Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 വിക്കറ്റ് കീപ്പര്‍മാരിലെ സിക്‌സര്‍ വീരന്മാര്‍ ആരൊക്കെ? ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യക്കാരനും

ടി20 ഫോര്‍മാറ്റിലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ക്കാണ് അവസരം. തുടക്കം മുതല്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള നിരവധി ബാറ്റ്‌സ്മാന്‍മാരും ഇന്നത്തെ ക്രിക്കറ്റിലുണ്ട്. മാനംമുട്ടെ പറക്കുന്ന സിക്‌സുകളടിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ അതിശക്തരാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസ് കരുത്തരാണ്.

ടി20 ഫോര്‍മാറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടിക തയ്യാറാക്കിയാല്‍ അതിന് നീളം കൂടും. ടി20 ഫോര്‍മാറ്റില്‍ ഗംഭീര പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍മാരും നിരവധിയാണ്. ഇവരില്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടുള്ള ടോപ് ഫൈവ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ജോസ് ബട്‌ലര്‍. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ സജീവമായ ബട്‌ലറാണ് അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ വിക്കറ്റ് കീപ്പര്‍. 75 സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. 80 ടി20കളില്‍ നിന്ന് 31.42 ശരാശരിയില്‍ 1791 റണ്‍സും ബട്‌ലറുടെ പേരിലുണ്ട്. ഇതില്‍ 13 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. 152 ബൗണ്ടറികളും നേടിയിട്ടുള്ള ബട്‌ലറുടെ ഉയര്‍ന്ന സ്‌കോര്‍ 83 ആണ്. ഐപിഎല്ലില്‍ 194 ഫോറും 90 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്ഥാന്‍)

മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്ഥാന്‍)

അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. 72 സിക്‌സുകള്‍ താരം പറത്തിയിട്ടുണ്ട്. ശരീരഭാരം കൂടുതലുള്ള താരമാണെങ്കിലും കീപ്പിങ്ങിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 64 ടി20യില്‍ നിന്ന് 206 ഫോറും അദ്ദേഹം നേടി. 1860 റണ്‍സ് സ്വന്തമായുള്ള ഷഹ്‌സാദ് ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ബ്രണ്ടന്‍ മക്കല്ലം (ന്യൂസീലന്‍ഡ്)

ബ്രണ്ടന്‍ മക്കല്ലം (ന്യൂസീലന്‍ഡ്)

മുന്‍ ന്യൂസീലന്‍ഡ് നായകനും വിക്കറ്റ് കീപ്പറുമായ ബ്രണ്ടന്‍ മക്കല്ലം ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മൂന്ന് ഫോര്‍മാറ്റിലും തന്റെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയം തീര്‍ത്ത മക്കല്ലം വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിച്ച് നേടിയത് 58 ടി20 സിക്‌സുകള്‍. 71 ടി20കളില്‍ നിന്നായി 199 ബൗണ്ടറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2140 റണ്‍സുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പേരില്‍ രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമുണ്ട്. ഐപിഎല്ലില്‍ 130 സിക്‌സാണ് മക്കല്ലം പറത്തിയത്.

ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക)

ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് ഈ പട്ടികയിലെ നാലാമനാണ്. 49 ടി20കളില്‍ നിന്ന് 57 സിക്‌സുകളാണ് അദ്ദേഹം നേടിയത്. 31.05 ശരാശരിയില്‍ 1366 റണ്‍സ് നേടിയിട്ടുള്ള ഡീകോക്ക് 139 ബൗണ്ടറിയും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 72 ഐപിഎല്ലില്‍ നിന്ന് 79 സിക്‌സും 216 ബൗണ്ടറിയും ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ പേരിലുണ്ട്.

എംഎസ് ധോണി (ഇന്ത്യ)

എംഎസ് ധോണി (ഇന്ത്യ)

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി പട്ടികയിലെ അഞ്ചാം സ്ഥാനത്താണ്. മധ്യനിരയില്‍ ഫിനിഷര്‍ റോളിലിറങ്ങിയിരുന്ന ധോണി 98 മത്സരത്തില്‍ നിന്ന് 52 സിക്‌സുകളാണ് നേടിയത്. 116 ബൗണ്ടറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 37.6 ശരാശരിയില്‍ 1617 റണ്‍സും ധോണിയുടെ പേരിലുണ്ട്. രണ്ട് തവണയാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്. ഐപിഎല്ലില്‍ 217 സിക്‌സും 317 ബൗണ്ടറിയും ധോണിയുടെ പേരിലുണ്ട്.

Story first published: Tuesday, June 29, 2021, 14:56 [IST]
Other articles published on Jun 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+