ഏറ്റവും പ്രതിഫലം വാങ്ങുന്ന നിലവിലെ അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി തലപ്പത്ത്
ആധുനിക ക്രിക്കറ്റില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ പല ആരാധകര്‍ക്കും അതിനെക്കുറിച്ച് ധാരണയുണ്ടാവും. എന്നാല്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനാരെന്ന് ചോദിച്ചാല്‍ അത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ക്രിക്കറ്റ് ടീമിന്റെ പരിശീലകര്‍ക്ക് താരങ്ങളുടെ അത്ര പ്രാധാന്യം ക്രിക്കറ്റ് ലഭിക്കാറില്ലെന്നതാണ് വസ്തുത. എന്തായാലും നിലവിലെ പരിശീലകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് ക്രിക്കറ്റ് പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.

രവി ശാസ്ത്രി (ഇന്ത്യ)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 9.5 കോടിക്കും 10 കോടിക്കും ഇടയിലായാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറാകുന്ന ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍ രവി ശാസ്ത്രിയെന്ന പരിശീലകന്റെ പങ്ക് വലുതാണ്. എന്നാല്‍ പ്രധാന ഐസിസി ടൂര്‍ണമെന്റ് കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ജസ്റ്റിന്‍ ലാംഗര്‍ (ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 4.67 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ലാംഗറുടെ കീഴില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനം അതി ഗംഭീരമെന്ന് പറയാനാവില്ല. ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം ഓസീസ് ടീം തോറ്റു. ഈ വര്‍ഷം നടക്കുന്ന ആഷസ് ടെസ്റ്റ് ലാംഗറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ക്രിസ് സില്‍വര്‍വുഡ് (ഇംഗ്ലണ്ട്)
2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായ ട്രവര്‍ ബൈലിസിന് ശേഷം മുഖ്യ പരിശീലകസ്ഥാനത്തെത്തിയത് ക്രിസ് സില്‍വര്‍വുഡാണ്. 4.65 കോടിയാണ് അദ്ദേഹത്തിന് ഇസിബി പ്രതിഫലമായി നല്‍കുന്നത്. വെള്ളബോള്‍ ക്രിക്കറ്റിലെ ആധിപത്യം നിലനിര്‍ത്തിയാണ് അദ്ദേഹം ത്രീലയണ്‍സിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ന്യൂസീലന്‍ഡ്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ ഇംഗ്ലണ്ട് പരമ്പര നേടിയിട്ടുണ്ട്.

മിക്കി ആര്‍തര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പയറ്റിത്തെളിഞ്ഞ പരിശീലകനാണ് മിക്കി ആര്‍തര്‍. നിലവില്‍ ശ്രീലങ്കയുടെ പരിശീലകനായ ആര്‍തറിന് 3.44 കോടിയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിഫലമായി നല്‍കുന്നത്. പഴയ പ്രതാപം ഇല്ലാത്ത ശ്രീലങ്കന്‍ നിരയെ ഉയര്‍ത്തിക്കൊണ്ടിവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ആര്‍തര്‍ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒമ്പത് നായകന്മാരെയാണ് ശ്രീലങ്ക ഏകദിനത്തില്‍ പരീക്ഷിച്ചത്.

മിസാബാഹ് ഉല്‍ ഹഖ് (പാകിസ്താന്‍)
പാകിസ്താന്‍ ടീമിന്റെ മുന്‍ നായകനായിരുന്ന മിസ്ബാഹ് ഉല്‍ ഹഖാണ് നിലവില്‍ ടീമിന്റെ പരിശീലകന്‍. 1.79 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. ബാബര്‍ അസാമിനെ പരിശീലകനാക്കി പുതിയ യുവ ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് മിസ്ബാഹുള്ളത്. ദക്ഷിണാഫ്രിക്ക,ബംഗ്ലാദേശ്,ശ്രീലങ്ക ടീമുകള്‍ക്കെതിരേ പാകിസ്താന്‍ സമീപകാലത്തായി പരമ്പര നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications