വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ കൂളും ക്യാപ്റ്റന്‍ ഹോട്ടും... ധോണിയാവില്ല കോലി, തിരിച്ചും അസാധ്യം

വിന്നിങ് കോമ്പിനേഷന്‍ മാറ്റാന്‍ ഇഷ്ടമില്ലാത്ത ക്യാപറ്റനായിരുന്നു ധോണി

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ് നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും. ഒരാള്‍ ക്യാപ്റ്റന്‍ കൂളെങ്കില്‍ മറ്റൊരാള്‍ ആംഗ്രി യങ്മാനാണ്. നിലപാടുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും തീര്‍ത്തും വ്യത്യസ്തരാണ് ധോണിയും കോലിയും.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ധോണിയുടെ സ്ഥാനം. ലോകകപ്പ് അടക്കം നിരവധി ടൂര്‍ണമെന്റുകളില്‍ ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമണിഞ്ഞു. ഇപ്പോള്‍ ധോണിക്കു പകരം നായകസ്ഥാനത്തെത്തിയ കോലിയും താന്‍ മികച്ച ക്യാപ്റ്റനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ധോണിയും കോലിയും തമ്മിലുള്ള അഞ്ചു പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ടീമിലുള്ള വിശ്വാസം

ടീമിലുള്ള വിശ്വാസം

ധോണി തന്റെ ടീമില്‍ ഏറെ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ച്ചയായി ഒരേ ടീമിനെ തന്നെയാണ് അദ്ദേഹം നിലനിര്‍ത്തിയിരുന്നത്. പരിക്കേല്‍ക്കുമ്പോള്‍ മാത്രമാണ് മറ്റൊരു താരത്തെ പകരം ടീമിലെടുക്കാന്‍ ധോണി ശ്രമിക്കാറുള്ളത്. വിന്നിങ് കോമ്പിനേഷന്‍ ഒരിക്കലു മാറ്റാന്‍ ആഗ്രഹിക്കാത്ത നായകനായിരുന്നു അദ്ദേഹം.
ടീമിലും താരങ്ങളിലും ധോണിക്കുള്ള ഈ വിശ്വാസം തന്നെയാണ് കോലിയെയും രോഹിത് ശര്‍മയെയുമെല്ലാം ഇന്ത്യക്കു ലഭിക്കാന്‍ കാരണം. കരിയറിന്റെ തുടക്കകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താതിരുന്നിട്ടും ഇരുവര്‍ക്കും ധോണി നിരന്തരം അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ഒരു താരം ഒന്നോ, രണ്ടോ കളിയില്‍ ഫ്‌ളോപ്പായാല്‍ ഉടന്‍ തന്നെ ഇായാളെ മാറ്റുകയെന്നതാണ് കോലിയുടെ രീതി.

 മാധ്യമങ്ങളോടുള്ള ഇടപെടല്‍

മാധ്യമങ്ങളോടുള്ള ഇടപെടല്‍

കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും കൂളായിരുന്നു ധോണി. മാധ്യമങ്ങളുമായി നല്ല ബന്ധമാണ് അതുകൊണ്ടു തന്നെ ധോണിക്കുണ്ടായിരുന്നത്. ടീം എത്ര വലിയ പരാജയങ്ങള്‍ നേരിട്ടാലും വളരെ സമചിത്തതോടെയാണ് ധോണി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു പ്രകോപമുണ്ടാക്കുന്ന എന്തു ചോദ്യമുണ്ടായാലും ധോണി ഇവയെ നൈസായി കൈകാര്യം ചെയ്തിരുന്നു.
എന്നാല്‍ ധോണിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്വഭാവമാണ് കോലിയുടേത്. വാര്‍ത്താസമ്മേളനത്തില്‍ എളുപ്പം അദ്ദേഹം ക്ഷുഭിതനാവാറുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോലി മാധ്യമങ്ങള്‍ക്കു നേരെ രോഷം പ്രകടിപ്പിച്ചത് വാര്‍ത്തയായിരുന്നു. ജയത്തേയും തോല്‍വിയെയും ഒരുപോലെ നേരിടാനുള്ള ശേഷം ധോണിയെപ്പോലെ കോലിക്ക് ഇല്ലെന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ ജയിച്ച ശേഷവും കോലി മാധ്യമങ്ങള്‍ക്കു നേരെ ക്ഷുഭിതനായി സംസാരിച്ചിരുന്നു.

