വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

24 വര്‍ഷമെടുത്ത് പാക് ടീം നേടിയത് ധോണി 7 വര്‍ഷം കൊണ്ട് സാധിച്ചു! മിശ്രയുടെ മാസ് മറുപടി

അമിത് മിശ്രയുടേതാണ് പ്രതികരണം

dhoni

ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എംഎസ് ധോണിയെ ട്രോളാന്‍ ശ്രമിച്ച പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനു ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ സ്പിന്നര്‍ അമിത് മിശ്ര. ടെസ്റ്റില്‍ ധോണിയുടെ സെഞ്ച്വറിയെക്കുറിച്ചായിരുന്നു ട്വിറ്ററിലൂടെ പാക് മാധ്യമപ്രവര്‍ത്തകന്‍ പരിഹസിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സമീപകാലത്തായി ഏറെ സജീവമായ മിശ്ര ഇതിനു കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയായിരുന്നു.

Also Read: IPL 2023: ഐപിഎല്ലിലെ പരിശീലകര്‍, പക്ഷെ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്! അഞ്ച് പേര്‍Also Read: IPL 2023: ഐപിഎല്ലിലെ പരിശീലകര്‍, പക്ഷെ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്! അഞ്ച് പേര്‍

ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി വരവറിയിച്ച ധോണി പിന്നീട് 2011ല്‍ നാട്ടില്‍ വച്ച് ഏകദിന ലോകകപ്പും ഇന്ത്യക്കു സമ്മാനിച്ചു. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയിലും ടീമിനെ വിജയികളാക്കിയതോടെ ഐസിസിയുടെ മൂന്നു പ്രധാന ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണി സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ടെസ്റ്റിലെ പ്രകടനം

ടെസ്റ്റിലെ പ്രകടനം

വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ് എംഎസ് ധോണി ബാറ്റിങില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ലോവര്‍ ഓര്‍ഡറിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യാന്‍ ധോണിക്കു കാര്യമായി അവസരങ്ങളും ലഭിച്ചിട്ടില്ല.
എന്നിട്ടും ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ ഇപ്പോഴും ധോണിയുടെ പേരിലാണ്. ചെന്നൈയില്‍ വച്ചായിരുന്നു അദ്ദേഹം 224 റണ്‍സുമായി ചരിത്രം കുറിച്ചത്. പക്ഷെ വിദേശത്തു ഒരു ടെസ്റ്റ് സെഞ്ച്വറിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാതെയാണ് ധോണി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.

പാക് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്

പാക് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്

പാകിസ്താന്‍ ജേര്‍ണലിസ്റ്റും ക്രിക്കറ്റററും ടാലന്റ് സ്‌കൗട്ടുമായ ഹാരൂണ്‍ അഹമ്മദാണ് വിദേശത്തു എംഎസ് ധോണിക്കു ടെസ്റ്റ് സെഞ്ച്വറിയില്ല എന്നതിനെക്കുറിച്ച് പരിഹാസരൂപേണ ട്വിറ്ററില്‍ പരാമര്‍ശിച്ചത്.
പാകിസ്താന്‍ ബാറ്റര്‍മാര്‍ക്കു ഫ്‌ളാറ്റ് ട്രാക്കുകളില്‍ മാത്രമേ കളിക്കാന്‍ സാധിക്കൂയെന്ന ഇന്ത്യന്‍ ഫാന്‍സിനോട് ഇതാണ് പറയാനുള്ളത്. ഏഷ്യയില്‍ നിന്നും എംഎസ് ധോണിയേക്കാള്‍ കൂടുതല്‍ വിദേശത്ത് യാസിര്‍ ഷാ ടെസ്റ്റ് സെഞ്ച്വറികളുണ്ട് എന്നായിരുന്നു ഹാരൂണിന്റെ ട്വീറ്റ്.

Also Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

മിശ്രയുടെ മറുപടി

മിശ്രയുടെ മറുപടി

ഹാരൂണ്‍ അഹമ്മദിന്റെ ഈ ട്വീറ്റിനു കിടിലന്‍ മറുപടിയാണ് അമിത് മിശ്ര ട്വിറ്ററിലൂടെ തന്നെ നല്‍കിയത്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ നേടിയെടുക്കാനു പാകിസ്താന് മൂന്നു ക്യാപ്റ്റന്‍മാരും 24 വര്‍ഷങ്ങളും വേണ്ടിവന്നു. എംഎസ് ധോണി ഈ മൂന്നും ഏഴു വര്‍ഷത്തിനുള്ളിലാണ് സ്വന്തമാക്കിയത് എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്.

Also Read: എട്ടു ബോളില്‍ 29 റണ്‍സ്, ഇതു മാറ്റിനിര്‍ത്തിയാല്‍ ഡിക്കെ എന്ത് ചെയ്തു? തുറന്നടിച്ച് മുന്‍ താരം

മിശ്രയെ പ്രശംസിച്ച് ഫാന്‍സ്

മിശ്രയെ പ്രശംസിച്ച് ഫാന്‍സ്

അമിത് മിശ്രയുടെ ഈ ക്ലാസ് മറുപടിയെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്. മാസ്റ്റര്‍ സ്‌ട്രോക്കെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം. ബോസിനെപ്പോലെ മറുപടി നല്‍കിയെന്നു ഒരു യൂസറും കുറിച്ചു.
ഇതാദ്യമായിട്ടല്ല ഇന്ത്യന്‍ ടീമിനെയോ, കളിക്കാരെയോ ട്രോളിയവര്‍ക്കു കിടിലന്‍ മറുപടി നല്‍കിയത്. നേരത്തേ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിന്റെ ആരാധകകൂട്ടായ്മായ ബാര്‍മി ആര്‍മി ട്രോളിയപ്പോള്‍ മിശ്ര ആഞ്ഞടിച്ചിരുന്നു.

Story first published: Sunday, December 4, 2022, 17:14 [IST]
Other articles published on Dec 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X