വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: തന്റെ അഭാവം തിരിച്ചടിയോ? ഇന്ത്യ പതറുമോ? ടീം വിടും മുമ്പ് ധവാന്‍ പറഞ്ഞത്...

പരിക്കു മൂലമാണ് ധവാന്‍ നാട്ടിലേക്കു മടങ്ങുന്നത്

By Manu

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ നിരാശരാക്കിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് പാതിവഴിയില്‍ നില്‍ക്കെ നാട്ടിലേക്കു മടങ്ങുന്നത്. കൈവിരലിനേറ്റ പൊട്ടലാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരേ നടന്ന കളിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ധവാന് പരിക്കുപറ്റിയത്. ഈ മല്‍സരത്തില്‍ അദ്ദേഹം സെഞ്ച്വറിയും നേടിയരിരുന്നു.

ലോകകപ്പ്: ബൗളിങില്‍ 'സെഞ്ച്വറി'യടിച്ചത് റാഷിദ് മാത്രമല്ല... പിശുക്കില്ലാത്തവര്‍ ഇനിയുമുണ്ട് ലോകകപ്പ്: ബൗളിങില്‍ 'സെഞ്ച്വറി'യടിച്ചത് റാഷിദ് മാത്രമല്ല... പിശുക്കില്ലാത്തവര്‍ ഇനിയുമുണ്ട്

പരിക്കേറ്റ ധവാന് മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നായിരുന്നു നേരത്തേ കരുതിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. എന്നാല്‍ പരിക്ക് ഈ കാലയളവ് കൊണ്ട് ഭേദമാവില്ലെന്നു ഉറപ്പായതോടെ ധവാന്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇടംകൈയന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്താണ് പകരക്കാരനായി ടീമിലെത്തിയത്. ടീമിന് വിജയാശംസകള്‍ നേര്‍ന്നാണ് ധവാന്‍ നാട്ടിലേക്കു മടങ്ങുന്നത്.

കളിക്കാന്‍ ആഗ്രഹിച്ചു

കളിക്കാന്‍ ആഗ്രഹിച്ചു

നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷിച്ചതു പോലെ പരിക്ക് ഭേദമാവില്ലെന്ന് ഉറപ്പായതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ധവാന്‍ പറഞ്ഞു.
സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ലോകകപ്പില്‍ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഇനി നാട്ടിലേക്കു തിരിച്ചു പോവാനുള്ള സമയമാണ്. പരിക്കില്‍ നിന്നും മുക്തനായി അടുത്ത ടീം സെലക്ഷന് തയ്യാറെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുലാണ് പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യക്കായി ഓപ്പണിങില്‍ ഇറങ്ങിയത്.

ഇന്ത്യ ലോകകപ്പ് നേടും

ഇന്ത്യ ലോകകപ്പ് നേടും

തന്റെ അഭാവം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമാവില്ലെന്ന് തന്നെയാണ് ധവാന്‍ ഉറപ്പിച്ചു പറയുന്നത്. ഇന്ത്യ തീര്‍ച്ചയായും ലോകകപ്പ് നേടുക തന്നെ ചെയ്യും. ടീമിനു തുടര്‍ന്നും എല്ലാ വിധ പിന്തുണയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ ഇപ്പോള്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്കു കിരീടം നേടാനുള്ള മികവുണ്ട്. ആരാധകരുടെ പ്രാര്‍ഥനയും പിന്തണയുമെല്ലാം തുടര്‍ന്നും വേണം. ഇതു ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനുമെല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് ധവാന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

വില്ലനായത് കമ്മിന്‍സ്

വില്ലനായത് കമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ധവാന് ലോകകപ്പ് നഷ്ടപ്പെടുത്തിയത്. ജൂണ്‍ ഒമ്പതിനു നടന്ന മല്‍സരത്തിനിടെ കമ്മിന്‍സിന്റെ ബൗണ്‍സര്‍ തട്ടി ധവാന്റെ ഇടതു കൈവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു. ഇന്ത്യ വിജയിച്ച മല്‍സരത്തില്‍ 109 പന്തില്‍ 117 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയായിരുന്നു.
കടുത്ത വേദനയെ തുടര്‍ന്ന് ഓസീസിനെതിരായ കളിയില്‍ ഫീല്‍ഡ് ചെയ്യാന്‍ ധവാന്‍ ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഗ്രൗണ്ടിലെത്തിയത്.

Story first published: Thursday, June 20, 2019, 10:06 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X