സ്പിന്നര്‍മാരുടെ ധോണി, പേസര്‍മാരുടെ കോലി

സ്പിന്നര്‍മാരുടെ ധോണി, പേസര്‍മാരുടെ കോലി

ധോണി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ സ്പിന്‍ ബൗളിങിന് പ്രാധാന്യം നല്‍കിയുള്ള ഇലവനെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കോലി ടെസ്റ്റ് ടീം നായകനായ ശേഷം ഇതില്‍ അടിമുടി മാറ്റം വന്നു. സ്പിന്നര്‍മാര്‍ക്കു പകരം കൂടുതല്‍ പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ശൈലിയാണ് കോലി പരീക്ഷിച്ചത്.
2012ല്‍ നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ നാലു സ്പിന്നര്‍മാരെ കളിപ്പിച്ച് ധോണി ഏവരെയും ഞെട്ടിച്ചിരുന്നു. ഒരേയൊരു പേസറാണ് അന്നു ടീമിലുണ്ടായിരുന്നത്.
പിന്നീട് കോലി നായകസ്ഥാനത്തെത്തിയതോടെ സ്പിന്നര്‍മാര്‍ക്കു പകരം പേസര്‍മാര്‍ക്ക് കൂടുതല്‍ അവസര നല്‍കിത്തുടങ്ങി. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ നാലു പേസര്‍മാരെയാണ് കോലി ടീമിലുള്‍പ്പെടുത്തിയത്.

വികാര നിയന്ത്രണം

വികാര നിയന്ത്രണം

കളിക്കളത്തില്‍ വികാരങ്ങളെ തന്റെ വരുതിക്ക് കൊണ്ടു വരാന്‍ മിടുക്കുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് ധോണി. ടീം എത്ര വലിയ നേട്ടം തന്നെ കൈവരിച്ചാലും ധോണിയില്‍ നിന്നും അമിതാഹ്ലാദമോ ആവേശപ്രകടനമോ ഉണ്ടാവാറില്ല. 2013ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തന്നെ നോക്കാം. അന്ന് ഇന്ത്യ പരമ്പര 4-0ന് തൂത്തുവാരിയ ശേഷവും ധോണി വളരെ ശാന്തനായിരുന്നു. കൂളായി നടന്നുവന്നാണ് ധോണി സ്റ്റംപ് പിഴുതെടുത്ത് സഹതാരങ്ങളെ അഭിനന്ദിച്ച് ഗ്രൗണ്ട് വിട്ടത്. ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായ ഓസ്‌ട്രേലിയെ വൈറ്റ് വാഷ് ചെയ്യുകയെന്നത് ഒരു ടീമിന് വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരമാണ്. അതു പോലും ധോണിയെ അമിതാഹ്ലാദത്തിലേക്ക് നയിച്ചില്ലെന്നു അന്നത്തെ പെരുമാറ്റം അടിവരയിടുന്നു.
മറുഭാഗത്ത് കോലിക്കു വികാരങ്ങളെ പലപ്പോഴും നിയന്ത്രിക്കാന്‍ പോലുമാവാറില്ല. എതിര്‍ ടീമിന്റെ ഒരു വിക്കറ്റ് വീഴ്ച പോലും പിച്ചില്‍ ആര്‍പ്പുവിളിച്ച് ഓടിനടന്ന് ആഘോഷിക്കുന്ന കോലിയെ കാണാനാവും.
ബാറ്റ് ചെയ്യുമ്പോഴോ വിക്കറ്റിനു പിന്നില്‍ നില്‍ക്കുമ്പോഴോ എതിര്‍ ടീമിലെ താരവുാമായി ഒരിക്കലും സ്ലെഡ്ജിങ് നടത്താത്ത താരമാണ് ധോണി. എന്നാല്‍ കോലിയാവട്ടെ അങ്ങനെ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാറുമില്ല.

മാറ്റം ഇഷ്ടപ്പെടുന്ന കോലി, മാറാന്‍ ആഗ്രഹിക്കാത്ത ധോണി

മാറ്റം ഇഷ്ടപ്പെടുന്ന കോലി, മാറാന്‍ ആഗ്രഹിക്കാത്ത ധോണി

ധോണിയും കോലിയും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം കൂടിയാണിത്. ധോണി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരേ ടീമിനെത്തന്നെയാണ് തുടര്‍ച്ചയായി പരീക്ഷിച്ചിരുന്നത്. വിന്നിങ് കോമ്പിനേഷന്‍ പരമാവധി നിലനിര്‍ത്താനാണ് ധോണി ശ്രമിക്കാറുള്ളത്. പിച്ചും സാഹചര്യവുമെല്ലാം മാറിയാലും ടീമില്‍ മാറ്റം വരുത്തി വിന്നിങ് കോമ്പിനേഷന്‍ തകര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കാറില്ല.
മറുഭാഗത്ത് ഓരോ ടെസ്റ്റിലും കോലിക്ക് വ്യത്യസ്ത ടീമാണ്. കോലിക്കു കീഴില്‍ തുടര്‍ച്ചയായി 34 ടെസ്റ്റുകള്‍ ഇന്ത്യ കളിച്ചപ്പോള്‍ ഒരിക്കലും ഒരേ ടീമിനെ അടുത്തടുത്ത മല്‍സരങ്ങളില്‍ കാണാനാവില്ല.

Story first published: Thursday, January 25, 2018, 13:00 [IST]
Other articles published on Jan 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X