വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കൂടുതല്‍ വരുമാനം നേടിയ അഞ്ച് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെ? ഈ കണക്കുകള്‍ ഞെട്ടിക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും വലിയ ടി20 ലീഗാണ്. ആരാധക പിന്തുണയിലും വരുമാനത്തിലുമെല്ലാം മുന്നിട്ട് നില്‍ക്കുന്ന ഐപിഎല്ലില്‍ കളിക്കുന്നത് താരങ്ങളെ സംബന്ധിച്ചും വലിയ സാമ്പത്തിക നേട്ടമുള്ള കാര്യമാണ്. ഐപിഎല്ലിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കിയ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണ്. പട്ടികയിലെ ആദ്യ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ് ഐപിഎല്ലിലൂടെ ഏറ്റവും വരുമാനമുണ്ടാക്കിയ ഓള്‍റൗണ്ടര്‍. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് 84 കോടിയാണ് ഐപിഎല്ലിലൂടെ സമ്പാദിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്,പൂനെ വാരിയേഴ്‌സ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തുടങ്ങിയവര്‍ക്കുവേണ്ടിയെല്ലാം യുവരാജ് കളിച്ചിട്ടുണ്ട്. 132 മത്സരത്തില്‍ നിന്ന് 2750 റണ്‍സും 36 വിക്കറ്റുമാണ് ഐപിഎല്ലില്‍ നേടിയത്.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് പട്ടികയിലെ രണ്ടാമന്‍. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ സജീവമായ വാട്‌സണ്‍ 70.1 കോടി രൂപയാണ് ഐപിഎല്ലിലൂടെ സമ്പാദിച്ചത്. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങിയ അദ്ദേഹം അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് കളിച്ചത്. 145 ഐപിഎല്ലില്‍ നിന്നായി 3874 റണ്‍സും 92 വിക്കറ്റുമാണ് വാട്‌സണ്‍ സ്വന്തമാക്കിയത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പട്ടികയിലെ മൂന്നാമന്‍. 70 കോടി രൂപയാണ് ജഡേജയുടെ സമ്പാദ്യം. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങിയ ജഡേജ കൂടുതലും കളിച്ചത് സിഎസ്‌കെയ്ക്കുവേണ്ടിയാണ്. സിഎസ്‌കെയെ വിലക്കിയ സമയത്ത് ഗുജറാത്ത് ലയണ്‍സിനുവേണ്ടിയും ജഡ്ഡു കളിച്ചിരുന്നു. 184 മത്സരത്തില്‍ നിന്ന് 2159 റണ്‍സും 114 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം.

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് നാലാം സ്ഥാനത്ത്. ടീമിന്റെ ഉപനായകന്‍ കൂടിയായ പൊള്ളാര്‍ഡ് 69.1 കോടി രൂപയാണ് ഐപിഎല്ലിലൂടെ ഉണ്ടാക്കിയത്. 164 ഐപിഎല്ലില്‍ നിന്ന് 3023 റണ്‍സും 60 വിക്കറ്റുമാണ് പൊള്ളാര്‍ഡിന്റെ പേരിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ടി20 നായകനായ പൊള്ളാര്‍ഡ് അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടാവും.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് അഞ്ചാമന്‍. 52 കോടിയാണ് സ്‌റ്റോക്‌സ് ഐപിഎല്ലിലൂടെ നേടിയത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് സ്‌റ്റോക്‌സ് കളിക്കുന്നത്. 29കാരനായ സ്‌റ്റോക്‌സ് 42 മത്സരത്തില്‍ നിന്ന് 920 റണ്‍സും 28 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. വരുന്ന സീസണിലും രാജസ്ഥാന്‍ നിരയില്‍ സ്‌റ്റോക്‌സ് ഉണ്ടാവും. മെഗാ ലേലം നടന്നാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ രാജസ്ഥാന്‍ കൈവിട്ടേക്കും.

Story first published: Sunday, December 6, 2020, 15:54 [IST]
Other articles published on Dec 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X