വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവാദങ്ങള്‍ സൃഷ്ടിച്ച് നായകസ്ഥാനം ഒഴിഞ്ഞ നാല് ക്രിക്കറ്റ് താരങ്ങളിതാ

വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത കായിക ഇനമാണ് ക്രിക്കറ്റ്. മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ വിവാദങ്ങള്‍ കുറവാണെന്ന് പറയാമെങ്കിലും ക്രിക്കറ്റിലും ഇടക്കിടക്ക് വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രധാനമായും താരങ്ങളുടെ പെരുമാറ്റങ്ങള്‍കൊണ്ടാണ് വിവാദം ഉണ്ടാവുന്നത്. കളത്തില്‍ മോശം പദപ്രയോഗം നടത്തുകയും ആക്രമണോത്സുകത അതിരുവിടുകയും ചെയ്യുമ്പോഴെല്ലാം വിവാദങ്ങള്‍ക്ക് അത് കാരണമായിത്തീരും.

 IND vs NZ: സൂര്യയെ പിന്നിലാക്കി ശ്രേയസ് എങ്ങനെ അരങ്ങേറി? ദ്രാവിഡിനെ ആകര്‍ഷിച്ചത് എന്തെന്നറിയാം IND vs NZ: സൂര്യയെ പിന്നിലാക്കി ശ്രേയസ് എങ്ങനെ അരങ്ങേറി? ദ്രാവിഡിനെ ആകര്‍ഷിച്ചത് എന്തെന്നറിയാം

1

പണ്ടത്തെ സാഹചര്യംവെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വിവാദങ്ങളില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഐസിസി ശിക്ഷാവിധികള്‍ കടുപ്പിച്ചതും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുമെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്ന് തന്നെ പറയാം. നിലവില്‍ താരങ്ങളുടെ ഓരോ ചലനങ്ങളും ക്യാമറയുടെ നിരീക്ഷണത്തിലായതിനാല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ രക്ഷപെടാനാവില്ല.

Also Read: IND vs NZ: ശ്രേയസിനെ ഇനിയും തഴയാനാവില്ല- അരങ്ങേറ്റത്തിലേക്കു നയിച്ചത് ഈ പ്രകടനം

2

ഓസ്‌ട്രേലിയയുടെ പന്ത് ചുരണ്ടല്‍ വിവാദവും അതിനെത്തുടര്‍ന്നുണ്ടായ നടപടികളുമെല്ലാം ഇതിന് ഉദാഹരമാണ്. സ്ലഡ്ജിങ് അതിരുവിടുന്നതും ക്രിക്കറ്റില്‍ വാക് പോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. പ്രകോപനം സൃഷ്ടിക്കുകയെന്നത് ഒരു കാലത്ത് ഓസീസ് ക്രിക്കറ്റിന്റെ ശൈലിയായിരുന്നുവെന്ന് തന്നെ പറയാം. ഇപ്പോള്‍ ഇതിന് വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ട്.

Also Read: IND vs NZ Test: 'ഈ പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ രഹാനെ ടീമിന് പുറത്താവും'- ഹര്‍ഭജന്‍ സിങ്

3

ഏറ്റവും ഒടുവിലാണ് പാകിസ്താന്‍ ഷഹീന്‍ അഫ്രീദിയാണ് മോശം പെരുമാറ്റംകൊണ്ട് നടപടി നേരിട്ടത്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ തന്നെ സിക്‌സറടിച്ച താരത്തെ തൊട്ടടുത്ത പന്തില്‍ മനപ്പൂര്‍വ്വം പന്തെറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ഷഹീന്‍ ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഷഹീനെതിരേ നടപടിയും സ്വീകരിച്ചിരുന്നു. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ മുന്‍കോപം കൊണ്ട് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന താരങ്ങളിലൊരാളാണ്. പല താരങ്ങളും തങ്ങളുടെ മോശം പ്രവര്‍ത്തികൊണ്ട് വിവാദത്തില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ക്യാപ്റ്റന്‍സി ഒഴിയേണ്ടി വന്ന ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs NZ Test: ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും, ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റം

