Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു റെഡി, കെകെആർ സ്പിൻ കെണിയൊരുക്കിയാലും പ്രശ്നമില്ല! അശ്വിന്റെ പ്രെഡിക്ഷൻ വേറെ ലെവൽ

2026 ഐപിഎല്ലിൽ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വച്ച് ഇറങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇന്നത്തെ ചെന്നൈയുടെ എതിരാളികൾ. ടൂർണമെന്റിൽ മറ്റ് ടീമുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോൾ ആർക്കായിരിക്കും മുൻതൂക്കം എന്ന ചർച്ചകൾ ഇതിനോടകം തന്നെ തുടങ്ങി കഴി‍ഞ്ഞു. വിജയവഴിയിൽ ചെന്നൈയാണ് തന്റെ ഫേവറേറ്റ് എന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ.

ചെന്നൈയിൽ ഒന്നിന് പിറകെ ഒന്നായി സ്പിൻ ഹിറ്റേഴ്സാണ് ഉള്ളത്. സഞ്ജു സാംസൺ, റുതുരാജ് ​ഗെയ്ക്വാദ്, ആയുഷ് മാത്രേ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ തുടങ്ങി ബാറ്റിങ് നിരയിലെ ഒട്ടുമിക്ക താരങ്ങളും സ്പിന്നിനെ അതിമനോഹരമായി ബൗണ്ടറി കടത്താൻ കെൽപ്പുള്ളവരാണ്. കെകെആറിന്റെ ഏറ്റവും വലിയ ശക്തിയും സ്പിന്നാണ്. അതുകൊണ്ട്, അങ്ങനെ നോക്കുമ്പോൾ, ചെന്നൈ ജയിക്കാൻ തന്നെയാണ് സാധ്യത. തീർച്ചയായും ഇന്നത്തെ ഫേവറേറ്റുകൾ ചെന്നൈ തന്നെയാണ്. എന്നാൽ, ഇത് ഐപിഎല്ലാണ്. എന്തുവേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട്, ഇന്ന് ചെന്നൈയെ കൊൽക്കത്തയ്ക്ക് തോൽപ്പിക്കാൻ സാധിക്കുമെങ്കിൽ, അത് വലിയൊരു കാര്യമായിരിക്കും. അശ്വിൻ പറഞ്ഞു.

ashwin-1

കെകെആറിന്റെ വെല്ലുവിളി

സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന കെകെആറിന്റെ സ്പിൻ നിരയാണ് അവരുടെ ഏറ്റവും വലിയ ശക്തി. എന്നാൽ ഈ സ്പിൻ കെണിയിൽ വീഴാത്ത ബാറ്റർമാരാണ് ചെന്നൈയുടെ കരുത്ത്. ചെന്നൈയിലെ സ്ലോ വിക്കറ്റിൽ ഈ സ്പിൻ പോരാട്ടം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. അശ്വിൻ പറഞ്ഞതുപോലെ, കഴിഞ്ഞ കളിയിലെ വിജയം നിലനിർത്താൻ സഞ്ജുവിനും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ ചെന്നൈ തന്നെയാണ് ഫേവറേറ്റുകൾ എങ്കിലും, കൊൽക്കത്തയുടെ അപ്രതീക്ഷിത നീക്കങ്ങൾ മത്സരത്തെ മാറ്റിമറിച്ചേക്കാം. കെകെആർ ഇന്ന് ചെന്നൈയെ കീഴടക്കിയാൽ അത് ഈ സീസണിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരിക്കും.

ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ച്വറി നേടിയെങ്കിലും അടുത്ത മത്സരത്തിൽ സഞ്ജുവിൽ നിന്ന് എഴുപതോ എൺപതോ നൂറോ അല്ല വേണ്ടത് എന്നും അതിനും മുകളിൽ ടീമിനായി രണ്ട് പോയിന്റുകൾ നേടുന്നതിലാണ് കാര്യമെന്നും അശ്വിൻ തുറന്നടിച്ചു. "സഞ്ജുവിനോട് എനിക്ക് ഒരൊറ്റ സന്ദേശമേയുള്ളൂ. ഇത് പോരാ... എനിക്ക് സഞ്ജുവിൽ നിന്ന് 80-ഓ 90-ഓ 100-ഓ വേണ്ട. സിഎസ്‌കെക്ക് ഇപ്പോൾ 2 പോയിന്റ് ലഭിച്ചു. ഇനി ഏപ്രിൽ 14-നും അതിന് ശേഷമുള്ള മത്സരത്തിലും 2 പോയിന്റുകൾ വീതം വേണം. ബാറ്റ് കൊണ്ട് സഞ്ജു മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടിത്തരുമ്പോൾ മാത്രമേ ഞാൻ അവനെ സ്നേഹിക്കൂ," അശ്വിൻ പറഞ്ഞു. സഞ്ജു ഇപ്പോൾ പൂർണ്ണമായും ഫോമിലാണെന്നും ടീമിനെ തുടർച്ചയായി വിജയങ്ങളിലേക്ക് നയിക്കാനാണ് അവൻ ശ്രമിക്കേണ്ടതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Story first published: Tuesday, April 14, 2026, 11:12 [IST]
Other articles published on Apr 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+