വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരില്ലെങ്കില്‍ ടീമുകളുടെ കാര്യം കഷ്ടമാവും!! എന്തിനും തയ്യാര്‍... ടീമുകളുടെ തുറുപ്പുചീട്ടുകള്‍

ലോക ക്രിക്കറ്റില്‍ നിലവിലെ മികച്ച ഓള്‍റൗണ്ടര്‍മാര്‍

മുംബൈ: ക്രിക്കറ്റില്‍ ഓരോ ടീമിലും ഓള്‍റൗണ്ടര്‍മാര്‍ക്കു വളരെ വലിയ പ്രാധാന്യമാണുള്ളത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിടുക്കരായ ഇവരാണ് പലപ്പോഴും മല്‍സരവിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ബാറ്റിങില്‍ ഫോമിലെത്തിയില്ലെങ്കിലും ബൗളിങില്‍ ഇവരുടെ സേവനം ലഭിക്കുമെന്ന് ടീം ഉറച്ചു വിശ്വസിക്കുന്നു.

ലോക ക്രിക്കറ്റില്‍ നിലവില്‍ മികച്ച ചില ഓള്‍റൗണ്ടര്‍മാര്‍ മല്‍സരരംഗത്തുണ്ട്. വിവിധ ടീമുകളുടെ തുറുപ്പുചീട്ടായി മാറിയ ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മുഹമ്മദ് ഹഫീസ് (പാകിസ്താന്‍)

മുഹമ്മദ് ഹഫീസ് (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ നായകന്‍ കൂടിയായ മുഹമ്മദ് ഹഫീസ് നിലവിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. പാക് ടീം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ അദ്ദേഹം തന്നെയായിരിക്കും. പ്രൊഫസറെന്നു വിളിപ്പേരുള്ള ഹഫീസ് ബാറ്റിങില്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ബൗളിങിലാവട്ടെ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കനാണ്.
നിലവില്‍ ഐസിസി റാങ്കിങില്‍ ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ ഹഫീസ് രണ്ടാംസ്ഥാനത്തുണ്ട്. 200 മല്‍സരങ്ങളില്‍ നിന്നും 11 സെഞ്ച്വറികളും 34 ഫിഫ്റ്റികളുമടക്കം 6107 റണ്‍സാണ് താരം നേടിയത്. 4.11 ഇക്കോണമി റേറ്റില്‍ 136 വിക്കറ്റുകളും ഹഫീസിന്റെ പേരിലുണ്ട്.

മോയിന്‍ അലി (ഇംഗ്ലണ്ട്)

മോയിന്‍ അലി (ഇംഗ്ലണ്ട്)

ഓഫ്‌സ്പിന്നറായി ഇംഗ്ലീഷ് ടീമിലെത്തി പിന്നീട് ബാറ്റിങിലും മികവ് പുലര്‍ത്തി ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്കുയര്‍ന്ന താരമാണ് മോയിന്‍ അലി. വിരമിച്ച സ്പിന്നര്‍ ഗ്രേയം സ്വാനിന്റെ പകരക്കാരനായാണ് അലി ടീമിലെത്തിയത്.
ഏകദിനത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണറായി പോലും ഇറങ്ങിയിട്ടുള്ള താരം 82 മല്‍സരങ്ങളില്‍ നിന്നും 1584 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 5 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. 5.05 ഇക്കോണമി റേറ്റില്‍ 74 വിക്കറ്റുകളും അലി പിഴുതിട്ടുണ്ട്. നിലവില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ആറാംസ്ഥാനത്താണ് അദ്ദേഹം.

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നെടുംതൂണാണ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്‍. നിലവില്‍ ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനവും അദ്ദേഹത്തിന് തന്നെയാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഷാക്വിബ് ദേശീയ ടീമിനായി കാഴ്ചവയ്ക്കുന്നത്. നിരവധി മല്‍സരങ്ങള്‍ ഏറക്കുറെ ഒറ്റയ്ക്കു തന്നെ അദ്ദേഹം ടീമിനെ ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
186 ഏകദിനങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികളും 38 ഫിഫ്റ്റുകളുമടക്കം 5340 റണ്‍സും 4.45 ഇക്കോണമി റേറ്റില്‍ 235 വിക്കറ്റുകളും ഷാക്വിബ്് വീഴ്ത്തിയിട്ടുണ്ട്.

 ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്)

ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്)

മോയിന്‍ അലിയെക്കൂടാതെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. സൂപ്പര്‍ താരം ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ വിരമിക്കിനു ശേഷം മികച്ച ഓള്‍റൗണ്ടര്‍ക്കായുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത് സ്‌റ്റോക്‌സാണ്.
ദേശീയ ടീമിനു വേണ്ടി 70 മല്‍സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. മൂന്നു സെഞ്ച്വറികളും 12 ഫിഫ്റ്റികളുമടക്കം 1846 റണ്‍സാണ് സ്റ്റോക്‌സിന്റെ സമ്പാദ്യം. ആറിന് മുകളില്‍ ഇക്കോണമി റേറ്റില്‍ 58 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. മികച്ച ഫീല്‍ഡര്‍ കൂടിയാണ് സ്റ്റോക്‌സ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായി വിലയിരുത്തപ്പെടുന്നതും അദ്ദേഹമാണ്.

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ)

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ)

മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് ഹര്‍ദിക് പാണ്ഡ്യയുടെ വരവോടെയാണ്. ഇന്ത്യയുടെ അഞ്ചാം ബൗളര്‍ ആരെന്ന ചോദ്യത്തിനു മറുപടി ലഭിച്ചത് പാണ്ഡ്യ ടീമിലെത്തിയതോടെയാണ്. ഇന്ത്യക്കു വേണ്ടി 41 ഏകദിനങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 114.53 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 671 റണ്‍സും പാണ്ഡ്യ നേടി. 30ന് അടുത്താണ് ബാറ്റിങ് ശരാശരി. സാഹചര്യത്തിന് അനുസരിച്ച് ഒരുപോലെ ആക്രമിച്ചും പ്രതിരോധിച്ചും ബാറ്റ് ചെയ്യാനും പാണ്ഡ്യ കേമനാണ്.
ബാറ്റിങിനൊപ്പം ബൗളിങിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഏകദിനത്തില്‍ 5.57 ഇക്കോണമി റേറ്റില്‍ 40 വിക്കറ്റുകള്‍ പാണ്ഡ്യ വീഴ്ത്തിയിട്ടുണ്ട്.

സിആര്‍ 7 ഇനിയില്ല, റയലിലെ ഏഴാം നമ്പര്‍ ജഴ്‌സി ആര്‍ക്ക്? സാധ്യത നാലു പേര്‍ക്ക്..സിആര്‍ 7 ഇനിയില്ല, റയലിലെ ഏഴാം നമ്പര്‍ ജഴ്‌സി ആര്‍ക്ക്? സാധ്യത നാലു പേര്‍ക്ക്..

ലോകകപ്പിലെ ആ രഹസ്യം എംബാപ്പെ വെളിപ്പെടുത്തി!! അന്നു പുറത്തു വിടാതിരിക്കാന്‍ കാരണമുണ്ട്... ലോകകപ്പിലെ ആ രഹസ്യം എംബാപ്പെ വെളിപ്പെടുത്തി!! അന്നു പുറത്തു വിടാതിരിക്കാന്‍ കാരണമുണ്ട്...

Story first published: Wednesday, July 25, 2018, 14:32 [IST]
Other articles published on Jul 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X