഭയും ശ്രദ്ധയുമെല്ലാം ഒരുമിച്ച് ചേരുമ്പോള്‍ മാത്രമാണ് ഇത്രയും വലിയ ഇന്നിങ്‌സുകള്‍ പിറക്കുന്നത്. ലോക ക്രിക്കറ്റില്‍ ട്രിപ്പില്‍ സെഞ്ച്വറിയ നേടിയ താരങ്ങളുടെ പട്ടികയ്ക്ക് അല്‍പ്പം നീളമുണ്ടെങ്കിലും ഒന്നിലധികം തവണ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍ കുറവാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ കൂടുതല്‍ തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡോം ബ്രാഡ്മാന്‍
ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്‍ രണ്ട് തവണയാണ് കരിയറില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. 1930ല്‍ 473 പന്തില്‍ 304 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്. 43 ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും.1934ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു രണ്ടാം ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം. 448 പന്തുകള്‍ നേരിട്ട അദ്ദേഹം 334 റണ്‍സാണ് നേടിയത്. 1932ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 299 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നിട്ടുണ്ട്. ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ മുന്‍നിരയിലാണ് ബ്രാഡ്മാന്റെ സ്ഥാനം.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ്. ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമാണ് സെവാഗ്. 2004ലെ മുല്‍ത്താന്‍ ടെസ്റ്റില്‍ പാകിസ്താനെതിരെയാണ് സെവാഗിന്റെ ആദ്യ ട്രിപ്പിള്‍ പിറന്നത്. 375 പന്തില്‍ അദ്ദേഹം നേടിയത് 309 റണ്‍സ്. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറി. 304 പന്തുകള്‍ നേരിട്ട് 319 റണ്‍സാണ് അദ്ദേഹം നേടിയത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടുമെന്ന് കരുതിയെങ്കിലും 293 റണ്‍സില്‍ പുറത്തായി.

ക്രിസ് ഗെയ്ല്‍
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലും രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 2005ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം. 37 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 317 റണ്‍സാണ് അദ്ദേഹം നേടിയത്. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറി പിറന്നത്. 437 പന്തില്‍ 333 റണ്‍സാണ് അദ്ദേഹം നേടിയത്. 34 ഫോറും 9 സിക്‌സും ഇതില്‍ ഉള്‍പ്പെടും.

ബ്രയാന്‍ ലാറ
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും രണ്ട് തവണയാണ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് (400*) ലാറയുടെ പേരില്‍ത്തന്നെയാണുള്ളത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറയുടെ ഈ പ്രകടനം. 582 പന്തുകള്‍ നേരിട്ട് 43 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് ലാറ ചരിത്ര പ്രകടനം നടത്തിയത്. 1994ലാണ് ലാറ തന്റെ ആദ്യ ട്രിപ്പിള്‍ നേടുന്നത്. അതും ഇംഗ്ലണ്ടിനെതിരെയായിരുന്നു. 538 പന്തില്‍ 375 റണ്‍സാണ് ലാറ നേടിയത്. 45 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications