വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന പരമ്പര ഇന്ത്യ എളുപ്പം ജയിക്കാമെന്ന് കരുതേണ്ട, കടുപ്പമാണ്: ടിം പെയ്ന്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നവംബര്‍ 27ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് മുന്നോടിയായി അവസാന ഘട്ട പരിശീലനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. മികച്ച ടീം കരുത്തുള്ള ഇന്ത്യയില്‍ രോഹിത് ശര്‍മയുടെ അഭാവം മാത്രമാണ് ഏക തിരിച്ചടി. ഇപ്പോഴിതാ ഏകദിന പരമ്പര എളുപ്പം ജയിക്കാമെന്ന് ഇന്ത്യ കരുതേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍.

IND vs AUS- ODI Series Will Be Really Tough For India: Tim Paine

'ഹലോ ഇന്ത്യ, ഈ വര്‍ഷത്തെ വലിയ ക്രിക്കറ്റ് പരമ്പരയ്ക്കായി നിങ്ങള്‍ തയ്യാറാണോ? ഇന്ത്യന്‍ ടീമിന് വളരെ കടുപ്പമേറിയ പരമ്പരയായിരിക്കും ഇത്'-ടിം പെയ്ന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച റെക്കോഡാണ് ഓസ്‌ട്രേലിയക്കുള്ളത്. 2019ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ആ നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ കോലിക്കും സംഘത്തിനും സാധിക്കുമോയെന്ന് കണ്ട് തന്നെ അറിയണം.

timpaineandindia

ഇന്ത്യയുടെ അവസാനത്തെ പരമ്പര ന്യൂസീലന്‍ഡിനോടായിരുന്നു. 3-0ന് ഇന്ത്യ കിവീസ് മണ്ണില്‍ തലകുനിച്ചിരുന്നു. അതിനാല്‍ത്തന്നെ വിദേശ മൈതാനത്ത് ഇന്ത്യക്ക് വീണ്ടും അടിപതറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിരാട് കോലി,കെഎല്‍ രാഹുല്‍ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മക്ക് പരിക്കേറ്റിരിക്കുന്നതിനാല്‍ ഏകദിന പരമ്പരയില്‍ അദ്ദേഹം ഉണ്ടാകില്ല. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള രോഹിതിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാകുമോയെന്ന് കണ്ടറിയണം.

2019ല്‍ ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്. സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനം ഓസ്‌ട്രേലിയ 34 റണ്‍സിന് വിജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം മത്സരം ആറ് വിക്കറ്റിനും മെല്‍ബണില്‍ നടന്ന മൂന്നാം മത്സരം ഏഴ് വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. വിരാട് കോലി അഡ്‌ലെയ്ഡില്‍ സെഞ്ച്വറി നേടിയപ്പോള്‍ എംഎസ് ധോണിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ധോണിയുടെ അഭാവത്തില്‍ മധ്യനിരയില്‍ ആരെന്നത് വലിയ ചോദ്യമാണ്. മെല്‍ബണിലും ധോണി തിളങ്ങിയിരുന്നു.

മികച്ച ബൗളിങ്‌നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി എന്നിവര്‍ ഐപിഎല്ലിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാണ് ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. ഓസീസിലെ ബൗണ്‍സ് നിറഞ്ഞ വേഗ മൈതാനത്ത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.

Story first published: Monday, November 23, 2020, 11:44 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X