Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചില്ല, എന്നാല്‍ ഐപിഎല്ലില്‍ ഹാട്രിക്ക് നേടി, ആരാണ് ആ മൂന്നുപേര്‍?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നാല്‍ പലപ്പോഴും ബാറ്റ്‌സ്മാന്‍മാരുടെ തട്ടകമാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ബൗളര്‍മാരെ നിഷ്പ്രഭമാക്കിയ നിരവധി സന്ദര്‍ഭങ്ങള്‍ക്ക് ഐപിഎല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതും ഈ ബാറ്റിങ് വെടിക്കെട്ടാണ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളുടെ മൈതാനങ്ങളെല്ലാം പൊതുവേ ബാറ്റ്‌സ്മാന് അനുകൂലമായിരിക്കും. എന്നാല്‍ ഇതിനിടെയിലും ബൗളിങ്ങുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന താരങ്ങളുണ്ട്. നിരവധി തവണ ഐപിഎല്ലില്‍ ഹാട്രിക്കും പിറന്നിട്ടുണ്ട്. ഇതുവരെ 19 തവണ ഹാട്രിക്ക് വിക്കറ്റ് നേട്ടം ഐപിഎല്ലില്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ യുവരാജ് സിങും രോഹിത് ശര്‍മയും ഉള്‍പ്പെടും. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കാത്ത ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയ മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ബൗളര്‍ ശ്രേയസ് ഗോപാല്‍ ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. 2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയാണ് ശ്രേയസ് ഗോപാലിന്റെ ഹാട്രിക്ക് നേട്ടം. കര്‍ണാടകക്കാരനായ താരം വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നീ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ മടക്കിയാണ് ഹാട്രിക്ക് നേടിയത്. 2014ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 31 മത്സരത്തില്‍ നിന്ന് 127 റണ്‍സും 38 വിക്കറ്റുമാണ് നേടിയിട്ടുള്ളത്.

പ്രവീണ്‍ താംബെ

പ്രവീണ്‍ താംബെ

48കാരനായ പ്രവീണ്‍ താംബെ 41ാം വയസില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തുന്നത്. പിന്നീടങ്ങോട്ട് ടീമിന്റെ മുഖ്യ സ്പിന്നറായി മാറിയ താംബെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഹാട്രിക്ക് നേടിയത്. മനീഷ് പാണ്ഡെ,യൂസഫ് പത്താന്‍,റിയാന്‍ ടെന്‍ ഡോസ്‌ഹേയ്റ്റ് എന്നിവരെയാണ് താംബെ പുറത്താക്കിയത്. ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാനും അദ്ദേഹം തയ്യാറെടുത്തിരുന്നെങ്കിലും അനുമതിയില്ലാതെ വിദേശ ലീഗില്‍ കളിച്ചതിനാല്‍ അദ്ദേഹത്തെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് ബിസിസിഐ നിലപാടെടുക്കുകയായിരുന്നു.

അജിത് ചാന്ദില

അജിത് ചാന്ദില

ഒത്തുകളി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള അജിത് ചാന്ദില ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്. പൂനെ വാരിയേഴ്‌സിനെതിരേ 2012 സീസണിലാണ് അജിത് ഹാട്രിക്ക് നേടിയത്. ജെസ്സി റൈഡര്‍, സൗരവ് ഗാംഗുലി, റോബിന്‍ ഉത്തപ്പ എന്നിവരെയാണ് അജിത് പുറത്താക്കിയത്. ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെ അജിതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Story first published: Saturday, August 1, 2020, 17:55 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+