വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാളെ അവനെ ടെസ്റ്റില്‍ കളിപ്പിക്കാമോ? കാലിസിനെതിരേ പന്തെറിഞ്ഞ ഓര്‍മ പങ്കുവെച്ച് മോണി മോര്‍ക്കല്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ലോക ക്രിക്കറ്റിന് ലഭിച്ച ഇതിഹാസമാണ് ജാക്‌സ് കാലിസ്. പേസ് ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് കാലിസ് കാഴ്ചവെച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ കാലിസിനെ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാലിസിന്റെ പ്രശംസ ലഭിച്ച കരിയറിലെ ആദ്യകാല സംഭവം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ മോണി മോര്‍ക്കല്‍. നെറ്റ്‌സില്‍ പന്തെറിഞ്ഞ് കാലിസിനെ വിറപ്പിച്ച സംഭവമാണ് മോണി മോര്‍ക്കല്‍ പങ്കുവെച്ചത്.

'2004ല്‍ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നു.ഈസ്റ്റേണ്‍സിനെതിരേ അവര്‍ സന്നാഹ മത്സരവും കളിക്കുന്നുണ്ട്. രണ്ട് ദിവസത്തെ മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീം നെറ്റ്‌സില്‍ പന്തെറിയാന്‍ ബൗളറെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞു. ഈസ്റ്റേണ്‍ താരങ്ങള്‍ക്കായി നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഇത് കണ്ട ശേഷം പരിശീലകന്‍ ചോദിച്ചു എന്താണ് നീ നിന്റെ ജീവിതം വെച്ച് ചെയ്യുന്നതെന്ന്. അന്ന് ഉച്ചക്ക് ശേഷം റോക്കിജൂനിയര്‍ ടീമുമായി കരാറുണ്ടാക്കി. എന്റെ ആദ്യ ഫസ്റ്റ്ക്ലാസ് കരാറായിരുന്നു അത്'-മോണി മോര്‍ക്കല്‍ പറഞ്ഞു.

mornemorkel

ഇതിന് ശേഷം അധികം വൈകാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പര വന്നു. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനായി നെറ്റ്‌സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചു. കാലിസിനെതിരേ പന്തെറിഞ്ഞ ശേഷം അദ്ദേഹം ചോദിച്ചു ആരാണ് ഈ താരം? പരിശീലകനായിരുന്ന റേ ജെന്നിങ്‌സ് ആല്‍ബിയുടെ സഹോദരനാണെന്ന് പറഞ്ഞു. അടുത്ത മത്സരത്തില്‍ തന്നെ ഇവനെ കളിപ്പിച്ചാലോ എന്ന് ചോദിച്ചു. വലിയ അംഗീകാരമായിരുന്നു ഇതെന്നും മോണി മോര്‍ക്കല്‍ പറഞ്ഞു.

ആല്‍ബി മോര്‍ക്കല്‍-മോണി മോര്‍ക്കല്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആല്‍ബി മോര്‍ക്കല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ കൂടുതല്‍ തിളങ്ങിയപ്പോള്‍ പേസ് ബൗളറെന്ന നിലയിലാണ് മോണി മോര്‍ക്കല്‍ തിളങ്ങിയത്. തന്റെ ഉയരക്കൂടുതലിനെ ബൗളിങ്ങില്‍ നന്നായി ഉപയോഗപ്പെടുത്തിയ താരമാണ് മോണി മോര്‍ക്കല്‍.

2006ല്‍ ഇന്ത്യക്കെതിരെയാണ് മോണി മോര്‍ക്കല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 86 ടെസ്റ്റില്‍ നിന്ന് 309 വിക്കറ്റും 117 ഏകദിനത്തില്‍ നിന്ന് 188 വിക്കറ്റും 44 ടി20യില്‍ നിന്ന് 47 വിക്കറ്റുമാണ് മോണി മോര്‍ക്കല്‍ നേടിയത്. 70 ഐപിഎല്ലില്‍ നിന്ന് 77 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2018ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി മോണി മോര്‍ക്കല്‍ കളിച്ചിട്ടില്ല.

Story first published: Tuesday, May 25, 2021, 17:43 [IST]
Other articles published on May 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X