
നാണംകെട്ട ഓസ്‌ട്രേലിയ, ഇത്തവണ ലാംഗര്‍
ബാറ്റ്‌സ്മാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഫീല്‍ഡര്‍ നടന്നുവന്ന ബെയ്ല്‍സ് തട്ടിയിടുക... അത് ചര്‍ച്ച ചെയ്യുക. എന്ത് നാണക്കേടാണിത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു ഓസീസ് ബാറ്റ്‌സ്മാന്‍ ലാംഗറുടെ ഈ നാണംകെട്ട പ്രവൃത്തി. എന്നിട്ടും ലാംഗറിനെതിരെ നടപടിയൊന്നും ഉണ്ടായില്ല എന്നത് അതിലും വലിയ നാണക്കേട്.

വീണ്ടും മാരക പിഴവ്
ടോപ് ടെന്‍ ചീറ്റിംഗിലെ രണ്ടാമത്തേതും ഓസ്‌ട്രേലിയക്കാര്‍ ഉൾപ്പെട്ടതാണ്. ബാറ്റ്സ്മാൻ ഓടുന്നതിനിടെ പന്ത് തട്ടിക്കളഞ്ഞതാണ് വിവാദമായത്. ഫീല്‍ഡറെ തടഞ്ഞതിന് ഔട്ട് കൊടുക്കണോ എന്ന് അംപയര്‍മാര്‍ കൂടിയാലോചിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അപ്പീല്‍ പിന്‍വലിച്ച് മാന്യത കാണിച്ചു.

ഇതെന്താ ക്രിക്കറ്റോ
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാര്‍ഷ് റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പന്ത് തൊഴിച്ചെറിഞ്ഞ ശേഷം ഓടിയത് ക്രിക്കറ്റിന് തന്നെ നാണക്കേടായി. അംപയര്‍ ഈ സംഭവം വെറുതെ നോക്കി നിന്നതേയുള്ളൂ. ഓസ്‌ട്രേലിയ ആണ് ഏറ്റവും കൂടുതല്‍ നാണംകെട്ട കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളത് എന്നും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.

ഇയാന്‍ ഹീലി
ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി ബ്രയാന്‍ ലാറയെ സ്റ്റംപ് ചെയ്തു പുറത്താക്കുന്നു. മൂന്നാം ശ്രമത്തില്‍ ഹീലി ബെയ്ല്‍ തട്ടിയിടുമ്പോള്‍ പക്ഷേ പന്ത് വേറെ എവിടെയോ ആയിരുന്നു എന്നതാണ് ഇതിലെ രസകരമായ കാര്യം.

വെസ്റ്റ് ഇന്‍ഡീസ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആദം ഹോളിയോക്കിനെ റണ്ണൗട്ടാക്കിയ സംഭവം. വിക്കറ്റ് കീപ്പര്‍ പന്ത് കിട്ടുന്നതിന് മുമ്പ് തന്നെ ഗ്ലൗസ് കൊണ്ട് വിക്കറ്റ് തെറുപ്പിച്ചാണ് ഹോളിയോക്കിനെ ഔട്ടാക്കിയത്. മൂന്നാം അംപയറും ഈ ഔട്ട് ശരിവെച്ചു എന്നതാണ് രസകരം.

വീണ്ടും ഓസ്‌ട്രേലിയ
പോയിന്റിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് കൈയില്‍നിന്നും നിലത്ത് വീണിട്ടും ക്യാച്ച് അവകാശപ്പെട്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വീണ്ടും നാണക്കേടുണ്ടാക്കി. ഇന്ത്യക്കെതിരെയായിരുന്നു ഇത്. എന്നാല്‍ ഈ അപ്പീല്‍ അംപയര്‍ അനുവദിച്ചില്ല.

മൈക്കല്‍ ബെവന്‍
ബൗളറുമായി കൂട്ടിയിടിച്ച പിച്ചിന്റെ പാതിയില്‍ വീണുപോയ വെസ്റ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഷെര്‍വിന്‍ കാംപലിനെ മൈക്കല്‍ ബെവന്‍ റണ്ണൗട്ടാക്കിയ സംഭവം ക്രിക്കറ്റിലെ ഏറ്റവും മോശം കാഴ്കളിലൊന്നാണ്. ക്ഷുഭിതരായ കാണികള്‍ കുപ്പിയും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് അന്ന് രോഷം പ്രകടിപ്പിച്ചത്.

അഹമ്മദ് ഷെഹ്‌സാദ്
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പന്ത് നിലത്ത് നിന്നും പെറുക്കിയെടുത്ത ശേഷം പാക് താരം അഹമ്മദ് ഷെഹ്‌സാദ് ക്യാച്ച് അവകാശപ്പെട്ടത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് തന്നെ കളങ്കമായി മാറി.

സൗരവ് ഗാംഗുലി
ഹര്‍ഭജന്‍ സിംഗിന്റെ പന്തില്‍ ഹെയ്ഡന്റെ ക്യാച്ചെടുത്ത ശേഷമായിരുന്നു ഗാംഗുലിയുടെ അപ്പീല്‍. എന്നാല്‍ പന്ത് നിലത്ത് കുത്തിയാണോ ക്യാച്ചെടുത്തത് എന്ന് മാത്രമല്ല പന്ത് ബാറ്റില്‍ കൊണ്ടോ എന്നും സംശയം ഉയര്‍ന്നു. എന്തായാലും ഈ ക്യാച്ച് അംപയര്‍ ബക്‌നര്‍ അനുവദിച്ചില്ല.

ധോണിയുടെ ക്യാച്ച്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ധോണി കെവിന്‍ പീറ്റേഴ്‌സണ്‍ ക്യാച്ചെടുത്ത് അപ്പീല്‍ ചെയ്തത്. പക്ഷേ ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് നിലത്ത് കുത്തിയിരുന്നു എന്നത് വ്യക്തം. എന്നാല്‍ ഇത് ധോണി അറിഞ്ഞോ ഇല്ലയോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. ഇക്കാരണം കൊണ്ട് തന്നെയാണ് ഒഫിഷ്യല്‍ ക്രിക്കറ്റ് ക്ഷമാപണം ചെയ്തതും


Click it and Unblock the Notifications











