Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പിഴച്ചതെവിടെ? ടോം മൂഡി പറയുന്നു

സിഡ്‌നി: 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ഏറ്റവും മികച്ച ടീമായി തകര്‍പ്പന്‍ പ്രകടനത്തോടെ കുതിച്ചെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റുപുറത്തായി. ലോകകപ്പ് ഫേവറേറ്റുകളായിരുന്ന ഇന്ത്യക്ക് സമീപകാലത്തായി ഐസിസിയുടെ ടൂര്‍ണമെന്റുകളിലെല്ലാം അവസാന നിമിഷം പിഴയ്ക്കുകയാണ്. ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പിഴച്ചതെവിടെയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരവും പ്രശസ്ത പരിശീലകനുമായ ടോം മൂഡി. കഴിവിലുള്ള അമിത പ്രതീക്ഷയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതാണ് ഇന്ത്യ നേരിട്ട വലിയ വെല്ലുവിളി. ഇന്ത്യന്‍ താരങ്ങളുടെ പ്രതിഭയെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല.

എന്നാല്‍ ലോകകപ്പില്‍ അത് അവര്‍ക്ക് ബാധ്യതയായി മാറി. ടൂര്‍ണമെന്റില്‍ മികച്ച രീതിയില്‍ പോകുമ്പോഴും നാലാം നമ്പറിലെ സംശയം ഇന്ത്യയെ അലട്ടിക്കൊണ്ടേയിരുന്നു. നാലാം നമ്പറിലെ ചില തിരഞ്ഞെടുപ്പുകള്‍ ടീമിനെ ആകെ ബാധിക്കുകയും അസ്വസ്തമാക്കുകയും ചെയ്തു. ബാറ്റിങ് ഓഡറില്‍ തുടരെ മാറ്റം വരുത്തുന്നത് ടീമിനെ ആകെ ബാധിക്കും. താരങ്ങളുടെ ഒത്തിണക്കത്തെ അത് ബാധിക്കും. പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ ടീമിലേക്ക് കടന്നുവരരുത്-ടോം മൂഡി പറഞ്ഞു. 2019 ലോകകപ്പില്‍ നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവിനെ പരിഗണിക്കാതിരുന്നതും ത്രീ ഡൈമെന്‍ഷന്‍ താരമെന്ന പേരില്‍ വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. രോഹിത് ശര്‍മയുടെ അഞ്ച് സെഞ്ച്വറി പ്രകടനമാണ് ലോകകപ്പിലെ ഇന്ത്യയെ സെമിവരെയെത്തിച്ചത്. ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മുന്‍ നായകന്‍ എം എസ് ധോണി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇന്ത്യ കിരീടം ഉറപ്പിച്ച ഘട്ടത്തില്‍നിന്നാണ് കിവീസിനോട് മുട്ടുമടക്കേണ്ടി വന്നത്.

tom-moody

ഇന്ത്യക്കുവേണ്ടി രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ ധോണി നേടിയിട്ടുണ്ടെങ്കിലും ഈ മികവ് ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിച്ചില്ല. ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ പടിക്കല്‍ കലമുടയ്ക്കുകയാണ് ചെയ്യുന്നത്. 2014 ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടു. 2015ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ഫേവറേറ്റുകളായിരുന്നെങ്കിലും സെമിയില്‍ പരാജയപ്പെട്ടു. 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലും സെമിയില്‍ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോട് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നത് ഇന്ത്യക്ക് കടുത്ത നാണക്കേടായി. ഐസിസി ട്രോഫി നേടാനുള്ള കോലിയുടെ അടുത്ത അവസരം ഇത്തവണത്തെ ടി20 ലോകകപ്പാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീട പ്രതീക്ഷയിലാണെങ്കിലും എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ടി20 ലോകകപ്പ് നീണ്ടുപോകാനാണ് സാധ്യത. ഈ മാസം അവസാനം നടക്കുന്ന ഐസിസി മീറ്റിങ്ങിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

Story first published: Saturday, July 11, 2020, 19:53 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+