'ധോണി ഓടിയെത്തി ശ്രീയെ തള്ളിയിട്ട് പോയി പന്തെറിയൂ ബ്രോ എന്ന് പറഞ്ഞു', ഓര്‍മ പങ്കുവെച്ച് ഉത്തപ്പ

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു റോബിന്‍ ഉത്തപ്പ. നടന്നുകയറി ബൗളറെ സിക്‌സര്‍ പായിക്കുന്ന ഉത്തപ്പയുടെ ഷോട്ടുകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ദേശീയ ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ഉത്തപ്പ കളിക്കുന്നുണ്ട്.2021ല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു ഉത്തപ്പ. ഇപ്പോഴിതാ പഴയകാല ക്രിക്കറ്റ് ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

സംഭവം ലോകകപ്പിനു ശേഷം
2007ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് സംഭവം. 'ലോകകപ്പിന് പിന്നാലെയായിരുന്നു സംഭവം. ഓസ്ട്രേലിയ ഇന്ത്യയില്‍ പരമ്പര കളിക്കുന്നു. എന്റെ ഓര്‍മയില്‍ ആന്‍ഡ്രൂ സൈമണ്‍സ്,ഹസി എന്നിവരില്‍ ആരോ ആയിരുന്നു. ശ്രീശാന്ത് വാക്കുതര്‍ക്കത്തിലേക്കെത്തിയപ്പോള്‍ ധോണി ഓടിയെത്തി ശ്രീശാന്തിനെ തള്ളിമാറ്റി പോയി പന്തെറിയൂ സഹോദരാ എന്ന് പറഞ്ഞു. ധോണി വളരെ മികച്ച രീതിയിലാണ് അത് കൈകാര്യം ചെയ്തത്'-ഉത്തപ്പ യൂട്യൂബ് ഷോയില്‍ പറഞ്ഞു.

പലരുമായും ശ്രീ കൊമ്പുകോര്‍ത്തു
കളിക്കളത്തില്‍ ആക്രമണോത്സുക സ്വഭാവം കൂടുതലുള്ള താരമായിരുന്നു ശ്രീശാന്ത്. മാത്യു ഹെയ്ഡന്‍,ആന്‍ഡ്രൂ സൈമണ്‍സ് എന്നിവരെല്ലാമായി ശ്രീശാന്ത് കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇതെല്ലാം വലിയ വിവാദമായിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി ശ്രീശാന്ത് മാറിയപ്പോഴും കളിക്കളത്തിലെ പെരുമാറ്റത്തില്‍ നിരന്തരം അദ്ദേഹം വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
കളിക്കളത്തില്‍ ആക്രമണോത്സുക സ്വഭാവം കൂടുതലുള്ള താരമായിരുന്നു ശ്രീശാന്ത്.മാത്യു ഹെയ്ഡന്‍,ആന്‍ഡ്രൂ സൈമണ്‍സ് എന്നിവരെല്ലാമായി ശ്രീശാന്ത് കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇതെല്ലാം വലിയ വിവാദമായിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി ശ്രീശാന്ത് മാറിയപ്പോഴും കളിക്കളത്തിലെ പെരുമാറ്റത്തില്‍ നിരന്തരം അദ്ദേഹം വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ഹെയ്ഡനുമായുള്ള വാക്‌പോര്
ഒരിക്കല്‍ മാത്യു ഹെയ്ഡനുമായി സ്ലഡ്ജിങ്ങില്‍ ഏര്‍പ്പെട്ട സംഭവവും ഉത്തപ്പ വെളിപ്പെടുത്തി. വളരെ ആരാധിക്കുകയും പ്രചോദനം നല്‍കുകയും ചെയ്ത താരമാണ് ഹെയ്ഡന്‍. മത്സരത്തിന്റെ ആവേശത്തില്‍ സ്ലഡ്ജ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് വര്‍ഷത്തോളം ഹെയ്ഡന്‍ സംസാരിച്ചിട്ടില്ലെന്ന് ഉത്തപ്പ പറഞ്ഞു. ധോണിയുടെ ക്യാപ്റ്റന്‍സിയുടെ തുടക്കത്തില്‍ മികച്ച യുവതാരങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്ത്യന്‍ ടീം. അതിനാല്‍ത്തന്നെ കളിക്കളത്തില്‍ പലപ്പോഴും സ്ലഡ്ജിങ്ങുമായി ഇവര്‍ സജീവമായിരുന്നു.

ഓസീസിനെ തകര്‍ത്തുവിട്ടു
2007ലെ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി മുന്നേറിയാണ് ഇന്ത്യ കിരീടം നേടിയത്. മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റും ബ്രെറ്റ് ലീയും ഉള്‍പ്പെട്ട ഓസീസ് ടീമിനെ പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ആരാധകര്‍ വലിയ ആഘോഷമാക്കിയ സംഭവമാണ്. ഇന്ത്യ ഓസ്ട്രേലിയ പോരാട്ടങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം വലിയ വാക് പോരാട്ടങ്ങള്‍ക്കും മത്സരം സാക്ഷ്യം വഹിക്കാറുണ്ട്.
ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യ ഒരു ഐസിസി കിരീടം പോലും നേടിയിട്ടില്ല. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ഫൈനല്‍ എന്നിവ കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications