വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ദിനം എണ്ണപ്പെട്ടു? നായകസ്ഥാനം തെറിച്ചേക്കും!! പുറത്താക്കണമെന്ന് ആര്‍സിബി ഫാന്‍സ്... പകരമാര്

ഈ സീസണിലെ കളിച്ച മൂന്നു മല്‍സരങ്ങളിലും ആര്‍സിബി തോറ്റിരുന്നു

By Manu
കോലിക്കെതിരെ രൂക്ഷ വിമർശനം | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണുകളെയും പോലെ ഇത്തവണയും ശക്തമായ ടീമിനെയാണ് ആര്‍സിബി അണിനിരത്തിയത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സന്തുലിതമായ ടീമാണ് തങ്ങളുടേതെന്ന് സീസണിനു മുമ്പ് അവര്‍ അവകാശപ്പെടുകുകയും ചെയ്തു. എന്നാല്‍ സീസണിലെ ആദ്യത്തെ മൂന്നു കളികളില്‍ കഴിഞ്ഞതോടെ ആര്‍സിബി നാണക്കേടിന്റെ പടുകുഴിയിലാണ്. എല്ലാ മല്‍സരങ്ങളും തോറ്റ ആര്‍സിബിയാവട്ടെ എവിടെയാണ് പിഴച്ചതെന്നറിയാതെ അങ്കലാപ്പിലാണ്.

ഐപിഎല്‍: ഹാട്രിക്കോ, എനിക്കോ? നേട്ടത്തെക്കുറിച്ച് അറിഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തി കറെന്‍ ഐപിഎല്‍: ഹാട്രിക്കോ, എനിക്കോ? നേട്ടത്തെക്കുറിച്ച് അറിഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തി കറെന്‍

ഈ സീസണിലും ക്യാപ്റ്റന്‍ വിരാട് കോലിക്കു ആര്‍സിബിക്ക് കന്നി ഐപിഎല്‍ കിരീടം തങ്ങള്‍ക്കു നേടിത്തരാന്‍ കഴിയില്ലെന്ന് ആരാധകര്‍ ഭയപ്പെടുന്നു. കോലിയെ നായകസ്ഥാനത്തു നിന്നു പുറത്താക്കണമെന്നും ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

മൂന്നു ഫൈനലുകള്‍ കളിച്ചു

മൂന്നു ഫൈനലുകള്‍ കളിച്ചു

കഴിഞ്ഞ 11 സീസണുകളിലായി മൂന്നു തവണ ഫൈനല്‍ കളിച്ച ടീമാണ് ആര്‍സിബി. 2009, 11, 16 സീസണുകളിലാണ് ആര്‍സിബി കലാശക്കളിയില്‍ ഇറങ്ങിയത്. എന്നാല്‍ ഇവയിലെല്ലാം ടീം തോല്‍ക്കുകയും ചെയ്തു. ഈ മൂന്നു സീസണുകള്‍ മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച എട്ടു സീസണുകളില്‍ ആറിലും പ്ലേഓഫ് പോലുമെത്താന്‍ ആര്‍സിബിക്കു കഴിഞ്ഞിട്ടില്ല.
2017 സീസണിലാണ് അവരുടെ ഏറ്റവും ദയനീയ പ്രകടനം കണ്ടത്. അന്ന് അവര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്.

