ലോകകപ്പിനുള്ള ടീം ഇന്ത്യ റെഡിയെന്ന് രവി ശാസ്ത്രി; ഇനി പുതിയ താരങ്ങളെ എടുക്കില്ല
ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ടീം റെഡിയായെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിത്. ടീമിലേക്ക് ഇനി പുതിയ ആളെ എടുക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി.
ലോകകപ്പ് അടുത്തു കഴിഞ്ഞതിനാല്‍ ഇനി പരീക്ഷണത്തിന് സമയമില്ലെന്നാണ് ശാസ്ത്രിയുടെ വാദം. ലോകകപ്പിന് മുന്‍പായി ഇനി 13 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇപ്പോഴത്തെ 15 അംഗ ടീമിനെ ലോകകപ്പിലും നിലനിര്‍ത്തും. ഇനി കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്. ആര്‍ക്കും നിലവില്‍ കാര്യമായ പരിക്കില്ലെന്നതും നല്ല കാര്യമാണെന്ന് ശാസ്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡുമായി എട്ട് പരിമിത ഓവര്‍ കളികളാണ് ഇന്ത്യയ്ക്ക് ലഭിക്കുക. അതിനുശേഷം നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചു മത്സരങ്ങളും ലഭിക്കും. ഇതിനുശേഷമാകും ഇന്ത്യ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനായി തിരിക്കുക. രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യ ഇക്കുറിയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ്.
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് ടി20യും അഞ്ച് ടെസ്റ്റുകളും കളിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും ഓസ്‌ട്രേലിയന്‍ പരമ്പര. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് ടീമിലില്ലെങ്കിലും സ്വന്തം രാജ്യത്ത് നടക്കുന്ന മത്സരങ്ങളില്‍ അവര്‍ക്ക് ആധിപത്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര നേടാനുള്ള സുവര്‍ണാവസരവുമാണ്. നവംബര്‍ 21നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ ആറിനും തുടക്കമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications