For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നോക്കൗട്ട് ലൈനപ്പ് മാറും.... കാരണം ആ മൂന്ന് ടീമുകള്‍, ഈ മത്സരങ്ങള്‍ ഫേവറിറ്റുകളെ ഔട്ടാക്കും

By Vaisakhan MK
ശരിക്കും ത്രില്ലറായി ലോകകപ്പ് സെമിയിൽ എത്താൻ 7 ടീമുകൾ? | Oneindia Malayalam

ലണ്ടന്‍: ലോകകപ്പില്‍ ഇപ്പോഴുള്ള എല്ലാ ടീമുകളും സെമി ഉറപ്പിച്ചെന്ന് പ്രവചിക്കുന്നവരുണ്ട്. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അത്രത്തോളം വമ്പന്‍ ടീമുകള്‍ക്ക് ഗുണകരമല്ല. ഇന്ത്യയടക്കമുള്ള ഒരു ടീമിനും മുന്നോട്ടുള്ള യാത്ര സുഖകരമാകില്ല എന്നാണ് ലോകകപ്പ് പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് വെല്ലുവിളിയുണ്ടെന്ന് സത്യമാണ്. പക്ഷേ അതിനേക്കാള്‍ പ്രതിസന്ധി ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളാണ്.

ആദ്യ മൂന്നില്‍ നില്‍ക്കുന്ന ഏതെങ്കിലുമൊരു ടീം തോറ്റാല്‍ നോക്കൗട്ട് മാറി മറിയും. വെസ്റ്റിന്‍ഡീസിന് നേരത്തെ ടൂര്‍ണമെന്റില്‍ നല്ല സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അവര്‍ പിന്നോക്കം പോയിരിക്കുകയാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കാണ് ഇനി സാധ്യതയുള്ളത്. ഇവര്‍ നേര്‍ക്കുനേര്‍ വരുന്നു എന്നുള്ളതാണ് ഇതിലെ പ്രത്യേക. ഇതോടെ ലോകകപ്പ് ശരിക്കും ത്രില്ലറായി മാറിയിരിക്കുകയാണ്.

ഇംഗ്ലണ്ട് ശരിക്കും പെട്ടു

ഇംഗ്ലണ്ട് ശരിക്കും പെട്ടു

ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളായി എത്തിയതാണ്. പക്ഷേ വന്‍ വിജയം നേടിയതിനൊപ്പം ഇംഗ്ലണ്ടിന് ഏഷ്യന്‍ ടീമുകളോട് രണ്ട് തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നു. ഇത് അവരുടെ നിലനില്‍പ്പിന് തടസ്സമായിരിക്കുകയാണ്. ഇംഗ്ലണ്ടിന് ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. അതായത് അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ സാധിക്കൂ. അത് മാത്രമല്ല തൊട്ടുതാഴെയുള്ള ടീമുകള്‍ മുന്നിലെത്താതിരിക്കാന്‍ ഇംഗ്ലണ്ടിന് 12 പോയിന്റ് ആവശ്യമാണ്. ഇംഗ്ലണ്ടിന് നിലവില്‍ ഓസ്‌ട്രേലിയയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്കും ന്യൂസിലന്റിനുമെതിരെയാണ്.

മുന്‍നിരക്കാര്‍ക്കും പ്രശ്‌നം

മുന്‍നിരക്കാര്‍ക്കും പ്രശ്‌നം

മുന്‍നിരയിലുള്ള ടീമുകള്‍ക്കും പ്രതിസന്ധി മുന്നിലുണ്ട്. ഇംഗ്ലണ്ട് ഇനിയുള്ള മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്റ് ടീമുകളെ പരാജയപ്പെടുത്തിയാല്‍ അവര്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തും. ന്യൂസിലന്റും ഇന്ത്യയും ഇനിയുള്ള എല്ലാ മത്സരങ്ങളില്‍ തോറ്റാലും പട്ടിക മാറാനുള്ള സാധ്യതയുണ്ട്. കിവീസിന് 11 പോയിന്റുണ്ട്. ഓസ്‌ട്രേലിയക്ക് പത്തും ഇന്ത്യക്ക് ഒമ്പതും പോയിന്റാണുള്ളത്. ഇപ്പോഴത്തെ പോയിന്റ് നിലവാരത്തില്‍ കിവീസിന് മാത്രമാണ് സെമി ഉറപ്പിക്കാനുള്ള പോയിന്റ് ഉള്ളത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും രണ്ട് ജയങ്ങള്‍ അത്യാവശ്യമാണ്.

നോക്കൗട്ട് മാറും

നോക്കൗട്ട് മാറും

അവസാനം നടന്ന 5 മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ നോക്കൗട്ട് ലൈനപ്പ് മാറുമെന്ന് ഉറപ്പാണ്. ബംഗ്ലാദേശ് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏഴ് പോയിന്റുണ്ട് ബംഗ്ലാദേശിന്. ഇംഗ്ലണ്ടുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം. അതേസമയം പാകിസ്താന് ഇവിടെ നല്ല സാധ്യതയുണ്ട്. പാകിസ്താന്റെ ഇനിയുള്ള മത്സരങ്ങള്‍ ന്യൂസിലന്റ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ്. ന്യൂസിലന്റിനോടുള്ള മത്സരം മാത്രം പാകിസ്താന്‍ ശ്രദ്ധിച്ചാല്‍ മതി. ബാക്കിയുള്ളവ എളുപ്പത്തില്‍ ജയിക്കാവുന്നവയാണ്.

ഇനിയുള്ള സാധ്യത

ഇനിയുള്ള സാധ്യത

ഇംഗ്ലണ്ടിന് പേടി ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്ന ടീമുകളെയാണ്. ബംഗ്ലാദേശിന് അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും, അതേസമയം ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്താല്‍ സെമിയിലെത്താം. ഇന്ത്യ, പാകിസ്താന്‍ ടീമുകളാണ് ബംഗ്ലാദേശിന്റെ എതിരാളി. ഇതില്‍ വിജയിച്ചാല്‍ ബംഗ്ലാദേശിന് 11 പോയിന്റാവും. ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, ഇന്ത്യ എന്ന ടീമുകളെ പരാജയപ്പെടുത്തിയാല്‍ 12 പോയിന്റാവും. പാകിസ്താന് ന്യൂസിലന്റ്, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാല്‍ 11 പോയിന്റോടെ നോക്കൗട്ടിലെത്താം. വിന്‍ഡീസിനും വിദൂര സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിനും ഈ മൂന്ന് ടീമുകള#്ക്കും വിജയിക്കുക ഒരുപോലെ പ്രയാസമേറിയ കാര്യമാണ്.

Story first published: Tuesday, June 25, 2019, 16:54 [IST]
Other articles published on Jun 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+