ആറു ക്യാപ്റ്റന്‍മാര്‍

ആറു ക്യാപ്റ്റന്‍മാര്‍

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള സീസണുകള്‍ പരിശോധിച്ചാല്‍ ആറു ക്യാപ്റ്റന്മാരാണ് ആര്‍സിബിയെ നയിച്ചത്. പ്രഥമ സീസണില്‍ രാഹുല്‍ ദ്രാവിഡായിരുന്നു നായകനെങ്കില്‍ തുടര്‍ന്ന് കെവിന്‍ പീറ്റേഴ്‌സന്‍, അനില്‍ കുംബ്ലെ, ഡാനിയേല്‍ വെറ്റോറി, ഷെയ്ന്‍ വാട്‌സന്‍ എന്നിവരും ക്യാപ്റ്റനായിട്ടുണ്ട്. കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത് കോലി തന്നെയാണ്. 99 കളികളിലാണ് കോലി ക്യാപ്റ്റനായത്. ഇതില്‍ 44 എണ്ണത്തില്‍ ജയിച്ച ആര്‍സിബി 50ലും പരാജയമേറ്റുവാങ്ങി.
വിജയശരാശരിയുടെ കാര്യത്തില്‍ കുംബ്ലെയും (54.28) വെറ്റോറിയുമാണ് (53.27) ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. 46.87 ശരാശരിയുമായി മൂന്നാമതാണ് കോലി.

2013 മുതല്‍ കോലി സ്ഥിരം ക്യാപ്റ്റന്‍

2013 മുതല്‍ കോലി സ്ഥിരം ക്യാപ്റ്റന്‍

2013 മുതലാണ് കോലി ആര്‍സിബിയുടെ സ്ഥിരം ക്യാപ്റ്റനായത്. അതിനു ശേഷം നേട്ടങ്ങളേക്കാളുപരി തിരിച്ചടികളാണ് ആര്‍സിബിക്കു നേരിട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി രണ്ടു തവണ മാത്രമേ കോലിക്കു കീഴില്‍ ആര്‍സിബി പ്ലേഏഓഫിലെത്തിയിട്ടുള്ളൂ. ഇതില്‍ 2016ല്‍ ടീം ഫൈനലില്‍ കളിക്കുകയും ചെയ്തു. 2016ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 973 റണ്‍സ് അടിച്ചുകൂട്ടിയ കോലിയുടെ കരുത്തിലാണ് ആര്‍സിബി ഫൈനലിലേക്കു മുന്നേറിയത്. അന്ന് ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍, ലോകേഷ് രാഹുല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ മിന്നും താരങ്ങള്‍ തന്റെ ടീമിലുണ്ടായിട്ടും കോലിക്കു ആര്‍സിബിക്കു കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോഴും കോലി തന്നെ

ഇപ്പോഴും കോലി തന്നെ

കഴിഞ്ഞ ആറു വര്‍ഷം നായകസ്ഥാനത്തുണ്ടായിട്ടും ടീമിന് ഒരു കിരീടം പോലും നേടിത്തരാന്‍ കോലിക്കു കഴിഞ്ഞില്ലെങ്കിലും ആര്‍സിബി പ്രതീക്ഷ കൈവിട്ടിട്ടില്ല. മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അടുത്തിടെ ഇതിനെക്കുറിച്ച് ചൂണ്ടിക്കാട്ടി കോലിയെ വിമര്‍ശിച്ചിരുന്നു. ഇത്രയും സീസണുകള്‍ നായകനായി കോലിക്കു തുടരാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണെന്നും മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പുറത്താക്കപ്പെടുമെന്നുമായിരുന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്.
ഈ സീസണിലും ആര്‍സിബി ഇതേ രീതിയില്‍ മോശം പ്രകടനം തുടര്‍ന്നാല്‍ കോലിയെ മാറ്റാന്‍ ആര്‍സിബി നിര്‍ബന്ധിതയാരേക്കും. കാരണം ടീമിന്റെ ആരാധകര്‍ തന്നെ അദ്ദേഹത്തിനെതിരേ രംഗത്തു വന്നു കഴിഞ്ഞു.

പകരം എബിഡി ?

പകരം എബിഡി ?

കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റുകയാണെങ്കില്‍ പകരം ഈ റോളിലെത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എബി ഡിവില്ലിയേഴ്‌സാണ്. ലോകകപ്പ് വരാനിരിക്കെ കോലിക്കു ചില മല്‍സരങ്ങളില്‍ വിശ്രമം നല്‍കി ഒരു ട്രയല്‍ എന്നതു പോലെ എബിഡിയെ നായകസ്ഥാനം ഏല്‍പ്പിക്കാന്‍ ആര്‍സിബിയുടെ അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.

Story first published: Tuesday, April 2, 2019, 11:42 [IST]
Other articles published on Apr 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X