ഇനി ഈ റെക്കോഡ് ഹാഷിം അംലയുടെ പേരില്‍... മറികടന്നത് കോലിയെ; റെക്കോഡ് നേട്ടം സെഞ്ച്വറിയില്‍
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഹാഷിം അംലയുടെ കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് അംല തന്റെ പേരിലാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
പാകിസ്താനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിലായിരുന്നു അംല വേഗത്തില്‍ 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലിയുടെ റെക്കോഡ് മറികടന്നത്. 167 മല്‍സരങ്ങളില്‍ നിന്നായിരുന്നു അംലയുടെ 27ാം സെഞ്ച്വറി പിറന്നത്. 169 മല്‍സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച കോലിയുടെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്.

നേരത്തെ, ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നാണ് കോലി വേഗത്തില്‍ 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയെന്ന നേട്ടം കൊയ്തത്. മല്‍സരത്തില്‍ പുറത്താവാതെ 120 പന്തില്‍ നിന്ന് അംല 108 റണ്‍സ് നേടിയിരുന്നു. എന്നാല്‍, ഇത് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചില്ല. മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് പാകിസ്താന്‍ വിജയക്കൊടി നാട്ടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications