For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിയറ്റോ എംആര്‍എഫോ? ശുബ്മാന്‍ ഗില്ലിന്റ ബാറ്റ് സ്‌പോണ്‍സര്‍മാരാവാന്‍ മത്സരം ശക്തം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ സ്‌പോണ്‍സര്‍മാരുടെ സ്റ്റിക്കറില്ലാത്ത ബാറ്റുമായി ശുബ്മാന്‍ ഗില്‍ ഇന്ത്യക്കായി ഇറങ്ങിയപ്പോള്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാം പറഞ്ഞത് ഇങ്ങനെയായിരുന്നു 'അധിക നാള്‍ ഇങ്ങനെ സ്റ്റിക്കറില്ലാത്ത ബാറ്റുമായി കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കില്ല'. ഈ വാക്കുകള്‍ അച്ചട്ടായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഗില്ലിന്റെ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ വമ്പന്മാര്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ വിവരം അനുസരിച്ച് എംആര്‍എഫും സിയറ്റുമാണ് ഗില്ലിന്റെ ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി പ്രധാനമായും രംഗത്തുള്ളത്. ഇതില്‍ ആരെ ഗില്‍ തിരഞ്ഞെടുക്കുമെന്ന് ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ വ്യക്കമാകും. നേരത്തെ സിയറ്റ് ബാറ്റ് ഉപയോഗിച്ചിരുന്ന ഗില്‍ വീണ്ടും അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുമോ അതോ എംആര്‍എഫ് സ്വീകരിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

shubmangilltest

'ശുബ്മാന്‍ ഗില്‍ വീണ്ടും സിയറ്റ് ബാറ്റിന് അര്‍ഹനാണ്.ഗില്ലിന് സിയറ്റുമായി കരാറുണ്ടായിരുന്നു. ഈ വര്‍ഷം അത് അവസാനിച്ചതിന് പിന്നാലെ യുവരാജ് സിങ്ങിന്റെ ബ്രാന്റ് സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റാണ് അവന്‍ ഉപയോഗിച്ചത്. ഏത് സമയത്തും സിയറ്റിലേക്ക് തിരിച്ചെത്താന്‍ അവനെ സ്വാഗതം ചെയ്യുന്നു'-ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോണീക്ക പറഞ്ഞു. 2018-2020വരെയാണ് ഗില്ലിന് സിയറ്റുമായി കരാറുണ്ടായിരുന്നത്.

നേരത്തെ സിയറ്റ് ഉപയോഗിച്ചിരുന്നതിനാല്‍ യുവതാരം സിയറ്റിന്റെ കരാറിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ ഗില്ലിന്റെ ബ്രാന്റ് വാല്യുവില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന പരമ്പരയിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഇത്രയും ചെറുപ്പത്തില്‍ നിന്ന് ഇത്രയും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ഗില്ലിനെ ഇന്ത്യയുടെ ഭാവി നായകനായാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ സിയറ്റ് ബാറ്റാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ടീം ഉപനായകന്‍ രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ,ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാമാണ് അതിലെ പ്രമുഖര്‍. എന്നാല്‍ എംആര്‍എഫ് നിലവില്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും യുവ ഓപ്പണര്‍ പൃത്ഥ്വി ഷായുമാണ്. നിലവില്‍ മോശം ഫോമില്‍ തുടരുന്ന പൃത്ഥ്വിക്ക് എംആര്‍എഫിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ ശിഖര്‍ ധവാനും എംആര്‍എഫ് ബാറ്റ് ഉപയോഗിച്ചിട്ടുണ്ട്.

Story first published: Thursday, January 21, 2021, 12:13 [IST]
Other articles published on Jan 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+