ടിം പെയ്ന്‍ (ഓസ്‌ട്രേലിയ)

ടിം പെയ്ന്‍ (ഓസ്‌ട്രേലിയ)

ഈ പട്ടികയിലെ നിലവിലെ അവസാനക്കാരനാണ് ഓസ്‌ട്രേലിയയുടെ ടിം പെയ്ന്‍. സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്കെത്തിയ താരമാണ് ടിം പെയ്ന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം പൊതുവേ ശാന്ത സ്വഭാവക്കാരനാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് സ്ലഡ്ജ് ചെയ്യാറുണ്ടെങ്കിലും അതിരുവിട്ട് ഇതുവരെ പോയിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ ഓസീസ് ടെസ്റ്റ് നായകസ്ഥാനം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നിരിക്കുകയാണ്.ആഷസ് ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് പെയ്‌നെ ഓസ്‌ട്രേലിയ നായകസ്ഥാനത്ത് നിന്ന് നീക്കിയത്.

Also Read: IND vs NZ Test: 'ഇന്ത്യയുടെ സ്പിന്നിനെ നേരിടുക പ്രയാസം', വെല്ലുവിളി എന്തെന്ന് അറിയാം- വില്യംസന്‍

5

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയതാണ് പെയ്‌ന് തിരിച്ചടിയായിരിക്കുന്നത്. 2018ലെ ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയോട് മോശമായി പെരുമാറുകയും സ്വകാര്യ ചിത്രങ്ങള്‍ അയക്കുകയും ചെയ്തതാണ് വിവാദമായി മാറിയത്. പെണ്‍കുട്ടി പെയ്‌നെതിരേ രംഗത്തെത്തിയതോടെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കുകയായിരുന്നു.

Also Read: വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസന്‍, ആരാണ് മികച്ച ക്യാപ്റ്റന്‍? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

ഓസീസ് താരം സ്റ്റീവ് സ്മിത്ത് നായകനെന്ന നിലയില്‍ വളരെ മികവ് കാട്ടിയ താരമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന വിശേഷണം സ്മിത്തിന് നല്‍കാം. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ തിളങ്ങിയിരുന്ന സ്മിത്തിന് 2018ലെ പന്ത് ചുരണ്ടല്‍ വിവാദമാണ് കരിയറില്‍ വലിയ തിരിച്ചടി നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സാന്റ്്‌പേപ്പറിട്ട് പന്ത് ചുരണ്ടിയ സംഭവത്തിലാണ് അന്ന് ക്യാപ്റ്റനായിരുന്ന സ്മിത്തിന് നടപടി നേരിടേണ്ടി വന്നതും നായകസ്ഥാനം തെറിച്ചതും.

Also Read: IND vs NZ Test: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, മൂന്ന് സ്പിന്നര്‍മാര്‍ക്ക് ഇടം

7

ഒരു വര്‍ഷത്തോളം പുറത്തിരുന്ന സ്മിത്തിന് രണ്ട് വര്‍ഷത്തേക്ക് ക്യാപ്റ്റന്‍സി വിലക്കും ലഭിച്ചു. വീണ്ടും ഓസ്‌ട്രേലിയയുടെ നായകനായി സ്മിത്ത് എത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ പലര്‍ക്കും അഭിപ്രായഭിന്നതയുമുണ്ട്. വലിയ ആരാധക പിന്തുണ ലഭിച്ചിരുന്ന സ്മിത്തിന്റെ സല്‍പ്പേര് തകര്‍ക്കുന്ന വിവാദം തന്നെയായിരുന്നു ഇത്.അന്ന് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായിരുന്നു. ഈ സംഭവത്തോടെ സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സും നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Also Read: ഐസിസി ടി20 റാങ്കിങ്: വിരാട് കോലി ആദ്യ 10ന് പുറത്ത്, നേട്ടമുണ്ടാക്കി കെ എല്‍ രാഹുല്‍

