Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയ്ക്ക് വാനോളം പ്രതീക്ഷ; ബിബിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സുമായി ടോം ബാന്റന്‍

സിഡ്‌നി: ബിഗ്ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ടോം ബാന്റന്‍. സിഡ്‌നി തണ്ടര്‍ താരം അര്‍ജുന്‍ നായരുടെ ഓവറിലാണ് ബാന്റനിന്റെ വെടിക്കെട്ട് ബാറ്റിങ്. ബ്രിസ്ബണ്‍ ഹീറ്റ് താരമായ ബാന്റന്‍ ഒരോവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ 19 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും. 16 പന്തില്‍ ബാന്റന്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ബിഗ്ബാഷ് ലീഗിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബെന്റനെ സ്വന്തമാക്കിയത്. 21കാരനായ താരത്തെ ഒരുകോടി രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ക്രിസ് ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്ത ഓപ്പണര്‍ റോളിലേക്കാണ് യുവതാരത്തെ പരിഗണിക്കുന്നത്. ബിഗ്ബാഷ് ലീഗിലെ ബാന്റന്റെ പ്രകടനം കൊല്‍ക്കത്തയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇംഗ്ലണ്ട് ദേശീയ താരമായ ബാന്റന്‍ ടീമിനൊപ്പം മൂന്ന് ടി20യില്‍ നിന്ന് 56 റണ്‍സ് നേടിയിട്ടുണ്ട്.

tombanton

മത്സരത്തില്‍ ബാന്റനിന്റെ കരുത്തില്‍ സിഡ്‌നി തണ്ടറിനെ 16 റണ്‍സിന് ബ്രിസ്ബണ്‍ ഹീറ്റ് പരാജയപ്പെടുത്തി. മഴനിയമപ്രകാരമാണ് ബ്രിസ്ബണിന്റെ ജയം.എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബണ്‍ ഹീറ്റ് നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മഴ നിയമപ്രകാരം വിജയലക്ഷ്യം 77 റണ്‍സായി പുനര്‍നിശ്ചയിച്ചപ്പോള്‍ സിഡ്‌നി തണ്ടറിന് അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്രിസ് ലിന്‍ ബ്രിസ്ബണ് വേണ്ടി 13 പന്തില്‍ 31 റണ്‍സ് നേടി.

Story first published: Tuesday, January 7, 2020, 9:55 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+