ഐസിസി സെമി, ഫൈനല്‍ മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്തേക്കെത്തി കോലി, സച്ചിന്‍ പിന്നില്‍
സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം നടക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സെടുത്ത വിരാട് കോലി രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. ഈ പ്രകടനത്തോടെ ചരിത്ര റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. ഐസിസി ടൂര്‍ണമെന്റിലെ സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്.
ഐസിസി സെമി,ഫൈനലുകളിലായി 538 റണ്‍സാണ് വിരാട് കോലി നേടിയത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കോലിയുടെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതുവരെ നായകനെന്ന നിലയില്‍ ഐസിസി കിരീടം നേടാനായില്ലെങ്കിലും അദ്ദേഹം ബാറ്റിങ് മികവുകൊണ്ട് വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ്.
മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരിലൊരാളുമായ കുമാര്‍ സംഗക്കാരുടെ റെക്കോഡാണ് കോലി മറികടന്നത്. 531 റണ്‍സാണ് കുമാര്‍ സംഗക്കാര സെമി, ഫൈനല്‍ മത്സരങ്ങളിലായി ശ്രീലങ്കയ്ക്കായി നേടിയത്. പ്രധാന മത്സരങ്ങളിലെല്ലാം ടീമിനെ നിരാശപ്പെടുത്താത്ത താരമാണ് കുമാര്‍ സംഗക്കാര. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക ഫൈനല്‍ കളിച്ചത് സംഗക്കാരയുടെ ക്യാപ്റ്റന്‍സിയിലാണ്.

മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയിലെ മൂന്നാമന്‍. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള പോണ്ടിങ് 509 റണ്‍സാണ് ഐസിസി ടൂര്‍ണമെന്റുകളിലെ സെമി,ഫൈനല്‍ മത്സരങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത്.2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ പുറത്താവാതെ 140 റണ്‍സാണ് പോണ്ടിങ് അടിച്ചെടുത്തത്.
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് നാലാം സ്ഥാനത്ത്. ഇടം കൈയന്‍ ഓപ്പണറായിരുന്ന ഗാംഗുലി 489 റണ്‍സാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയ ജയവര്‍ധന 484 റണ്‍സാണ് സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങളിലായി നേടിയിട്ടുള്ളത്.
മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ് 400 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 398 റണ്‍സും മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് 398 റണ്‍സും നേടിയപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 394 റണ്‍സാണ് ഐസിസിയുടെ സെമി,ഫൈനല്‍ മത്സരങ്ങളില്‍ നിന്ന് നേടിയത്. നിര്‍ണ്ണായക മത്സരങ്ങളില്‍ സച്ചിനെക്കാള്‍ ഒരുപടി മുകളിലാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications