വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇത്തവണ കിരീടമാര്‍ക്ക്? നാലിലൊരാള്‍ക്ക് ഉറപ്പ്!! കോലിക്ക് ഇത്തവണയും നിരാശ?

മാര്‍ച്ച് 23നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്

By Manu
IPLൽ കിരീടം ഇത്തവണ ആർക്ക്? | Oneindia Malayalam

മുംബൈ: ഇന്ത്യയില്‍ ക്രിക്കറ്റ് വിപ്ലവത്തിനു തന്നെ തുടക്കമിട്ട ടൂര്‍ണമെന്റാണ് ഐപിഎല്‍. ഐസിസി ടൂര്‍ണമെന്റുകളെപ്പോലും വെല്ലുവിളിക്കുന്ന തരത്തില്‍ വളര്‍ന്ന ഐപിഎല്ലിന്റെ 12ാം സീസണിന് മാര്‍ച്ച് 23ന് തുടക്കമാവുകയാണ്. എട്ടു ടീമുകളാണ് ഇത്തവണ കിരീടമോഹവമായി അംഗത്തട്ടിലിറങ്ങുന്നത്.

ഇന്ത്യന്‍ ടീം അടിമുടി മാറുന്നു... ഇനി പുത്തന്‍ ലുക്ക്, മാര്‍ച്ച് ഒന്നിന് പുതിയ ടീം ഇന്ത്യ!! ഇന്ത്യന്‍ ടീം അടിമുടി മാറുന്നു... ഇനി പുത്തന്‍ ലുക്ക്, മാര്‍ച്ച് ഒന്നിന് പുതിയ ടീം ഇന്ത്യ!!

കഴിഞ്ഞ തവണത്തെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണും കിരീടം നിലനിര്‍ത്തുമോ, അതോ മറ്റാരെങ്കിലുമായിരിക്കുമോ ജേതാക്കള്‍ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിന്റെ 12ാം സീസണില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ സീസണില്‍ ദിനേഷ് കാര്‍ത്തികിന്റെ നായകത്വത്തിലാണ് ഇറങ്ങിയത്. അന്ന് സെമി ഫൈനല്‍ വരയെത്താനും കെകെആറിനായിരുന്നു. ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനമാണ് കാര്‍ത്തികും സംഘവും ലക്ഷ്യമിടുന്നത്.
ഈ സീസണില്‍ മികച്ച ടീമാണ് കെകെആറിനുള്ളത്. ക്രിസ് ലിന്‍, ആന്ദ്രെ റസ്സല്‍, റോബിന്‍ ഉത്തപ്പ, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് തുടങ്ങിയ വമ്പനടിക്കാര്‍ കെകെആറിനുണ്ട്. ഫിനിഷിങില്‍ കാര്‍ത്തികിന്റെ സാന്നിധ്യവും അവര്‍ക്കു മുതല്‍ക്കൂട്ടാണ്. ബൗളിങിലും മികച്ച താരങ്ങള്‍ കെകെആറിനുണ്ട്.

 ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

ഐപിഎല്ലിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായി രണ്ടാം സീസണിലും ചാംപ്യന്‍മാരായാല്‍ അദ്ഭുതപ്പെടേണ്ടതില്ല. കാരണം കഴിഞ്ഞ സീസണിലെ വിന്നിങ് ടീമിനെ നിലനിര്‍ത്തിയാണ് സിഎസ്‌കെ ഇത്തവണയും ഇറങ്ങുന്നത്. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സാന്നിധ്യം തന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.
അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, ഡ്വയ്ന്‍ ബ്രാവോ എന്നിവരടക്കമുള്ള മാച്ച് വിന്നര്‍മാരും സിഎസ്‌കെ നിരയിലുണ്ട്. കളിച്ച എല്ലാ സീസണിലും സിഎസ്‌കെയെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ മറ്റൊരു ടീം ഐപിഎല്ലില്‍ ഇല്ല. ഇത്തവണയും ഐപിഎല്ലില്‍ ഏവരും ഭയക്കേണ്ട ടീം അവര്‍ തന്നെയാണ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. വിലക്ക് കഴിഞ്ഞ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തുന്നത് രാജസ്ഥാന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷനായ ജോഫ്ര ആര്‍ച്ചറും രാജസ്ഥാന്റെ തുറുപ്പുചീട്ടുകളാണ്. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ബാറ്റിങാണ് ഓപ്പണിങിലേക്ക് മാറിയ ശേഷം ബട്‌ലര്‍ കാഴ്ചവച്ചത്. വിദേശ താരങ്ങള്‍ മാത്രമല്ല ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, മലയാളി താരം സഞ്ജു സാംസണ്‍, ജയദേവ് ഉനാട്കട്ട് എന്നിവരും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ശേഷിയുള്ളവരാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ സീസണില്‍ പ്രാഥമിക റൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും ഫൈനലില്‍ കിരീടം കൈവിടേണ്ടി വന്ന നിര്‍ഭാഗ്യവാന്‍മാരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കെയ്ന്‍ വില്ല്യംസണിന്റെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സി തന്നെയായിരുന്നു ഹൈദരാബാദിന്റെ കുതിപ്പിന് പിന്നില്‍. നായകന്റെ കളി കെട്ടഴിച്ച അദ്ദേഹം ബാറ്റിങിലും കസറി. വിലക്ക് മൂലം നായകനും ഓസീസിന്റെ വെടിട്ടെക്ക് താരവുമായ ഡേവിഡ് വാര്‍ണറെ സീസണിനു തൊട്ടുമുമ്പ് നഷ്ടമായെങ്കിലും അതിന്റെ കുറവ് പ്രകടമാക്കാതെയാണ് വില്ല്യംസണിന് കീഴില്‍ ടീം മുന്നേറിയത്.
വിലക്ക് കഴിഞ്ഞ് ഇത്തവണ വാര്‍ണര്‍ തിരിച്ചെത്തിയത് ഹൈദരാബാദിനെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരുടെ വരവും ഹൈദരാബാദിനെ കൂടുതല്‍ ശക്തരാക്കും. ബാറ്റിങില്‍ മാത്രമല്ല ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവരടങ്ങുന്ന ഹൈദരാബാദിന്റെ ബൗളിങ് നിരയും മൂര്‍ച്ചയേറിയതാണ്.

Story first published: Wednesday, February 27, 2019, 11:32 [IST]
Other articles published on Feb 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X