രവി ശാസ്ത്രി പോയാല്‍ അടുത്ത ഇന്ത്യന്‍ പരിശീലകനാരാവും? സാധ്യതാ പട്ടികയിലെ അഞ്ച് പേരിതാ
മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് ഏറെ നാളുകളായി രവി ശാസ്ത്രി തുടരുകയാണ്. അനില്‍ കുംബ്ലെക്ക് പകരക്കാരനായി 2017ല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്തിയ രവിക്ക് 2019ല്‍ വീണ്ടും കരാര്‍ നീട്ടിക്കൊടുത്തു. ഇക്കാലയളവില്‍ ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റതോടെ രവി ശാസ്ത്രിക്ക് മുകളില്‍ സമ്മര്‍ദ്ദമേറെയാണ്.
വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര,ടി20 ലോകകപ്പ് എന്നിവ രവി ശാസ്ത്രിക്ക് നിര്‍ണ്ണായകമാണ്. രണ്ടിലും കിരീടം നഷ്ടപ്പെട്ടാല്‍ രവി ശാസ്ത്രി പടിയിറങ്ങാനുള്ള സാധ്യത കൂടുതലാണ്. രവി ശാസ്ത്രി പോയാല്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ആരെത്തും? സാധ്യതാ പട്ടികയിലെ ടോപ് അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ദ്രാവിഡ്
മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന രാഹുല്‍ ദ്രാവിഡ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ള താരമാണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായ ദ്രാവിഡ് ഇന്ത്യയുടെ എ ടീമിനെയും പരിശീലിപ്പിക്കുന്നുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് രാഹുല്‍ ദ്രാവിഡാണ്. ഐപിഎല്ലിലും പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്ത് ദ്രാവിഡിനുണ്ട്.

മൈക്ക് ഹെസന്‍
ന്യൂസീലന്‍ഡ് കാരനായ മൈക്ക് ഹെസനാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റൊരു വ്യക്തി. ആക്രമിച്ച് കളിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ മടികാട്ടാത്ത മൈക്ക് ഹെസന്‍ ന്യൂസീലന്‍ഡ് ടീമിന്റെ പരിശീലകനായിരുന്നു. 2015ല്‍ ന്യൂസീലന്‍ഡ് ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചപ്പോള്‍ ഹെസനായിരുന്നു പരിശീലകന്‍. 2018ല്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ പരിശീലിപ്പിച്ച അദ്ദേഹം നിലവില്‍ ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറാണ്.

ടോം മൂഡി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ പരിശീലകനെന്ന നിലയില്‍ ഏവര്‍ക്കും സുപരിചിതനായ താരമാണ് ടോം മൂഡി. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് കിരീടം നേടിയപ്പോള്‍ നായകസ്ഥാനത്ത് ടോം മൂഡിയായിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്.ബിഗ്ബാഷ് ലീഗ്,പാകിസ്താന്‍ സൂപ്പര്‍ ലീഗ്,കാരിബീയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം അദ്ദേഹം പരിശീലകനായിട്ടുണ്ട്. പരിശീലക മേഖലയില്‍ വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി സെവാഗ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മികവുണ്ടായില്ല. കടന്നാക്രമിച്ച് കളിക്കുന്ന ശൈലിക്കുടമയായിരുന്നു സെവാഗ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ പദ്ധതികളും അതിനനുസരിച്ചാവും. ഇത് ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തിന് വലിയ ഗുണം ചെയ്‌തേക്കില്ല.

റോബിന്‍ സിങ്
മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങാണ് പട്ടികയിലുള്ള മറ്റൊരു വ്യക്തി. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പരിശീലകനായിരുന്നു അദ്ദേഹം. ടീം അവസാന സ്ഥാനക്കാരായാണ് മത്സരം ഫിനിഷ് ചെയ്തത്.മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായും സഹ പരിശീലകനായും ബാറ്റിങ് പരിശീലകനായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാരിബീയന്‍ പ്രീമിയര്‍ ലീഗിലും പരിശീലകനായ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.

ഞങ്ങളൊന്നു പറയട്ടെ.....
വിദേശ പരിശീലകര്‍ എത്തുന്നതാവും ഇന്ത്യയുടെ ടീം സാഹചര്യത്തിന് ഏറ്റവും അനുയോജ്യം. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെ എത്തിയാല്‍ നിലവിലെ താരങ്ങളിലെ സീനിയര്‍ താരങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെട്ടേക്കും. ഇത് വലിയ വിവാദങ്ങളിലേക്കും നയിച്ചേക്കും. അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായ സമയത്തെ പ്രശ്‌നങ്ങള്‍ ഇതിനുദാഹരണമാണ്. അതിനാല്‍ത്തന്നെ വിദേശ പരിശീലകരാവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനുയോജ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications