For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ലേലത്തില്‍ വച്ചത് 'ചുളുവില'യ്ക്ക്... വിറ്റത് കോടികള്‍ക്ക്!! തലവര മാറിയ താരങ്ങള്‍

ചില താരങ്ങള്‍ക്കു വന്‍ വിലയാണ് ലേലത്തില്‍ ലഭിച്ചത്

By Manu

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ലേലം ജയ്പൂരില്‍ കഴിഞ്ഞപ്പോള്‍ 60 താരങ്ങളാണ് ആകെ വിറ്റുപോയത്. 351 കളിക്കാരെ ലേലത്തില്‍ വച്ചിരുന്നെങ്കിലും എട്ടു ഫ്രാഞ്ചൈസികളും കൂടി വാങ്ങിയത് 60 പേരെ മാത്രമാണ്. ബ്രെന്‍ഡന്‍ മക്കുല്ലമടക്കമുള്ള വമ്പന്‍ താരങ്ങള്‍ ലേലത്തില്‍ തഴയപ്പെടുകയും ചെയ്തു.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അറിയപ്പെടാത്ത ചില യുവതാരങള്‍ക്കാവട്ടെ പൊന്നും വിലയാണ് ലേലത്തില്‍ കിട്ടിയത്. ചെറിയ അടിസ്ഥാന വിലയ്ക്കു ലേലത്തില്‍ ഇടംപിടിച്ച ഇവരെ 20, 40ഉം മടങ്ങ് അധികം തുക നല്‍കിയാണ് വിവിധ ഫ്രാഞ്ചൈസികള്‍ വാങ്ങിയത്. ആരൊക്കെയാണ് ഈ താരങ്ങള്‍ എന്നു നോക്കാം.

വരുണ്‍ ചക്രവര്‍ത്തി (8.4 കോടി)

വരുണ്‍ ചക്രവര്‍ത്തി (8.4 കോടി)

ലേലത്തിലെ യഥാര്‍ഥ സൂപ്പര്‍ താരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. 8.4 കോടി രൂപയ്ക്കാണ് താരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങിയത്. അടിസ്ഥാന വിലയേക്കാള്‍ 42 മടങ്ങ് അധികമാണ് ലേലത്തില്‍ താരത്തിനു ലഭിച്ചത്. വെറും 20 ലക്ഷം മാത്രമായിരുന്നു വരുണിന്റെ അടിസ്ഥാന വില. എന്നാല്‍ പഞ്ചാബിനെക്കൂടാതെ ചെന്നൈ സൂപ്പര്‍കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ ലേലത്തില്‍ രംഗത്തിറങ്ങിയതോടെ വരുണിന്റെ വില റോക്കറ്റ് കണക്കെ ഉയരുകയായിരുന്നു. ഒടുവില്‍ ഒമ്പത് കോടിക്ക് അടുത്ത് രൂപ നല്‍കി പഞ്ചാബിനാണ് താരത്തെ വാങ്ങാന്‍ അവസരം ലഭിച്ചത്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് വരുണിനെ ലേലത്തിലെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്. കഴിഞ്ഞ സീസണിനു മുമ്പ് സിഎസ്‌കെ, കെകെആര്‍ എന്നിവര്‍ക്കൊപ്പം നെറ്റ്‌സില്‍ പന്തെറിയാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു.

ശിവം ദുബെ (അഞ്ച് കോടി)

ശിവം ദുബെ (അഞ്ച് കോടി)

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള താരമെന്നു വിലയിരുത്തപ്പെടുന്ന ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് ലേലത്തില്‍ ഡിമാന്റുണ്ടാവുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അഞ്ചു കോടിക്കായിരിക്കും താരം വിറ്റുപോവുകയെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 20 ലക്ഷമായിരുന്നു ദുബെയുടെ അടിസ്ഥാന വില. എന്നാല്‍ ലേലത്തില്‍ 25 മടങ്ങ് കൂടുതല്‍ തുകയ്്ക്കാണ് താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ വാങ്ങിയത്. ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ആര്‍സിബി ദൂബെയെ സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ദുബെയെ ശ്രദ്ധേയനാക്കിയത്. മുംബൈയില്‍ നടന്ന ടി20 മല്‍സരത്തില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പറത്താന്‍ ദുബെയ്ക്കായിരുന്നു. ടി20യില്‍ മുംബൈക്കായി 189 റണ്‍സും 10 വിക്കറ്റുകളുമാണ് താരം നേടിയത്. കൂടാതെ രഞ്ജിയില്‍ 70ന് അടുത്ത് ശരാശരിയില്‍ 489 റണ്‍സ് അടിച്ചെടുത്ത ദുബെ 17 വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു.

പ്രഭ്‌സിമ്രാന്‍ സിങ് (4.8 കോടി)

പ്രഭ്‌സിമ്രാന്‍ സിങ് (4.8 കോടി)

പട്യാലയില്‍ നിന്നുള്ള 17 കാരനായ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങായിരുന്നു ലേലത്തിലെ മറ്റൊരു അപ്രതീക്ഷിത ഹീറോ. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സിങിനു വേണ്ടി ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ത്തതോടെ വില കുത്തനെ ഉയര്‍ന്നു. ഒടുവില്‍ 24 മടങ്ങ് അധികം നല്‍കി 4.8 കോടി രൂപയ്ക്കു താരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങുകയായിരുന്നു. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമാണ് സിങിനായി ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മറ്റു ടീമുകള്‍.
ഈ വര്‍ഷം പഞ്ചാബിനായി അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ 301 പന്തില്‍ നിന്നും 299 ബൗണ്ടറികളും 13 സിക്‌സറുമടക്കം 298 റണ്‍സ് അടിച്ചെടുത്തതോടെയാണ് സിങ് ശ്രദ്ധിക്കപ്പെടുന്നത്. വെടിക്കെട്ട് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റിന്റെയും വീരേന്ദര്‍ സെവാഗിന്റെയും ആരാധകനായ സിങിനെ ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷനായ റിഷഭ് പന്തിനോടാണ് മുന്‍ ദേശീയ സെലക്ടര്‍ കിരണ്‍ മോറെ ഉപമിച്ചത്.
പഞ്ചാബിന്റെ അണ്ടര്‍ 19 ടീമിന്റെ താരമായ സിങ് ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായും കളത്തിലിറങ്ങിയിരുന്നു. ഫൈനലില്‍ 65 റണ്‍സെടുത്ത് ഇന്ത്യയെ ജേതാകളാക്കുന്നതിലും താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

അക്ഷ്ദീപ് നാഥ് (3.6 കോടി)

അക്ഷ്ദീപ് നാഥ് (3.6 കോടി)

രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനമാണ് 25 കാരനായ ഓള്‍റൗണ്ടര്‍ അക്ഷ്ദീപ് നാഥിന് ലേലത്തില്‍ പൊന്നുംവില നേടിക്കൊടുത്തത്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന നാഥിനെ 18 മടങ്ങ് അധികം നല്‍കി 3.6 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങുകയായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സിനെ വെല്ലുവിളി അതിജീവിച്ചാണ് താരത്തെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.
രഞ്ജിയില്‍ ഉത്തര്‍പ്രദേശിനായി ഒമ്പത് ഇന്നിങ്‌സുകൡ നിന്നായി നാഥ് 387 റണ്‍സെടുത്തിരുന്നു. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഐപിഎല്ലില്‍ നേരത്തേ ഗുജറാത്ത് ലയണ്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
ഉത്തര്‍പ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1300ല്‍ അധികം റണ്‍സ് നാഥ് നേടിയിട്ടുണ്ട്. അരങ്ങേറ്റത്തിനുശേഷം ഇതുവരെ ആഭ്യന്തര ക്രിക്കറ്റില്‍ 31 വിക്കറ്റുകളും താരം വീഴ്ത്തി. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.

മോഹിത് ശര്‍മ (5 കോടി)

മോഹിത് ശര്‍മ (5 കോടി)

ഇന്ത്യയുടെ മുന്‍ പേസറായ മോഹിത് ശര്‍മയ്ക്ക് ലേലത്തില്‍ അപ്രതീക്ഷിത ഡിമാന്റാണുണ്ടായത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോഹിത്ത് 10 മടങ്ങ് അധികം (അഞ്ചു കോടി) തുകയ്ക്കാണ് തന്റെ പഴയ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തിയത്. മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരും ലേലത്തില്‍ മോഹിത്തിനായി രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ മൂന്നു സീണുകളിലെ ഐപിഎല്ലില്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം. സിഎസ്‌കെയിലെ മിന്നും പ്രകടനമാണ് നേരത്തോ മോഹിത്തിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. സിഎസ്‌കെയ്ക്കു വേണ്ടി മൂന്നു സീസണുകളിലായി 57 വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്.
ഇന്ത്യക്കു വേണ്ടി 26 ഏകദിനങ്ങളില്‍ നിന്നും 31ഉം എട്ടു ടി20കളില്‍ നിന്നും ആറു വിക്കറ്റും മോഹിത്ത് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ വരവോടെ പിന്നീട് അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയായിരുന്നു. പഞ്ചാബിനു വേണ്ടി ഐപിഎല്ലില്‍ മൂന്നു സീസണുകള്‍ കളിച്ച മോഹിത്തിന്റെ സമ്പാദ്യം 33 വിക്കറ്റുകളാണ്. 2014ല്‍ 23 വിക്കറ്റുകളുമായി ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന് താരം അവകാശിയായിരുന്നു.

Story first published: Saturday, December 22, 2018, 15:52 [IST]
Other articles published on Dec 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+