Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ശ്രീശാന്തിന്റെ ശ്രമം കോടതിയുടെ അനുകമ്പ നേടല്‍'; ജയില്‍ വാര്‍ഡന്‍

ദില്ലി: ഐപിഎല്‍ കോഴക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്പോള്‍ അജ്ഞാതര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ശ്രീശാന്തിന്റെ കുടുംബത്തിന്റെ ആരോപണം തിഹാര്‍ ജയില്‍ ഓഫീസര്‍ തള്ളി. ഐപിഎല്‍ കോഴക്കേസില്‍ വിധി പുറത്തുവരാനിരിക്കെ കോടതിയുടെ അനുകമ്പ നേടാനാണ് ശ്രീശാന്തിന്റെയും കുടുംബത്തിന്റെയും ശ്രമമെന്ന് ഓഫീസര്‍ സുനില്‍ ഗുപ്ത പ്രതികരിച്ചു.

ശ്രീശാന്തിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല. ജയിലില്‍ കഴിയുന്ന വേളയില്‍ ശ്രീശാന്ത് ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് പരാതി തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഐപിഎല്‍ കോഴക്കേസില്‍ വിധി വരാനിക്കെ ശ്രീശാന്തിന്റെ കുടുംബത്തിന്റെ ആരോപണം സംശയാസ്പദമാണ്.

sreesanth-jail

ജഡ്ജിമാരില്‍ നിന്നും അനുകമ്പ നേടാനാണ് കോടതിയുടെ ശ്രമം. എന്നാല്‍ നല്ല നിയമജ്ഞര്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തി മാത്രമേ വിധി പ്രസ്താവിക്കുയുള്ളൂവെന്ന് സുനില്‍ ഗുപ്ത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞയാഴ്ചയാണ് ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവ് ശ്രീശാന്തിന് നേരെ വധശ്രമുണ്ടായെന്ന കാര്യം വെളിപ്പെടുത്തിയത്.

ജയിലില്‍വെച്ച് ശ്രീശാന്തിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു മധു ബാലകൃഷ്ണന്‍ മലയാളത്തിലെ പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങളിലടക്കം വെളിപ്പെടുത്തല്‍ വാര്‍ത്തയായതോടെയാണ് ജയില്‍ ഓഫീസര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

Story first published: Wednesday, March 4, 2015, 8:58 [IST]
Other articles published on Mar 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+