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നറാണ് റാഷിദ് ഖാന്‍. ഇതിനോടകം ലോക ക്രിക്കറ്റിലെ സൂപ്പര്‍ സ്പിന്നര്‍മാരുടെ പട്ടികയിലേക്കുയരാന്‍ റാഷിദ് ഖാന് സാധിച്ചിട്ടുണ്ട്. ടി20 ഫോര്‍മാറ്റിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടുന്നത്. യുഎഇ ടി20 ലോകകപ്പിന് മുമ്പുവരെ റാഷിദ് ഖാനായിരുന്നു അഫ്ഗാനിസ്ഥാന്റെ ടി20 നായകന്‍. എന്നാല്‍ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് റാഷിദ് ഖാന്‍ നായകസ്ഥാനം രാജിവെച്ചത്.

Also Read: ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതെന്ത്? ഇൗ അഞ്ച് പേരെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല

9

തന്നോട് ആലോചിക്കാതെ ടീം പ്രഖ്യാപിച്ചതിന്റെ പേരിലാണ് നായകസ്ഥാനം ഒഴിയുന്നതെന്നാണ് റാഷിദ് ഖാന്‍ നായകസ്ഥാനം ഒഴിഞ്ഞത്. താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇത്. റാഷിദിന്റെ പെട്ടെന്നുള്ള രാജി വളരെ വിവാദമായിരുന്നു. താലിബാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം പിടിച്ചെടുത്തതും റാഷിദിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കാന്‍ കാരണമായെന്ന് പറയാം. മുഹമ്മദ് നബിയാണ് ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ നയിച്ചത്. സെമി കാണാനാവാതെ ടീം പുറത്താവുകയും ചെയ്തിരുന്നു.

Also Read: IND vs NZ Test: കണക്കുതീര്‍ക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ കിവീസ്, ഒന്നാം ടെസ്റ്റ് നാളെ കാണ്‍പൂരില്‍

റാഷിദ് ലത്തീഫ് (പാകിസ്താന്‍)

റാഷിദ് ലത്തീഫ് (പാകിസ്താന്‍)

മുന്‍ പാകിസ്താന്‍ നായകനായിരുന്ന റാഷിദ് ലത്തീഫിന് 2003ലാണ് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നത്. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. 2003ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പാണ് റാഷിദിനെ പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. അന്നത്തെ സമയത്ത് ക്രിക്കറ്റില്‍ ഒത്തുകളി സംഭവങ്ങള്‍ സജീവമായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റിലെ ചില സംഭവങ്ങളെക്കുറിച്ച് ഐസിസിക്ക് റാഷിദ് കത്തയച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമായി മാറിയത്. അന്നത് താഖിര്‍ സിയയായിരുന്നു പിസിബി തലപ്പത്തുണ്ടായിരുന്നത്.

Also Read: IND vs NZ Test: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണ്ട, സൂര്യകുമാര്‍ യാദവ് കളിക്കണം, കാരണങ്ങള്‍

11

വിവാദങ്ങള്‍ സൃഷ്ടിച്ചു എന്നതിന്റെ പേരിലും ക്രിക്കറ്റ് ബോര്‍ഡിന് നാണക്കേടുണ്ടാക്കിയെന്ന പേരിലുമാണ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചത്. സെലക്ഷന്‍ കമ്മിറ്റിയുമായുള്ള അദ്ദേഹത്തിന്റെ അഭിപ്രായ ഭിന്നതയും ആ സമയത്ത് പുറത്തുവന്നിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചയാവുകയും റാഷിദിനെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമാവുകയും ചെയ്തു. പിന്നീട് ഇന്‍സമാം ഉല്‍ ഹഖാണ് പാകിസ്താന്‍ നായകസ്ഥാനത്തേക്കെത്തിയത്. ഈ തീരുമാനം തെറ്റായിരുന്നില്ല. പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലും ബാറ്റ്‌സ്മാന്‍മാരിലുമൊരാളാണ് ഇന്‍സമാം.

Story first published: Thursday, November 25, 2021, 14:23 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X