ക്രിക്കറ്റ് ലോകത്തെ വില്ലന്മാർ!; വിവാദങ്ങളിൽ കുടുങ്ങി കരിയർ തകർത്തുകളഞ്ഞ 5 പ്രമുഖ സൂപ്പർ താരങ്ങൾ ഇതാ
ക്രിക്കറ്റിൽ സ്വന്തം കഴിവ് കൊണ്ട് വിജയത്തിന്റെ കൊടുമുടിയിൽ എത്തിയവരാണ് പല താരങ്ങളും. എന്നാൽ മൈതാനത്തിന് പുറത്തെ അച്ചടക്കമില്ലായ്മയും വമ്പൻ വിവാദങ്ങളും കാരണം പലരുടെയും കരിയർ പാതിവഴിയിൽ അവസാനിച്ചിട്ടുണ്ട്. സ്വന്തം തെറ്റുകൾ കൊണ്ട് അന്താരാഷ്ട്ര കരിയർ നശിപ്പിച്ച അഞ്ച് പ്രമുഖ ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.
1. എസ്. ശ്രീശാന്ത് (S. Sreesanth) - സ്പോട്ട് ഫിക്സിങ് വില്ലനായി
ഇന്ത്യയുടെ 2007-ലെ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ് വിജയങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി പേസറാണ് എസ്. ശ്രീശാന്ത്. എന്നാൽ 2013-ലെ ഐപിഎൽ സ്പോട്ട് ഫിക്സിങ് വിവാദത്തോടെ ശ്രീശാന്തിന്റെ കരിയർ മാറിമറിഞ്ഞു. ഡൽഹി പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു ഈ തിരിച്ചടി. വർഷങ്ങൾക്ക് ശേഷം വിലക്ക് മാറിയെങ്കിലും അപ്പോഴേക്കും ശ്രീശാന്തിന് തന്റെ പ്രായവും ബോളിംഗ് താളവും നഷ്ടമായിരുന്നു.

2. മുഹമ്മദ് അമീർ (Mohammad Amir) - ഫിക്സിങ്ങും മാനേജ്‌മെന്റുമായുള്ള തർക്കവും
പാകിസ്ഥാൻ ക്രിക്കറ്റിലെ ഇടംകൈയ്യൻ അത്ഭുതമായിരുന്ന മുഹമ്മദ് അമീർ ലോർഡ്സ് ടെസ്റ്റിനിടെ മനസ്പൂർവ്വം 'നോ ബോൾ' എറിഞ്ഞതിന് (മാച്ച് ഫിക്സിങ്) ജയിൽ ശിക്ഷയും 5 വർഷത്തെ വിലക്കും നേരിട്ടു. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും (PCB) കോച്ചുമാരുമായും ഒത്തുപോകാൻ അമീറിന് സാധിച്ചില്ല. മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അകാലത്തിൽ വിരമിക്കുകയായിരുന്നു.
3. കെവിൻ പീറ്റേഴ്സൺ (Kevin Pietersen) - ബോർഡുമായുള്ള യുദ്ധം
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ കെവിൻ പീറ്റേഴ്സന്റെ കരിയർ എപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 2012-ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയ്ക്കിടെ സ്വന്തം ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസിനെ അധിക്ഷേപിച്ചുകൊണ്ട് എതിർ ടീമിന് മെസ്സേജ് അയച്ചെന്ന വിവാദം പീറ്റേഴ്സനെ പിടികൂടി. ഇംഗ്ലണ്ട് ബോർഡുമായും കോച്ചുമായുള്ള കടുത്ത തർക്കങ്ങളെ തുടർന്ന് 2014-ൽ താരത്തെ ടീമിൽ നിന്നും സ്ഥിരമായി ഒഴുവാക്കി.
4. അമ്പാട്ടി റായുഡു (Ambati Rayudu) - സെലക്ടർമാരുമായുള്ള കലിപ്പ്
മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിന്റെ കരിയറിൽ കളി മികവിനേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ദേഷ്യവും വിവാദങ്ങളുമായിരുന്നു. 2019 ഏകദിന ലോകകപ്പ് ടീമിൽ നിന്നും തന്നെ ഒഴുവാക്കിയതിന് പിന്നാലെ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിന്റെ "3D പ്ലെയർ" പരാമർശത്തെ പരിഹസിച്ച് റായുഡു ട്വീറ്റ് ചെയ്തിരുന്നു. ലോകകപ്പ് കാണാൻ താൻ '3D ഗ്ലാസ്സ്' ഓർഡർ ചെയ്തു എന്നായിരുന്നു റായുഡുവിന്റെ പരിഹാസം. ബോർഡുമായുള്ള ഈ കടുത്ത തർക്കത്തെ തുടർന്ന് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.
5. ആൻഡ്രൂ സൈമണ്ട്സ് (Andrew Symonds) - അച്ചടക്കമില്ലായ്മ
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സിന്റെ കരിയർ 'മങ്കിഗേറ്റ്' വിവാദത്തോടെയാണ് വലിയ തകർച്ചയിലേക്ക് നീങ്ങിയത്. പിന്നീട് ടീം മീറ്റിംഗുകളിൽ പങ്കെടുക്കാതിരിക്കുക, മദ്യപിച്ച് പരിശീലനത്തിന് എത്തുക തുടങ്ങി കടുത്ത അച്ചടക്കലംഘനങ്ങൾ സൈമണ്ട്സ് കാട്ടി. ഇതോടെ ബോർഡിന്റെ കണ്ണിലെ കരടായ താരത്തെ 2009 ടി20 ലോകകപ്പിന് തൊട്ടുമുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചു. അതോടെ സൈമണ്ട്സിന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications