Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡ് സ്റ്റാര്‍.. കീവിസിനെതിരെ ഇന്ത്യയുടെ ടോപ് ടെന്നില്‍ ഈ ടീമില്‍ നിന്നും ആരുമില്ല, കോലി പോലും!

ദില്ലി: ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരം നാളെ (സെപ്തംബര്‍ 22, വ്യാഴാഴ്ച) കാണ്‍പൂരില്‍ തുടങ്ങും. മെഗാതാരങ്ങള്‍ കളി നിര്‍ത്തിയെങ്കിലും കരുത്ത് ചോരാതെ കളിക്കുകയാണ് ഇന്ത്യ. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ അനായാസം പരമ്പര ജയിച്ച് ഒന്നാം റാങ്കിലെത്തും. ഇതാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്.

ബാറ്റിംഗിന്റെ കാര്യമെടുത്താല്‍, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ടോപ് ടെന്‍ പെര്‍ഫോമര്‍മാരില്‍ ഒരാള്‍ പോലും ഇല്ലാതെയാണ് ഇന്ത്യ ഈ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് കീവിസിനെതിരെ ഇന്ത്യയുടെ ഓള്‍ടൈം സ്റ്റാര്‍ എന്നാരൈങ്കിലും കരുതിയെങ്കില്‍ തെറ്റി കേട്ടോ.. കാണൂ കീവിസിനെതിരെ ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരെ...

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് കീവിസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റെക്കോര്‍ഡ്. 15 ടെസ്റ്റില്‍ നിന്നായി 1659 റണ്‍സുകളാണ് ദ്രാവിഡിന്റെ സമ്പാദ്യം. ശരാശരി 63.80. സെഞ്ചുറിയും അര്‍ധസെഞ്ചുറിയും ആറ് വീതം.

സച്ചിന്‍ രണ്ടാമന്‍

സച്ചിന്‍ രണ്ടാമന്‍

24 ടെസ്റ്റ് കളിച്ചെങ്കിലും സച്ചിന് 1595 റണ്‍സ് മാത്രമേ അടിക്കാന്‍ പറ്റിയുള്ളൂ. ശരാശരി 46.91 ഒന്ന് മാത്രം. സെഞ്ചുറികളും കുറവ്, 4 എണ്ണം. 8 അര്‍ധസെഞ്ചുറികളുണ്ട്.

സേവാഗ്

സേവാഗ്

12 ടെസ്റ്റ് മാത്രം കളിച്ച വീരേന്ദര്‍ സേവാഗാണ് റണ്‍വേട്ടയില്‍ മൂന്നാമന്‍. 44.15 ശരാശരിയില്‍ 883 റണ്‍സാണ് വീരുവിന്റെ സമ്പാദ്യം. രണ്ട് സെഞ്ചുറി, 3 അര്‍ധസെഞ്ചുറി.

ലക്ഷ്മണ്‍

ലക്ഷ്മണ്‍

10 ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും 6 അര്‍ധസെഞ്ചുറിയും സഹിതം 818 റണ്‍സടിച്ച വി വി എസ് ലക്ഷ്മണ്‍ നാലാം സ്ഥാനത്തുണ്ട്. ശരാശരി 58.42.

അസ്ഹര്‍

അസ്ഹര്‍

മുന്‍ ക്യാപ്റ്റനായ അസ്ഹറുദ്ദീന് കീവിസിനെതിരെ നല്ല റെക്കോര്‍ഡുണ്ട്. 61.23 ശരാശരിയില്‍ 796 റണ്‍സ്.

ഗംഭീര്‍

ഗംഭീര്‍

നിലവില്‍ കളിക്കുന്നവരില്‍ ടോപ് ടെന്നിലുള്ള ഏകതാരം ഗൗതം ഗംഭീറാണ്. 8 ടെസ്റ്റില്‍ 670 റണ്‍സടിച്ചിട്ടുള്ള ഗംഭീര്‍ പക്ഷേ ഇത്തവണ ടീമില്‍ ഇല്ല

Story first published: Wednesday, September 21, 2016, 12:55 [IST]
Other articles published on Sep 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+