Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിടവാങ്ങലില്‍ സംഗക്കാരയ്ക്ക് കോലിയടെ സമ്മാനം

കൊളംബോ: വിരമിച്ച ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയ്ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വികാര നിര്‍ഭര സന്ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് സംഗക്കാരയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം പോസ്റ്റു ചെയ്തിരിക്കുന്നത്.

കൊളംബോയില്‍ തിങ്കളാഴ്ച്ച അവസാനിച്ച ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സംഗക്കാരയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു. മത്സരശേഷം പ്രസന്റേഷന്‍ ചടങ്ങില്‍ കോലി സംഗക്കാരയ്ക്ക് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒപ്പുവെച്ച ജേഴ്‌സിയും സമ്മാനിച്ചു.സംഗക്കാരയുടെ കാലത്ത് തന്നെ ക്രിക്കറ്റില്‍ സജീവമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് കോലി തന്റെ സന്ദേശ വ്യക്തമാക്കി.

sangaa

ഒരു വ്യക്തിയെന്ന നിലയില്‍ സംഗക്കാരയെ മനസിലാക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. കളത്തിലെ സംഗക്കാരയുടെ നേട്ടങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്. നിരവധി പേര്‍ക്ക് മാര്‍ഗദര്‍ശിയാകാനും പ്രചോദനമാകാനും കഴിഞ്ഞ സംഗക്കാര എന്ന ഇതിഹാസം കളത്തില്‍ സജീവമായ കാലത്ത് തന്നെ ക്രിക്കറ്റ് കളിക്കാനായത് വലിയൊരു അഭിമാനമാണ്.സംഗക്കാരയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഭാവി ജീവിതം സുഗകരമാകട്ടെയെന്നും ആശംസിച്ചാണ് കോലി സന്ദേശം അവസാനിപ്പിച്ചിട്ടുള്ളത്.

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ278 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. 413 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ 134 റണ്‍സിന് ഔള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 11 ന് സമനില പിടിച്ചു

Heres a pic of #TeamIndia skipper Virat Kohlis message to Kumar Sangakkara #ThankYouSanga

Posted by Indian Cricket Team onSunday, August 23, 2015
Story first published: Monday, August 24, 2015, 15:43 [IST]
Other articles published on Aug 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+