വി വില്‍ മിസ് ദാറ്റ് 'ദില്‍ സ്‌കൂപ്പ്'... ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷന്‍ വിരമിച്ചു!
കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദില്‍ സ്‌കൂപ്പ് എന്ന ഷോട്ട് തരംഗമാക്കി മാറ്റിയ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഓസ്‌ട്രേലിയ്‌ക്കെതിര സ്വന്തം നാട്ടില്‍ നടക്കുന്ന ഈ പരമ്പര തന്റെ അവസാനത്തേതായിരിക്കും എന്ന് ദില്‍ഷന്‍ തന്നെയാണ് അറിയിച്ചത്. ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. തുടര്‍ന്ന് ട്വന്റി 20 പരമ്പരയും നടക്കും.
Read Also: ആ നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..
സെപ്തംബര്‍ ഒമ്പതിനാണ് ദില്‍ഷന്‍ അവസാനമായി ലങ്കയ്ക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങുന്ന ട്വന്റി 20 മത്സരം. ദില്‍ഷന്റെ അവസാനത്തെ ഏകദിന മത്സരം ആഗസ്ത് 28 ഞായറാഴ്ച നടക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ദില്‍ഷന്‍ നേരത്തെ വിരമിച്ചിരുന്നു. സമീപകാലത്തായി മികച്ച ഫോമിലാണ് ദില്‍ഷന്റെ കളി. എന്നാല്‍ ശ്രീലങ്കയ്ക്ക് പ്രതിഭാധനരായ കുറേ യുവതാരങ്ങളെ കിട്ടിയത് ദില്‍ഷന് മേല്‍ സമ്മര്‍ദ്ദം കൂട്ടി.

മുപ്പത്തിയൊമ്പതാം വയസ്സിലാണ് ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നത്. മഹേള ജയവര്‍ധനെ, കുമാര്‍ സങ്കക്കാര എന്നിവര്‍ക്ക് പിന്നാലെ ദില്‍ഷന്‍ കൂടി വിട പറയുന്നതോടെ ശ്രീലങ്ക തീര്‍ത്തും യുവതാരങ്ങളുടെ ഒരു നിരയാകും. 2015 ല്‍ മാത്രം ദില്‍ഷന്‍ അടിച്ചുകൂട്ടിയത് 1207 റണ്‍സുകളാണ്. ശരാശരി 52.47. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലും ലങ്കയുടെ ടോപ് സ്‌കോറര്‍ ദില്‍ഷനായിരുന്നു.
2019 ലോകകപ്പിന് ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഈ സാഹചര്യത്തിലാണ് ദില്‍ഷന്‍ കളി അവസാനിപ്പിക്കുന്നത്. വലം കൈയന്‍ ബാറ്റ്‌സ്മാനും ഓഫ് ബ്രേക്ക് ബൗളറുമാണ്. 1999 ല്‍ സിംബാബ്‌വെയ്‌ക്കെതിരെ അരങ്ങേറിയ ദില്‍ഷന്‍ ലങ്കയ്ക്ക് വേണ്ടി 87 ടെസ്റ്റുകളും 327 ഏകദിനങ്ങളും 78 ട്വന്റി 20 മത്സരങ്ങളും കളിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി പതിനെട്ടായിരത്തോളം റണ്‍സുകള്‍ ദില്‍ഷന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications