Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ കൈകാര്യം ചെയ്യുമെന്ന് ഓസ്‌ട്രേലിയ; ഈ താരം മറുപടി നല്‍കും

ഓസ്‌ട്രേലിയൻ ക്യാപ്റ്റന്റെ മുന്നറിയിപ്പ് | Oneindia Malayalam

പെര്‍ത്ത്: ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റെങ്കിലും രണ്ടാം ടെസ്റ്റില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നാണ് പെര്‍ത്ത് ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയത്. പെര്‍ത്തിലെ അതിവേഗ പിച്ചില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുകയെന്ന് പെയ്ന്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവകാശപ്പെട്ടു. രണ്ടാം ടെസ്റ്റിലെ ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിലാണ് ടീമിന്റെ പ്രതീക്ഷ. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ കൈകാര്യം ചെയ്യാന്‍ സ്റ്റാര്‍ക്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഒന്നാംകിട ബൗളറായ സ്റ്റാക്കിന് ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ സ്റ്റാര്‍ക്കിന്റെ ഇടംകൈയ്യന്‍ പന്തുകള്‍ തുണയാകുമെന്ന് ടിം പെയ്ന്‍ സൂചിപ്പിച്ചു.

tim

സ്റ്റാര്‍ക്ക് താളത്തിലായാല്‍ മറ്റൊരു ബൗളറും അദ്ദേഹത്തെ കവച്ചുവെക്കില്ലെന്ന് പെയ്ന്‍ പറഞ്ഞു. പുതിയ പന്തില്‍ അദ്ദേഹം അഗ്രഗണ്യനാണ്. പെര്‍ത്തിലെ പിച്ച് സ്റ്റാര്‍ക്കിന് യോജിക്കുന്നതും. കേട്ടിടത്തോളം വിക്കറ്റ് അതിവേഗത്തിന്റേതാണെന്നാണ്, അതുകൊണ്ടുതന്നെ അത് മുതലെടുക്കാന്‍ ഓസീസിന് കഴിയും. സ്റ്റാര്‍ക്ക് പെര്‍ത്തിലെ ജോലി ഭംഗിയാക്കുമെന്നും പെയ്ന്‍ പറഞ്ഞു.

പെര്‍ത്തില്‍ ഇന്ത്യയേക്കാള്‍ ഓസ്‌ട്രേലിയയ്ക്കാണ് മേല്‍ക്കൈ ലഭിക്കുകയെന്ന് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങും പറഞ്ഞിരുന്നു. ആദ്യ മത്സരത്തില്‍ മോശം പ്രകടനമായിരുന്നു ഓസീസിന്റേതെന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം. തോല്‍വിയില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്. കഠിനാധ്വാനത്തിലൂടെ തിരിച്ചുവരാന്‍ ഓസീസിന് കഴിയും. പെര്‍ത്തില്‍ ആധികാരികത നേടാന്‍ ഓസ്‌ട്രേലിയയ്്ക്കാകുമെന്നും പോണ്ടിങ് പറഞ്ഞു.

Story first published: Tuesday, December 11, 2018, 19:10 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+