Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പ്രായം വെറും അക്കങ്ങൾ മാത്രം; ഐപിഎല്ലിനെ വിറപ്പിക്കാൻ വരുന്ന 5 യുവതുർക്കികൾ ഇവരാണ്..!

ഐപിഎൽ 2026-ന്റെ പോരാട്ടത്തിന് ഇന്ന് തുടക്കമാകുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മൈതാനത്തെ യുവശക്തികളിലേക്കാണ്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ തുടക്കമാകുന്ന പത്തൊമ്പതാം സീസണിൽ, അനുഭവസമ്പന്നരായ താരങ്ങൾക്കൊപ്പം കരുത്ത് തെളിയിക്കാൻ ഒരുപറ്റം കൗമാരതാരങ്ങളും അണിനിരക്കുന്നു. അനുഭവസമ്പത്തുള്ള ഒരുപിടി താരങ്ങൾ ഉണ്ടെങ്കിലും എപ്പോഴും പ്രേക്ഷകരുടെ കണ്ണുകൾ ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്, അയാൾ എത്ര റൺസ് നേടി എന്ന കൗതുകങ്ങളിലായിരിക്കും. അതുകൊണ്ടുതന്നെ, ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് താരങ്ങൾ ആരൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

1. വൈഭവ് സൂര്യവംശി (15 വയസ്സ്)

കഴിഞ്ഞ സീസണിലെ സെൻസേഷനായിരുന്ന വൈഭവ് സൂര്യവംശി തന്നെയാണ് ഇത്തവണയും ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ നിന്ന് സെഞ്ച്വറി (101) നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ ബിഹാർ സ്വദേശി, ഇത്തവണ ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ആത്മവിശ്വാസത്തിലാണ് വരുന്നത്. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വൈഭവ് അടിച്ചുകൂട്ടിയ 175 റൺസ് താരത്തിന്റെ അസാമാന്യ പ്രതിഭയുടെ തെളിവാണ്.

vaibhavsuryavanshi-1

2. ആയുഷ് മാത്രെ (18 വയസ്സ്)

സിഎസ്കെ ക്യാമ്പിലെ ഈ 18-കാരൻ കഴിഞ്ഞ സീസണിൽ തന്നെ തന്റെ സാന്നിധ്യമറിയിച്ചതാണ്. ആർസിബിക്കെതിരെ 48 പന്തിൽ 94 റൺസ് നേടിയ ആയുഷ്, ഇത്തവണയും ചെന്നൈയുടെ ബാറ്റിംഗ് നിരയിൽ നിർണ്ണായകമാകും. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ഈ താരം, സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും ഓപ്പൺ ചെയ്യുന്നതിനാൽ ഇത്തവണ മധ്യനിരയിലാകും ബാറ്റേന്തുക.

3. സാഹിൽ പരഖ് (18 വയസ്സ്)

മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പ്രതിഭയെ 30 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. അണ്ടർ-19 ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ 109 റൺസ് നേടിയ സാഹിൽ, ഐപിഎല്ലിലും സമാനമായ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

4. സാത്വിക് ദേശ്‌വാൾ (19 വയസ്സ്)

ആർസിബി നെറ്റ്‌സിലെ ബൗളറായിരുന്ന സാത്വിക് ദേശ്‌വാളിനെ ഇത്തവണ ടീം നേരിട്ട് ലേലത്തിൽ പിടിക്കുകയായിരുന്നു. പോണ്ടിച്ചേരി പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് (10 മത്സരങ്ങളിൽ 14 വിക്കറ്റ്) ഈ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറെ ആർസിബി ക്യാമ്പിലെത്തിച്ചത്. ടീമിന് ഇതൊരു 'എക്സ്-ഫാക്ടർ' ആയിരിക്കുമെന്ന് മാനേജ്‌മെന്റ് കരുതുന്നു.

5. വിഹാൻ മൽഹോത്ര (19 വയസ്സ്)

ആർസിബി നിരയിലെ മറ്റൊരു യുവതാരമാണ് പഞ്ചാബിൽ നിന്നുള്ള വിഹാൻ മൽഹോത്ര. അണ്ടർ-19 ലോകകപ്പിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ വിഹാൻ, ഒരു കംപ്ലീറ്റ് ഓൾറൗണ്ടർ പാക്കേജാണ്. സിംബാബ്‌വെക്കെതിരെ നേടിയ സെഞ്ച്വറിയും ബംഗ്ലാദേശിനെതിരെയുള്ള 4 വിക്കറ്റ് പ്രകടനവും താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.

Story first published: Saturday, March 28, 2026, 9:22 [IST]
Other articles published on Mar 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+