വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്ക് വിരമിക്കാന്‍ സമയമായി, പഴയ പരിഗണന ഇനി കിട്ടില്ല — നിലപാടു കടുപ്പിക്കാന്‍ ബിസിസിഐ

ലോകകപ്പ് സെമിയില്‍ നിന്നും ഇന്ത്യ പുറത്തായെങ്കിലും വിരമിക്കലിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇപ്പോഴും മൗനം തുടരുകയാണ്. ന്യൂസിലന്റുമായുള്ള മത്സരത്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ത്രോയില്‍ ധോണി റണ്ണൗട്ടായി മടങ്ങുമ്പോള്‍ പലരും വിധിയെഴുതി, ഇന്ത്യന്‍ ജേഴ്‌സിയില്‍ ധോണിയുടെ അവസാന മത്സരമായിരിക്കുമിതെന്ന്.

ധോണി

പക്ഷെ വിരമിക്കലിനെ കുറിച്ച് ധോണി ഇനിയും മിണ്ടിയിട്ടില്ല. ഈ ലോകകപ്പ് സുഖകരമായ ഓര്‍മ്മകളല്ല ധോണിക്ക് സമ്മാനിച്ചിട്ടുള്ളത്. ഭേദപ്പെട്ട പ്രകടനം അവകാശപ്പെടുന്നുണ്ടെങ്കിലും നിര്‍ണായക സാഹചര്യങ്ങളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ പലപ്പോഴും ധോണിക്ക് കഴിഞ്ഞില്ല.

മെല്ലെപ്പോക്ക് നയത്തിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ധോണിയെ വിമര്‍ശിച്ചു രംഗത്തുവന്നതിനും ലോകകപ്പ് സാക്ഷ്യം വഹിച്ചു. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ ഉടച്ചുവര്‍ക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. പക്ഷെ ഇതിനു മുന്‍പേ ധോണിയുടെ തീരുമാനം ബിസിസിഐക്ക് അറിയണം. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി-20 ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനെന്ന നിലയ്ക്ക് ധോണിയുടെ തീരുമാനത്തിനായി ബോര്‍ഡ് അധികൃതര്‍ കാത്തുനില്‍ക്കുകയാണ്.

ധോണി

എന്തായാലും ഇന്ത്യന്‍ ടീമില്‍ ധോണിയുടെ കാലം കഴിയാറായെന്ന സൂചനയാണ് ഇപ്പോള്‍ ബിസിസിഐയിലെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. വിരമിക്കലുമായി ബന്ധപ്പെട്ട് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്.

എക്കാലത്തെയും കേമന്‍ സച്ചിനല്ല, സ്‌റ്റോക്‌സ്!! ഇത് ട്രോളോ? ആരാധകര്‍ കലിപ്പില്‍...എക്കാലത്തെയും കേമന്‍ സച്ചിനല്ല, സ്‌റ്റോക്‌സ്!! ഇത് ട്രോളോ? ആരാധകര്‍ കലിപ്പില്‍...

'ധോണി ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നു. റിഷഭ് പന്ത് പോലുള്ള യുവ താരങ്ങള്‍ അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണ്. ധോണി, പഴയ ധോണിയല്ല; ലോകകപ്പില്‍ നാമിതു കണ്ടുകഴിഞ്ഞു. ആറാമനായും ഏഴാമനായും ഇറങ്ങിയിട്ടുപോലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ല' — പേരു വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

ധോണി

നടക്കാനിരിക്കുന്ന ഇന്ത്യാ — വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിക്കുള്ള സാധ്യതയും ഇദ്ദേഹം തള്ളി. മുന്‍പത്തെപോലെ ഇന്ത്യന്‍ ദേശീയ ടീമില്‍ ധോണിയുടെ സ്ഥാനം ഇനി സ്ഥിരമായിരിക്കില്ലെന്ന് ബിസിസിഐ വൃത്തം വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ധോണി

ഇതേസമയം, വിരമിക്കലുമായി ബന്ധപ്പെട്ടു ടീം മാനേജ്‌മെന്റ് ധോണിയെ ഇതുവരെ സമീപിച്ചിട്ടില്ല. ലോകകപ്പിന്റെ സമയത്ത് ധോണിയുടെ ശ്രദ്ധ നഷ്ടപ്പെടുമെന്നു കരുതിയാണിത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സമയമായെന്നു ബിസിസിഐ വൃത്തം സൂചിപ്പിക്കുന്നു. ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയ്ക്ക് വിരാട് കോലി നടത്തിയ പ്രകടനവും ബോര്‍ഡ് വിലയിരുത്തുന്നുണ്ട്.

Story first published: Monday, July 15, 2019, 19:28 [IST]
Other articles published on Jul 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X