Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിനെ കണ്ട് ആ ശൈലി കോപ്പിയടിച്ചു', സ്‌ട്രെയ്റ്റ് ഡ്രൈവ് ചെയ്യാന്‍ പഠിച്ചതിനെക്കുറിച്ച് സെവാഗ്

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കോപ്പീബുക്ക് സ്റ്റൈലുകളില്‍ സച്ചിന്‍ കളിച്ച് മികവ് കാട്ടാത്തതായ ഷോട്ടുകള്‍ കുറവാണെന്ന് തന്നെ പറയാം. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന സച്ചിന്റെ ഓരോ ഷോട്ടിനും വലിയ ആരാധകര്‍ തന്നെയുണ്ടെന്നതാണ് വാസ്തവം. ഇതില്‍ത്തന്നെ സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവിനായിരുന്നു കൂടുതല്‍ ആരാധകര്‍.

തന്റെ ശരീരത്തോട് ചേര്‍ന്ന് ബാറ്റിനെ ഉയര്‍ത്തി ഫ്രണ്ട് ഫൂട്ടില്‍ സച്ചിന്‍ കളിച്ച സ്‌ട്രെയ്റ്റ് ഡ്രൈവുകളുടെ കൃത്യത യുവ ക്രിക്കറ്റ് താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ താന്‍ സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ പഠിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഷോട്ടുകള്‍ ടിവിയില്‍ കണ്ട് ശൈലി കോപ്പിയടിച്ചാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.ക്രിക്ഗുരു ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കും. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.എന്റെ അനുഭവം തന്നെ ഉദാഹരണമായി പറയാം.1992ലെ ലോകകപ്പ് മുതലാണ് ഞാന്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങുന്നത്. ആ സമയം മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് കാണുകയും അത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.എങ്ങനെയാണ് സച്ചിന്‍ സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്നത്,ബാക് ഫൂട്ട് പഞ്ച് ചെയ്യുന്നത് എന്നൊക്കെ ടിവിയില്‍ കണ്ടാണ് മനസിലാക്കിയത്'-സെവാഗ് പറഞ്ഞു.

virendersehwag-sachin

ഇന്നത്തെ കാലത്തെ യുവതാരങ്ങള്‍ക്ക് വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അന്ന് അതൊന്നും ലഭിക്കാറില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 'ഇന്നത്തെ താരങ്ങള്‍ക്ക് കണ്ട് പഠിക്കാനും മനസിലാക്കാനുമായി ഏത് താരത്തിന്റെയും വീഡിയോകള്‍ ലഭ്യമാണ്. എബി ഡിവില്ലിയേഴ്‌സ്,ക്രിസ് ഗെയ്‌ല്ഡ,ബ്രയാന്‍ ലാറ,സെവാഗ് മറ്റേത് താരത്തിന്റെയും വീഡിയോ ഇന്ന് ലഭിക്കും. എന്നാല്‍ അന്ന് അത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലായിരുന്നു.

സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ സച്ചിന്‍ അന്ന് സൂപ്പര്‍ താര പദവി നേടിക്കഴിഞ്ഞിരുന്നു. പിന്നീട് സച്ചിന്‍-സെവാഗ് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മനോഹരമായ ഒരു അധ്യായം തന്നെയാണ്. നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്ന ബാറ്റിങ് സെവാഗിന്റേതാണെന്ന് സച്ചിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സെവാഗ് താന്‍ ക്രിക്കറ്റിലേക്ക് വരാനുള്ള കാരണം സച്ചിനാണെന്നും നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സും സെവാഗിന്റെ പേരിലുണ്ട്.ഇന്ത്യക്കായി ആദ്യമായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ്.

Story first published: Thursday, June 10, 2021, 10:44 [IST]
Other articles published on Jun 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+